തുടർച്ചയായി ഡോറിൽ മുട്ടിയ ശബ്ദം കേട്ട് അഗ്നി ബാത്റൂമിൽ നിന്നും ഡോറിനരികിലേക്ക് നടന്നു….മുഖം ടൗവ്വല് കൊണ്ട് തുടച്ചു കൊണ്ട് അഗ്നി ഡോറ് തുറന്നതും മുന്നിൽ പുഞ്ചിരിയോടെ നിൽക്ക്വായിരുന്നു കൺമണി…
ഗുഡ് മോണിംഗ് അഗ്നീ…
കൈയ്യിലിരുന്ന ട്രേ അഗ്നിയ്ക്ക് നേരെയൊന്ന് ഉയർത്തി കാണിച്ചു കൊണ്ട് കൺമണിയങ്ങനെ പറഞ്ഞതും അഗ്നി ഒന്ന് ചിരിച്ചു…
മോർണിംഗ്സ്…കയറി വാ മിഴി…
അഗ്നി അതും പറഞ്ഞ് ടൗവ്വല് കൊണ്ട് താടിയൊപ്പിയെടുത്ത് അകത്തേക്ക് നടന്നു…കൺമണി അവന് പിന്നാലെ നടന്ന് ട്രേ ടേബിളിലേക്ക് വച്ച് അതിൽ നിന്നും ഒരു കപ്പ് ചായ എടുത്ത് അഗ്നിയ്ക്ക് നേരെ നീട്ടി പിടിച്ചു…
ദാ അഗ്നീ…
അല്ല എവിടെ ബാക്കി രണ്ട് പേര്…
കൺമണീടെ ആ ചോദ്യം കേട്ട് അഗ്നി ടൗവ്വല് സ്റ്റാന്റിലേക്കിട്ട് അവളുടെ കൈയിൽ നിന്നും ചായക്കപ്പ് കൈനീട്ടി വാങ്ങി…
അച്ചുവും,ശന്തനുവും രാവിലെ jogging ന് പോയി.. രണ്ടാൾക്കും അങ്ങനെയൊരു ശീലമുണ്ട്…..
ഹോ..അപ്പോ അതാല്ലേ രണ്ടാളേം കാണാതിരുന്നത്….അല്ല ഇന്നെന്തുപറ്റി റൂം നല്ല വൃത്തിയായി കിടക്കുന്നല്ലോ… ഇന്നലത്തെ ആഘോഷങ്ങളുടെ അവശിഷ്ടങ്ങളൊന്നും ഇവിടെ കാണാനില്ലല്ലോ…
കൺമണി അതും പറഞ്ഞ് ചുറ്റുമൊന്ന് കണ്ണോടിച്ചു നിന്നു….
അത്…ഇന്നലെ എല്ലാം കഴിഞ്ഞപ്പോ ശന്തനു തന്നെ ഇവിടെയാകെ വൃത്തിയാക്കിയിട്ടു…
അഗ്നി ഒരു പുഞ്ചിരിയോടെ അത്രയും പറഞ്ഞ് കഴിഞ്ഞപ്പോഴാണ് രാത്രിയിലെ കാര്യങ്ങളെല്ലാം കൺമണി എങ്ങനെ അറിഞ്ഞു എന്നവന് സംശയം തോന്നിയത്…
അല്ല… ഇന്നലത്തെ ആഘോഷങ്ങൾ മിഴി എങ്ങനെ അറിഞ്ഞു…??
അതൊക്കെ ഞാനറിഞ്ഞു…അല്ല ഞാനൊരു കാര്യം ചോദിച്ചോട്ടെ അഗ്നീ…അഗ്നി അത്യാവശ്യം നല്ല ചിട്ടകളോടെ വളർന്ന ആളായിരുന്നില്ലേ… പിന്നെ എന്നു മുതലാ ഈ മദ്യവും ലഹരിയും എല്ലാം തലയ്ക്ക് കയറിയത്….
കൺമണിയുടെ ചോദ്യം കേട്ട് അഗ്നി ഒന്ന് പുഞ്ചിരിച്ചു….
ഞാൻ അങ്ങനെ മദ്യപിക്കാറില്ല മിഴി…
ഇവിടെ വന്നപ്പോ എല്ലാവർക്കും ഒപ്പം ഒന്ന് കൂടീന്നുള്ളത് ശരിയാ… പക്ഷേ ആ ലഹരി ഒരിക്കലും എന്റെ തലയ്ക്ക് പിടിച്ചിട്ടില്ല…എന്റെ ലോകം ദേ ഈ ചുറ്റും കാണുന്നതൊക്കെയാണ് മിഴീ…ഇതാണ് എന്റെ ലഹരിയും….
അഗ്നി അതും പറഞ്ഞ് ചുറ്റിലും തൂക്കിയിരുന്ന കടുംചായങ്ങളാൽ മനോഹരമായ paintings കളിലേക്ക് കണ്ണോടിച്ചു…അഗ്നിയുടെ നോട്ടം പാഞ്ഞ വഴിയിലൂടെ തന്നെ കൺമണിയുടെ മിഴികളും സഞ്ചരിച്ചു…
എന്താ ഞാൻ പറഞ്ഞത് ഇനിയും വിശ്വാസം ഇല്ലാന്നുണ്ടോ മിഴിയ്ക്ക്…
അഗ്നി അതും പറഞ്ഞ് കൺമണിയ്ക്ക് നേരെ മുഖം കുനിച്ചൊന്ന് ചിരിച്ചു…അതിന് പുഞ്ചിരിയോടെ ഇല്ലാന്ന് തലയാട്ടി നിൽക്കാനേ അവൾക് കഴിഞ്ഞുള്ളൂ…
ഇതിപ്പോ ഒരുപാടുണ്ടല്ലോ അഗ്നീ…ഇത്രയും മനോഹരമായ ചിത്രങ്ങൾ എങ്ങനെ വരയ്ക്കാൻ സാധിക്കുന്നു…. ശരിയ്ക്കും ജീവൻ തുടിക്കും പോലെ തോന്നുന്നു….
കൺമണി അതും പറഞ്ഞ് ചുറ്റിലുമുള്ള ഓരോ ചിത്രങ്ങളിലേക്കും കണ്ണോടിച്ചു…
എങ്ങനെയാണെന്ന് പറഞ്ഞ് തരാൻ കഴിയില്ല മിഴീ….
എനിക്ക് പണ്ട് മുതലേ ഇതിൽ നല്ല താൽപര്യമുള്ള കൂട്ടത്തിലായിരുന്നു…. പിന്നെ അച്ഛനും അതിനൊരു കാരണമായി എന്ന് പറയാം…