ഇന്നലെ അല്പം ഓവറായോന്നൊരു സംശയം…ഇതുവരെയും ആ കിക്ക് വിട്ടിട്ടില്ല….
അച്ചു അതും പറഞ്ഞ് കൈ ഇരുവശങ്ങളിലേക്കും നിവർത്തി കുടഞ്ഞു… ശന്തനു അതുകേട്ട് കഴുത്ത് ഇരുവശങ്ങളിലേക്കും just തിരിച്ച് നിൽക്ക്വായിരുന്നു…
ശരിയാടാ അച്ചൂട്ടാ… എനിക്കും ഏറെക്കുറെ അങ്ങനെ തന്നെയാ… ഞാൻ പോയി രണ്ട് push-up എടുത്തിട്ട് വരാം…നീ continue ചെയ്യ്…
ശന്തനു അതും പറഞ്ഞ് പൂവള്ളിയിലെ ഔട്ട് ഹൗസിനടുത്തേക്ക് നടന്നു…ആ സമയം ശന്തനു കാണിച്ചത് പോലെ കഴുത്തു കൊണ്ട് അഭ്യാസം കാട്ടി നിൽക്ക്വായിരുന്നു അച്ചു..
പെട്ടെന്ന് കഴുത്തുളുക്കി നേരെ തിരിഞ്ഞപ്പോ കണ്ടത് പൂവള്ളി തറവാട്ട് മുറ്റത്ത് നിൽക്കുന്ന നിമ്മിയെ ആയിരുന്നു..
പടച്ചറബ്ബേ…കഴുത്തിനിട്ട് പണി തന്നതും പോര അടുത്ത യമണ്ടൻ പണിയും കൂടിയാണല്ലോ എനിക്കിട്ട് തന്നത്..
അച്ചു അതും പറഞ്ഞ് നിമ്മിയ്ക്ക് മുന്നിൽ പെടാതിരിക്കാൻ ഒരുവശത്ത് കൂടി എസ്കേപ്പാവാൻ തുടങ്ങി….നിമ്മിയെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി തറവാടിന്റെ ഒരു വശത്ത് കൂടി എസ്കേപ്പടിച്ച അച്ചു ശ്വാസം നീട്ടി വലിച്ചു കൊണ്ട് store room ന് അരികിലായുള്ള അരഭിത്തിയിലേക്ക് ചെന്നിരുന്നു….
എന്റമ്മോ….ഇതൊരു ഒന്നൊന്നര jogging ആയിപ്പോയി…ഹെന്റമ്മേ..!
ദാ വെള്ളം…ഓടിക്ഷീണിച്ചതല്ലേ…കുടിച്ചോ…
Thanks…
ആ വർത്തമാനം കേട്ടതും ആളെ തിരിഞ്ഞു പോലും നോക്കാതെ അച്ചു വെള്ളം വാങ്ങി പടപടാന്ന് കുടിയ്ക്കാൻ തുടങ്ങി….
ദാഹം മാറി കഴിഞ്ഞപ്പോഴാണ് ആ വെള്ളം നല്കിയ ആളെ അവൻ ശ്രദ്ധിക്കുന്നത്… തന്നെ ഉറ്റുനോക്കി നിൽക്കുന്ന ആ മുഖം കണ്ടതും അച്ചുവിന്റെ കണ്ണുകൾ ഞെട്ടലോടെ വിടർന്നു…
_______________________
ഉറക്കമുണർന്ന് ഒന്ന് ഫ്രഷായി പുറത്തേക്ക് ഇറങ്ങിയ രാവണിന് മുന്നിൽ ഒരു കപ്പ് ചായയുമായി പുഞ്ചിരിയോടെ നിൽക്ക്വായിരുന്നു ത്രേയ….ടൗവ്വൽ കൊണ്ട് പിൻകഴുത്തും തോർത്തി ഇറങ്ങിയ രാവണിന്റെ മുഖം ആ കാഴ്ച കണ്ടതും ദേഷ്യത്തോടെ ചുളിഞ്ഞു…
അവളെ അവഗണിച്ചു കൊണ്ട് അവൻ നിലക്കണ്ണാടിയ്ക്ക് മുന്നിലേക്ക് വന്നു നിന്ന് തലമുടി കൈകൊണ്ട് തന്നെയൊന്ന് ചീകിയൊതുക്കി…
ശേഷം അവൾക് നേരെ തിരിഞ്ഞതും ത്രേയ കൈയ്യിലിരുന്ന കപ്പ് ചെറുതായി അവന് മുന്നിലേക്ക് നീട്ടി പിടിച്ചു…
മുഖത്തൊരു അലസഭാവം ഫിറ്റ് ചെയ്ത് അവനത് വാങ്ങാൻ തുനിഞ്ഞതും അവള് പെട്ടന്നത് പിന്വലിച്ച് അതിൽ നിന്നും ഒരു കവിൾ കുടിച്ചു….
എന്താ രാവൺ നിനക്ക് വേണ്വായിരുന്നോ…???
ത്രേയേടേ നിഷ്കളങ്കമായ ആ ചോദ്യം കേട്ട് രാവണിന് അടിമുടി തരിച്ചു കയറി…
പിന്നെ എന്തിനാടീ പുല്ലേ നീയിത് എനിക്ക് നേരെ നീട്ടിയത്…
അവന്റെ അലർച്ച കേട്ട് അമ്പരന്ന് നിൽക്ക്വായിരുന്നു അവൾ…
എന്റെ ദൈവങ്ങളേ…ഈ രാവിലെ തന്നെ എന്തിനാ രാവൺ ഇത്ര ദേഷ്യം…നിനക്കുള്ള ചായ താഴെ കിച്ചണിൽ ഉണ്ടാവും…കൺമണി ഉണ്ടെങ്കിൽ അവളോട് പറ..അവളെടുത്ത് തരും…
ത്രേയ അതും പറഞ്ഞ് അടുത്ത കവിൾ ചായ കൂടി ഉള്ളിലാക്കി….
നീയല്ലേ ഇവിടെ ഇന്നലെ ബഹളം കൂട്ടിയത് നിന്റെ കഴുത്തിൽ താലി കെട്ടിയതിന്റെ പേരിൽ എല്ലാ അധികാരവും കാണിക്കുമെന്ന്… എല്ലാ കടമകളും നിർവ്വഹിക്കുമെന്ന്…