അഗ്നിയ്ക്ക് വരയ്ക്കാൻ ഏറ്റവും ഇഷ്ടം തോന്നിയ നിറമേതാ…
അതെന്താ മിഴീ അങ്ങനെയൊരു ചോദ്യം…
അഗ്നിയുടെ മുഖത്ത് ഒരു കുസൃതി നിറഞ്ഞു…
ഏയ്… വെറുതെ…ചിത്രകാരന്മാരുടെ ഇഷ്ടപ്പെട്ട നിറം നീലയാണെന്ന് കേട്ടിട്ടുണ്ട്… അഗ്നിയ്ക്ക് ആ നിറമാണോ ഇഷ്ടം…???
അങ്ങനെ ഒരു നിറത്തോടും എനിക്കൊരു പ്രത്യേക ഇഷ്ടമില്ല മിഴി…
എല്ലാ നിറങ്ങളും ഓരോ പ്രതീകങ്ങളാണ്…എല്ലാറ്റിനും അതിന്റേതായ ഭംഗിയല്ലേ..
ആ നിറങ്ങൾ പ്രകൃതിയ്ക്ക് നല്കുന്ന ചാരുതയാണ് എനിക്ക് ഏറ്റവും പ്രിയം…
നീലാകാശത്തിന്റെ ഭംഗി ആസ്വദിക്കാൻ ഒരു പ്രത്യേക സുഖമല്ലേ…ചുവന്ന ചക്രവാളം,നെൽപ്പാടങ്ങളുടെ ഹരിതാഭ,വെൺചന്ദ്രനിലെ തിളക്കം എല്ലാറ്റിലും ഒരു special beauty യല്ലേ…
ഏഴഴകുള്ള മഴവില്ലിലെ ഏത് നിറമാ കൂടുതൽ ഇഷ്ടമെന്ന് പറയാൻ കഴിയ്വോ നമുക്ക്… അവയെല്ലാം ഒന്നിച്ചു ചേരുമ്പോഴല്ലേ കണ്ണിന് കുളിർമ നല്കുന്ന മഴവില്ലായി മാറൂ…
അഗ്നിയുടെ വാക്കുകൾക്ക് കാതോർത്തു കൊണ്ട് കൺമണി അവനെ തന്നെ ഉറ്റുനോക്കി നിന്നു…
അല്ല…ഈ ചോദ്യം എന്നോട് ചോദിച്ച മിഴിയുടെ ഇഷ്ടപ്പെട്ട നിറം ഏതാ…???
എനിക്ക് എല്ലാ നിറങ്ങളും ഇഷ്ടമാണ് അഗ്നീ… പക്ഷേ ഞാനേറെ വെറുക്കുന്ന നിറം ഒരുപക്ഷേ കറുപ്പാകും…ആ ഇരുള് എനിക്ക് ദുഖങ്ങളേ നല്കീട്ടുള്ളു അഗ്നീ…. പേടിയോടെ മാത്രം ഞാൻ മനസിലോർക്കുന്ന നിറമാ അത്….
കൺമണിയുടെ കണ്ണുകളിൽ തെളിഞ്ഞു വന്ന ഭയത്തിന്റെ നിഴലാട്ടം കണ്ടതും അഗ്നിയുടെ മുഖത്തെ പുഞ്ചിരി പതിയെ മാഞ്ഞു തുടങ്ങി…
മിഴീ… നിന്റെ ജീവിതത്തിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്…. അതെനിക്ക് മനസിലായി…
നിന്നെ കേൾക്കാൻ വേണ്ടി ഒരാൾ നിനക്ക് മുന്നിൽ വന്നാൽ മനസ് തുറക്കാൻ നീ തയ്യാറായാൽ ആ വ്യക്തി ഞാനാകാം… എന്നോട് ഷെയർ ചെയ്യാൻ പറ്റ്വോ നിന്റെ പ്രശ്നങ്ങൾ…
അഗ്നി അങ്ങനെ ചോദിച്ചതും കൺമണി ഞൊടിയിടയിൽ മുഖത്തൊരു പുഞ്ചിരി വിരിയിച്ചു നിന്നു…
ഏയ്… ഒന്നുമില്ല അഗ്നീ…എനിക്കൊരു പ്രശ്നവുമില്ല… അഗ്നിയ്ക്ക് വെറുതെ തോന്നുന്നതാ…
അല്ല…അഗ്നി ചായ കുടിച്ചില്ലല്ലോ…
കൺമണീടെ ആ പറച്ചില് കേട്ട് അഗ്നി പെട്ടെന്ന് ചായക്കപ്പിലേക്ക് നോട്ടം പായിച്ചു…
ഞാൻ ചായ കുടിയ്ക്കാറില്ല മിഴീ…ബുദ്ധിമുട്ടാവില്ലെങ്കിൽ ഒരു കോഫി കിട്ട്വോ…??
അതിനെന്താ… ഞാൻ ഇപ്പോ എടുത്തിട്ട് വരാം..
അഗ്നിയുടെ കൈയ്യിൽ നിന്നും ചായക്കപ്പ് വാങ്ങി മിഴി റൂം വിട്ടു പോയെങ്കിലും അഗ്നിയുടെ മനസ് അവളിലെ ആ ഭയത്തിന്റെ കാരണം അന്വേഷിച്ചുള്ള യാത്രയിലായിരുന്നു….
_________________________
അച്ചുവും ശന്തനുവും രണ്ട് വഴിയിൽ jogging നടത്തി ഒടുക്കം എങ്ങനെയോ ഒരുവഴിയിൽ കണ്ടു മുട്ടി…