ഇതെന്താ ശന്തനു ഇത്ര build-up ഒക്കെ.. ശന്തനു ചോദിച്ചോളൂ..എനിക്കങ്ങനെ അത്ര പെട്ടെന്നൊന്നും സങ്കടം തോന്നാറില്ല…
കൺമണി ചിരിയോടെ മറുപടി പറഞ്ഞു നിന്നു…
കൺമണി എന്തിനാ ഇവിടെ ഈ ജോലി ചെയ്യുന്നേ.. തനിക്ക് മറ്റെന്തെങ്കിലും ജോലി ചെയ്തൂടെ… ഇത്രയും നിലവാരം കുറഞ്ഞ ഒരു തൊഴിൽ…അതും തന്നെ പോലെ educated ആയ ഒരാൾ…
ഇതായിരുന്നോ എനിക്ക് സങ്കടമാകുംന്ന് പറഞ്ഞത്…ശന്തനു ചോദിച്ച ഈ ചോദ്യം തന്നെ പലരും ഒരുപാട് തവണ എന്നോട് ചോദിച്ച കാര്യമാ…
അതിനെല്ലാം വ്യക്തമായ ഒരു കാരണമുണ്ട് ശന്തനു…അത് പക്ഷെ ചോദിക്കുന്ന എല്ലാവരോടും നമുക്ക് തുറന്നു പറയാൻ കഴിയില്ലല്ലോ…
പിന്നെ ഇതൊരു നിലവാരം കുറഞ്ഞ തൊഴിലാണെന്ന് പറഞ്ഞത്…. ആയിരിക്കാം… പക്ഷേ എന്നെ സംബന്ധിച്ച് എല്ലാ തൊഴിലിനും അതിന്റേതായ മൂല്യമുണ്ട് ശന്തനു…ഓരോ സമയവും നമ്മൾ ഓരോ തൊഴിലുകളും ചെയ്യാൻ ബാധ്യസ്ഥരാണ്…. ഇപ്പോ ഞാനീ തൊഴിലിൽ സംതൃപ്തയാണ്…
കൺമണിയുടെ ആ ദൃഢമായ വാക്കുകൾഭ കേട്ടതും ശന്തനു കുറച്ചു നേരം ഒന്നും മിണ്ടാതെ അവളെ തന്നെ ഉറ്റുനോക്കി നിന്നു…
താൻ ശരിയ്ക്കും ഒരു നല്ല കുട്ടിയാ കേട്ടോ… തന്റെ സംസാരത്തിലും പെരുമാറ്റത്തിലുമൊക്കെ ഒരുതരം ബഹുമാനം തോന്ന്വാ എനിക്ക്….
ഒരു special character ആ താൻ…I really loved it..
മുഖത്തൊരു പുഞ്ചിരി വിരിയിച്ചു കൊണ്ട് ശന്തനുവങ്ങനെ പറഞ്ഞതും കൺമണി അവനെ സംശയഭാവത്തിൽ ഒന്ന് നോക്കി….
എന്നോട് ബഹുമാനമൊക്കെ തോന്നിക്കോട്ടേ… പക്ഷേ ഈ താൻ,എടോ എന്നൊക്കെയുള്ള വിളി ഒന്ന് പിന്വലിക്കണം… ശരിയ്ക്കും ഇത് കേൾക്കുമ്പോൾ എനിക്ക് ശന്തനൂന്റെ character ൽ ചില മോശവശങ്ങൾ ഉള്ളതുപോലെ തോന്നുന്നു…
അത് കേട്ടതും ശന്തനു നിന്ന നിൽപ്പിൽ ഒന്ന് ഞെട്ടി…
ഏയ്… എന്റേത് അത്ര മോശം character ഒന്നുമല്ല കൺമണീ… പിന്നെ എങ്ങനെ വിളിച്ചു തുടങ്ങും എന്ന് അറിയാതെ വന്നപ്പോ താനെന്ന് വിളിച്ചു തുടങ്ങിയതാ…
എങ്കിലും അത് വേണ്ട..എന്നെ ശന്തനു കൺമണീന്ന് വിളിച്ചോ…
പിന്നെ psychology ൽ അത്യാവശ്യം പിടി ഉള്ളത് കൊണ്ട് എനിക്ക് പെട്ടെന്ന് ഒരാളെ മനസിലാവുംന്ന് കൂട്ടിക്കോ….
കൺമണി അങ്ങനെ പറഞ്ഞതും ശന്തനു അവൾക് മുന്നിൽ വോൾട്ടേജ് കുറഞ്ഞ ഒരു ചിരി പാസാക്കി നിന്നു…
അല്ല..ശന്തനൂന്റെ favourite colour എന്താ…??
കൺമണീടെ പെട്ടെന്നുള്ള ആ ചോദ്യം കേട്ട് ശന്തനു അവൾക് നേരെ ലുക്ക് വിട്ടു…
അതെന്താ കൺമണി അങ്ങനെ ചോദിച്ചേ…!!!
വെറുതെ… ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞേ..ഏത് കളറാ ശന്തനൂന് ഏറ്റവും ഇഷ്ടം…
എന്റെ favourite colour ഓ… അത്…
കൺമണിയ്ക്ക് psychology ൽ നല്ല പിടിയുണ്ടെന്നല്ലേ പറഞ്ഞേ..എന്റെ character വച്ച് ഏതാകുംന്ന് ഇയാള് തന്നെ ഒന്ന് ചിന്തിച്ച് നോക്ക്… ചിലപ്പോൾ കണ്ടെത്താൻ കഴിഞ്ഞാലോ…
ശന്തനു അതും പറഞ്ഞ് കൺമണിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കാണിച്ച് അവിടെ നിന്നും നടന്നകന്നു…അവനിൽ നിന്നും ആ ചോദ്യത്തിന്റെ ഉത്തരം കിട്ടാതെ അവള് വീണ്ടും ചിന്തയിലാണ്ടു… പിന്നെ അതവിടെ ഉപേക്ഷിച്ച് വീണ്ടും അടുക്കളയിലേക്കു നടന്നു…