ആ രാത്രി അഗ്നിയൊഴികെയുള്ള ബാക്കി മൂന്ന് പേർക്കും ശിവരാത്രി ആയിരുന്നു… രാവണിന്റെയും,ത്രേയയുടേയും വിവാഹം അതിഗംഭീരമായി കഴിഞ്ഞതിനുള്ള പാർട്ടിയായിരുന്നു ആ രാത്രി പൂവള്ളിയിൽ അരങ്ങേറിയത്… എല്ലാ പാർട്ടികൾക്കും അതിന്റേതായ റീസൺ ഉണ്ടാകുമല്ലോ..ഇതും അതുപോലെ തന്നെ…ഹരിയുടെ വകയുള്ള പാർട്ടി ശന്തനുവും അച്ചുവും കൂടി ഒരുവിധം തള്ളിവിട്ടു എന്നുവേണം പറയാൻ….
അങ്ങനെ പൂവള്ളി മനയുടെ ഓരോ കോണും പതിയെ നിശബ്ദമാകാൻ തുടങ്ങി…അപ്പോഴും ടേബിൾ ലൈറ്റിനടുത്തായ് എന്തൊക്കെയോ ചിന്തകളിൽ മുഴുകിയിരിക്ക്യായിരുന്നു നിമ്മി…അവളുടെ ചിന്തകളിൽ തെളിഞ്ഞു നിൽക്കുന്ന ഒരേയൊരു മുഖം അശ്വാരൂഢ് എന്ന അച്ചുവിന്റേതായിരുന്നു….
_________________________
രാത്രി അതിന്റെ രണ്ടാം യാമങ്ങളിലേക്ക് കടന്നു തുടങ്ങിയതും പൂവള്ളിയാകെ നിശബ്ദമായി…ത്രേയ തന്റെ എല്ലാ പരാതികളും, പരിഭവങ്ങളും അച്ഛനേയും അമ്മയേയും ബോധിപ്പിച്ച് റൂമിലേക്ക് തന്നെ തിരികെ വന്നു….അവളുടെ നോട്ടം ബെഡിലേക്ക് പോയപ്പോ അത് ചെന്നു നിന്നത് ബെഡിൽ സുഖ സുഷുപ്തിയിൽ കിടക്കുന്ന രാവണിലേക്കായിരുന്നു….ത്രേയ കുറേനേരം കൈകെട്ടി നിന്ന് പുഞ്ചിരിയോടെ ആ കാഴ്ച കണക്കിനൊന്ന് ആസ്വദിച്ചു…ശേഷം ബെഡിനരികിലേക്ക് ചെന്ന് ഒരു ഷീറ്റെടുത്ത് അവനെ നന്നായൊന്ന് പുതപ്പിച്ചു കൊടുത്തു…രാവണിന്റെ ആ മുഖം കുറച്ചു നേരം കൂടി നോക്കി കണ്ട ശേഷം അവളും ആ ബെഡിന്റെ ഒരു ഭാഗത്തായ് ചെന്നു കിടന്നു…. തനിക്ക് തൊട്ടരികിലായി കിടക്കുന്ന രാവണിന്റെ മുഖം അടുത്ത് കണ്ടുകൊണ്ട് അവളും എപ്പോഴോ നിദ്രയെ പുൽകി….
_________________________
തലേന്നത്തെ hangoverൽ നിന്നും അച്ചു പതിയെ കണ്ണുകൾ വലിച്ച് തുറന്ന് എഴുന്നേറ്റു….ബെഡിലേക്ക് നിവർന്നിരുന്ന് ഒരു മൂരിവലിച്ചു വിട്ടുകൊണ്ട് ഒരു കോട്ടുവാ ഇട്ട് കണ്ണൊന്നു തിരുമ്മി വിട്ടു….
ഡാ… ശന്തനു…എഴുന്നേറ്റേ… അഗ്നീ… എഴുന്നേറ്റേ…
അവന് ഇരുവശവും കിടന്ന അഗ്നിയേയും ശന്തനൂനേം തട്ടിവിളിച്ചു കൊണ്ട് അച്ചു മെല്ലെ ബെഡിൽ നിന്നും എഴുന്നേറ്റു ബാത്റൂമിലേക്ക് നടന്നു…
തലേന്നത്തെ ക്ഷീണമൊക്കെ മാറ്റി മുഖമൊക്കെ കഴുകി ബാത്റൂമിൽ നിന്നും ഇറങ്ങുമ്പോഴും ബാക്കി രണ്ടുപേരും നല്ല ഉറക്കത്തിലായിരുന്നു… പിന്നെ അവരെ കൂടുതൽ നിർബന്ധിക്കാൻ മുതിരാതെ ടൗവ്വല് കൊണ്ട് മുഖം തുടച്ച് ഷെൽഫിൽ നിന്നും ഒരു ഡ്രസ്സെടുത്ത് ചേഞ്ച് ചെയ്ത് അച്ചു jogging ന് ഇറങ്ങി….
അച്ചു പോയി കുറേക്കഴിഞ്ഞാണ് ശന്തനു റൂം വിട്ടിറങ്ങിയത്…ആ സമയവും അഗ്നി നല്ല ഉറക്കത്തിലായിരുന്നു…
സൂര്യനിൽ നിന്നുള്ള ചുട് രശ്മികൾ കണ്ണിൽ വന്നു പതിച്ചതും ത്രേയ കണ്ണുകൾ ചിമ്മി തുറക്കാൻ ശ്രമിച്ചു…..മുഖത്തേക്ക് തട്ടുന്ന പ്രകാശരശ്മികളെ കൈപ്പുറം കൊണ്ട് തടുത്ത് കൊണ്ട് അവൾ തനിക്കരികിലായി കിടക്കുന്ന രാവണിന് നേരെ നോട്ടം പായിച്ചു….
നല്ല ഉറക്കത്തിലായിരുന്നു രാവൺ…അവളവനെ ഉണർത്താതെ തന്നെ പതിയെ എഴുന്നേറ്റ് അവനരികിലേക്ക് ചേർന്നിരുന്നു….നെറ്റിയിലേക്ക് പാറിവീണു കിടന്ന മുടിയിഴകളെ മെല്ലെ ഒതുക്കി വച്ച് അവളാ നെറ്റിയിൽ മെല്ലെയൊന്ന് ചുംബിച്ചു…ഒരു പുഞ്ചിരിയോടെ മെല്ലെ അവനിൽ നിന്നും മുഖമുയർത്തി അവനെ ഉണർത്താതെ തന്നെ അവൾ ബെഡിൽ നിന്നും ഇറങ്ങി ബാത്റൂമിലേക്ക് നടന്നു….
_________________________
അഗ്നിയുടെ റൂമിന് മുന്നിൽ മൂവർക്കും വേണ്ടിയുള്ള ചായ ട്രേയിലാക്കി ഡോറിൽ മുട്ടി വിളിച്ചു നിൽക്ക്വായിരുന്നു കൺമണി…രണ്ട് മൂന്ന് തവണ