അത് സാരല്യ.. ആരായാലും ജനിച്ചാൽ ഒരിക്കൽ മരിയ്ക്കുമെന്നല്ലേ പ്രമാണം…. അതുകൊണ്ട് അവൾടെ വിധി അങ്ങനെ ആണെങ്കിൽ അങ്ങനെ തന്നെ നടന്നോട്ടേ….എന്റെ മോനിപ്പോ റെഡിയായി താഴേക്ക് വരാൻ നോക്ക്…
അമ്മ താഴെയുണ്ടാവും.. പെട്ടെന്ന് വരണേ….
വൈദേഹി അതും പറഞ്ഞ് രാവണിന്റെ കവിളിൽ കൈചേർത്ത് ഒന്ന് തഴുകിയ ശേഷം റൂം വിട്ട് പുറത്തേക്ക് നടന്നു…താൻ പറഞ്ഞത് വൈദേഹി ഉൾക്കൊള്ളാഞ്ഞതിന്റെ ദേഷ്യത്തിൽ കൈയ്യിലിരുന്ന പായ്ക്കറ്റ് ബെഡിലേക്ക് തന്നെ വലിച്ചെറിഞ്ഞ് രാവണങ്ങനെ നിന്നു…ബെഡിലേക്ക് ചിതറി തെറിച്ച പായ്ക്കറ്റിൽ നിന്നും ഒരു കോഫി ബ്രൗൺ കളർ കുർത്തി പുറത്തേക്ക് വീണിരുന്നു… അതുകണ്ട് രാവണതിന് അടുത്തേക്ക് നടന്നടുത്തു…ബെഡിൽ ചിതറി കിടന്ന ഡ്രസ്സെടുത്ത് അവനതിലേക്കൊന്ന് വിരലോടിച്ചു…കോളറിൽ golden stone പതിപ്പിച്ച കുർത്തയായിരുന്നു അത്…വൈദേഹി പറഞ്ഞിട്ടു പോയത് കേട്ട് മനസ്സില്ലാ മനസ്സോടെ അവനതുമായി വാഷ് റൂമിലേക്ക് നടന്നു….
___________________________________
രാവണും ത്രേയയും റെഡിയാവും മുമ്പ് തന്നെ ത്രിമൂർത്തികൾ അണിഞ്ഞൊരുങ്ങാൻ തുടങ്ങിയിരുന്നു…അച്ചൂന്റെ അഭിപ്രായം അനുസരിച്ച് മൂവരും ബ്ലാക്ക് കളർ കുർത്തയും വൈറ്റ് കളർ പാന്റുമാണ് ധരിച്ചിരുന്നത്….അവസാനവട്ട ഒരുക്കങ്ങളും കഴിഞ്ഞ് മുടിയൊക്കെ ചീകിയൊതുക്കി പെർഫ്യൂമും വാരിപ്പൂശി കഴിഞ്ഞതും മൂവരും നല്ല ചുള്ളൻ ചെക്കന്മാരായി….പരസ്പരം പാടി പുകഴ്ത്തി കൊണ്ട് മൂന്ന് പേരും ഡോറ് ക്ലോസ് ചെയ്തു പുറത്തേക്കിറങ്ങി… അപ്പോഴേക്കും പൂവള്ളിയിലെ മുതിർന്ന അംഗങ്ങളെല്ലാം ഒരുങ്ങി റെഡിയായിരുന്നു….കല്യാൺ സിൽക്സിന്റെ പരസ്യം പോലെ ഊർമ്മിളയും,വസുന്ധരയും റെഡിയായി ഹാളിൽ നിരന്നു…വൈദേഹി മാത്രം അതിൽ നിന്നും വ്യത്യസ്തമായി അധികം പകിട്ടുകളില്ലാത്ത ഒരു സാരി ചുറ്റിയിറങ്ങി… ഓരോരുത്തരും സ്റ്റെയർ ഇറങ്ങി വരുന്നതും എണ്ണമെടുത്ത് നിൽക്ക്വായിരുന്നു അച്ചു…
അഗ്നീ..അമ്മ വന്നു,ഊർമ്മിളാന്റി വന്നു,വല്യമ്മ വന്നു…അച്ഛനെവിടെ…??
ഹാളിന്റെ ഒരു കോർണറിലായി നിലയുറപ്പിച്ചു കൊണ്ടാണ് അച്ചൂന്റെ ആ ചോദ്യം…
സുഗതങ്കിൾ വരാറാവുന്നേയുള്ളെടാ… നിന്റെയൊക്കെ cool daddy അല്ലേ..
രജനീകാന്ത് style ആ…ലേറ്റായി വന്നാലും ലേറ്റസ്റ്റ് ആയേ വരൂ…
ശന്തനു അതും പറഞ്ഞ് അച്ചൂന്റെ തോളിലേക്ക് കൈയ്യിട്ട് നിന്നു….
_____________________________________
ഈ സമയം കിച്ചണിന് അരികിലായുള്ള റൂമിൽ ഓരോ സാധനങ്ങളും അടുക്കിവെച്ച് നിൽക്ക്വായിരുന്നു കൺമണി….പൂജയുടെ ഒരുക്കങ്ങൾക്കുള്ള പൂർണ ഉത്തരവാദിത്വം കൺമണിയ്ക്കായിരുന്നു…പൂവും,ദ്രവ്യങ്ങളും എല്ലാം ഹോമകുണ്ഡത്തിനരികെ ഒരുക്കി വച്ചിട്ടായിരുന്നു അവൾ റൂമിലേക്ക് വന്നത്….ആ ചെറിയ റൂമിൽ നിരത്തി വച്ചിരുന്ന ചില പായ്ക്കറ്റുകളും പാത്രങ്ങളും ഒതുക്കി വച്ച ശേഷം കൺമണിയും പൂജയ്ക്ക് വേണ്ടി റെഡിയാവാൻ തുടങ്ങി….അടുക്കളപ്പണിയും,വീട്ടുജോലിയും ഒരുപാട് ഉണ്ടായിരുന്നതു കൊണ്ട് അവളാകെ മുഷിഞ്ഞിരുന്നു…മായമ്മയെ പൂജ നടക്കുന്നിടത്തേക്ക് പറഞ്ഞ് വിട്ട് കൺമണി റെഡിയാവാൻ തുടങ്ങി…ഒരു കുളിയൊക്കെ കഴിഞ്ഞ് തിരികെ റൂമിലേക്ക് വന്ന് ഷെൽഫ് തുറന്ന് ഓരോ അറയും ആകെത്തുക ഒന്ന് നോക്കി….
ഇതിലിപ്പോ ഏത് ഡ്രസ്സാ എടുത്തിടുക… എല്ലാം ഒരുപാട് പഴകിയതാണല്ലോ ഈശ്വരാ…
അവിടെ എല്ലാം പട്ടുചേലയും ചുറ്റി ടെക്സ്റ്റൈൽ ഷോപ്പിന്റെ പരസ്യം പോലെ നിൽപ്പുണ്ട്…അതിനിടയിലേക്ക് ഈ പഴഞ്ചൻ തുണിയും ഇട്ടോണ്ട് ചെന്നാൽ…
കൺമണി ആകയയൊന്ന് കുഴങ്ങി….അവളാ ആലോചനയിൽ തന്നെ കുറേനേരം ഷെൽഫിൽ ആകെത്തുക ഒന്ന് പരതി… ഒടുവിൽ ഷെൽഫിന്റെ ഒരു കോർണറിൽ നിന്നും ഒരു പഴയ ദാവണിയെടുത്ത് തിരിഞ്ഞു… പെട്ടന്നാ അവളുടെ നോട്ടം മുന്നിലുള്ള ടേബിളിലേക്കും അതിന് മുകളിൽ വച്ചിരുന്ന ഗിഫ്റ്റ് പായ്ക്കറ്റിലേക്കും പോയത്….. കൈയ്യിലിരുന്ന ദാവണി തിരികെ ഷെൽഫിലേക്ക് തന്നെ വച്ച് അവള് തിടുക്കപ്പെട്ട് ടേബിളിനരികിലേക്ക് പാഞ്ഞു….ഒരു സംശയ ഭാവത്തോടെ അവളാ ഗിഫ്റ്റ് പായ്ക്കറ്റ് കൈയ്യിലെടുത്ത് തുറന്നു….