ത്രേയേടെ കടുത്ത സ്വരം കേട്ടതും രാവൺ സംശയ രൂപേണ നെറ്റി ചുളിച്ചു…
മനസിലായില്ല….
എന്നു വെച്ചാൽ… നിന്റെ ഈ റൂമിലെ മിനി ബാർ ഞാനങ്ങ് പൂട്ടാൻ പോക്വാന്ന്..ഇനി എന്റെ അനുവാദം കൂടാതെ നീ ഈ റൂമിൽ മദ്യപിക്കില്ല….
അത് പറയാൻ നീ ആരാടീ…ഇത് എന്റെ റൂമാ… ഇവിടെ എന്ത് ചെയ്യണം…ചെയ്യണ്ട എന്നു തീരുമാനിക്കുന്നത് ഞാനാ..
രാവണിന്റെ അലർച്ച അവിടമാകെ മുഴങ്ങിയതും ത്രേയ അവന് മുന്നിൽ ഇരുകൈകളും നെഞ്ചിന് മീതെ കെട്ടി നിന്നു….
നീ എന്തൊക്കെ പറഞ്ഞാലും…എന്നെ അതിന്റെ പേരിൽ ഉപദ്രവിക്കാൻ ശ്രമിച്ചാലും എനിക്കൊന്നുമില്ല രാവൺ…. ഞാൻ പറഞ്ഞത് ഞാനിവിടെ നടപ്പിലാക്കും…
ത്രേയയുടെ വാക്കുകൾ കേട്ട് അവൾക്കരികിലേക്ക് പാഞ്ഞടുത്ത രാവൺ പെട്ടെന്ന് നിലത്ത് പടർന്നു കിടന്ന പാലിൽ കാൽ തെന്നി ഒരൂക്കോടെ ത്രേയയുമായി ബെഡിലേക്ക് വീണു…..
അപ്രതീക്ഷിതമായി ഉണ്ടായ ആ വീഴ്ചയിൽ നിന്നും എഴുന്നേറ്റ് മാറാൻ ശ്രമിച്ച രാവണിന്റെ കണ്ണുകൾ ഒരുനിമിഷം ത്രേയയിൽ മാത്രമായി ഒതുങ്ങി….അവന്റെ കണ്ണുകൾ സാവധാനം ഇമചിമ്മി തുറന്നു കൊണ്ടിരുന്ന അവളുടെ ഇരുകണ്ണുകളിലേക്കും മാറിമാറി ദൃഷ്ടി പതിപ്പിച്ചു കൊണ്ടിരുന്നു…
നെറ്റിയിലേക്ക് പാറിവീണു കിടന്ന തലമുടിയിഴകളിലേക്കും,നിരയോടെ മനോഹരമായ നീണ്ട പുരികക്കൊടികളിലേക്കും അവനൊരു കൗതുകത്തോടെ ഉറ്റുനോക്കി….ക്രിതൃമ ചായങ്ങളില്ലാതെ ചുവന്നു തുടുത്ത അവളുടെ ചൊടികൾ കണ്ടതും രാവണിന്റെ ഉള്ളിൽ അവളാ പഴയ ത്രേയയായി പരിവേഷം ചെയ്യാൻ തുടങ്ങി….അവന്റെ നോട്ടങ്ങൾ ഒരുനിമിഷം അവിളിലേക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങി…
ഓയ്…ഹലോ..!!!
ഒന്നെഴുന്നേൽക്കാമോ…!!!
ത്രേയ ഉറക്കെ അങ്ങനെ വിളിച്ചു പറഞ്ഞതും അവനൊരു സ്വപ്നത്തിൽ നിന്നെന്നോണം ഞെട്ടിയുണർന്നു…. യാഥാർത്ഥ്യ ബോധം വീണ്ടെടുത്ത രാവണിന്റെ മുഖം ഞൊടിയിടയിൽ ത്രേയയോടുള്ള ദേഷ്യത്തെ പ്രകടമാക്കാൻ തുടങ്ങി…അതേ മുഖഭാവത്തിൽ തന്നെ അവനവളിൽ നിന്നും അടർന്നു മാറി ബെഡിൽ നിന്നും എഴുന്നേറ്റു….
അവനെഴുന്നേറ്റ് കഴിഞ്ഞതും അവനെ കളിയാക്കാൻ പാകത്തിന് ചുണ്ടിൽ ചെറിയൊരു പുഞ്ചിരിയൊക്കെ നിറച്ചു കൊണ്ട് ത്രേയയും ബെഡിൽ നിന്നും എഴുന്നേറ്റു….
അപ്പോ ആ പഴയ രാവണിന് വലിയ മാറ്റമൊന്നും വന്നിട്ടില്ല ല്ലേ….
ഞാൻ കരുതി ഈ മസിലും വീർപ്പിച്ച് നടന്നപ്പോ ആളാകെ മാറിയിട്ടുണ്ടാവുംന്ന്…
ചെറിയൊരു വീഴ്ച മതി മനസ് കൈയ്യീന്ന് പോവാൻ….
ത്രേയ അതും പറഞ്ഞ് രാവണിനെ കളിയാക്കിയതും അതുവരെയും അവൾക് നോട്ടം നല്കാതെ നിന്ന രാവൺ extreme കലിപ്പിൽ അവളെ ദഹിപ്പിച്ചൊന്ന് നോക്കി ദേഷ്യത്തിൽ റീഡിംഗ് റൂമിലേക്ക് നടന്നു….രാവണിന്റെ റൂമിന്റെ ഒരൊഴിഞ്ഞ space ൽ ആയിരുന്നു റീഡിംഗ് റൂം… അകത്തേക്ക് കയറി ഡോറ് വലിച്ചടച്ചതും ത്രേയ ഇരുചെവികളും മുറുകെ പൊത്തി കണ്ണടച്ചു നിന്നു….
എന്റമ്മോ ഇതെന്ത് ദേഷ്യമാണോ എന്തോ…
ഈ അസുരനെ ഞാനെങ്ങനെയാ ഇനി ഒരു മനുഷ്യനാക്കി എടുക്കുന്നേ…
ത്രേയം ഒന്ന് ആത്മഗതിച്ചു കൊണ്ട് ബെഡിലെ ഷീറ്റ് വീണ്ടും കുടഞ്ഞ് വിരിയ്ക്കാൻ തുടങ്ങി…. എല്ലാം കഴിഞ്ഞതും ബെഡിലിരുന്ന് അവളാ റൂം ആകെത്തുക ഒന്ന് വീക്ഷിച്ചു…ഒരടുക്കും ചിട്ടയുമില്ലാതെ ആകെ അലങ്കോലമായിരുന്നു….