എന്റെ പകയടങ്ങും വരെ…. എന്റെയുള്ളിൽ നീറിപ്പുകയുന്ന ദേഷ്യത്തിന്റെ കനലണയും വരെ…ഇങ്ങനെ ഇഞ്ചിഞ്ചായി നിന്നെ വേദനിപ്പിച്ചാലോ….രാവണതും പറഞ്ഞ് അവളുടെ കൈയ്യിലെ പിടി ഒന്നുകൂടി മുറുക്കി…അവനണിയിച്ചു കൊടുത്ത കാപ്പ് കൈയ്യിൽ മുറുകി അവളിൽ വേദനയുണ്ടാക്കാൻ തുടങ്ങി…. അവൻ അവളിൽ ഏൽപ്പിക്കുന്ന ബലം അവൾക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു… എങ്കിൽ കൂടിയും അവളവന് മുന്നിൽ ഒരു പുഞ്ചിരിയോടെ നിന്നു…നീ എന്നെ കൊല്ലാതെ കൊല്ലുമ്പോഴും ഞാൻ നിന്നെ ഒരു ഉപാധികളുമില്ലാതെ പ്രണയിച്ചു കൊണ്ടേയിരിക്കും രാവൺ….നീ എന്നിൽ ഏൽപ്പിക്കുന്ന വേദനകൾ എത്രമാത്രമായാലും അതിനിരട്ടി സ്നേഹം ഞാൻ നിനക്ക് നല്കും…
ജീവന്റെ അവസാന തുടിപ്പിലും എന്റെ ഹൃദയം നിനക്ക് വേണ്ടി തുടിച്ചു കൊണ്ടിരിക്കും രാവൺ…..ത്രേയയുടെ ആ വാക്കുകൾ രാവണിന്റെ ഹൃദയത്തെ കീറിമുറിയ്ക്കും പോലെ അവന് തോന്നി…. ഒരുനിമിഷം അവിളിൽ മുറുകിയിരുന്ന അവന്റെ കൈ പതിയെ അവിടെ നിന്നും അയഞ്ഞു വന്നു… അവൾക് മുഖം നല്കാതെ ഒരൂക്കോടെ അവൻ മുഖം തിരിച്ചു നിന്നു…
എന്താ രാവൺ… നിനക്കെന്നെ വേദനിപ്പിച്ചു മതിയായോ…
അതോ ഇന്നത്തേക്ക് വേണ്ടാന്ന് വച്ചതാണോ…
രണ്ടായാലും നിന്റെ ഇഷ്ടം…
പിന്നെ എനിക്ക് ഒരുകാര്യം പറയാനുണ്ട് നിന്നോട്…
അത് കേട്ടതും ആ നില്പിലും രാവണിന്റെ പുരികങ്ങൾ ചോദ്യ രൂപേണ ചുളിഞ്ഞു വന്നു…
ഇന്ന് ഈ റൂമിൽ കണ്ടതുപോലെ വേദ്യയുമൊത്തുള്ള പെർഫോമൻസ് ഇനി മേലിൽ എന്റെ മുന്നിൽ കണ്ടു പോകരുത്…അതും നീ കെട്ടിയ ഈ താലി എന്റെ കഴുത്തിൽ ഉള്ളപ്പോൾ…
ത്രേയേടെ ആ കടുത്ത സ്വരം കേട്ടതും രാവൺ വീണ്ടും മുഖത്ത് കലിപ്പ് ഫിറ്റ് ചെയ്ത് അവൾക് നേരെ തിരിഞ്ഞു….
അത് പറയാൻ നീ ആരാടീ…
എനിക്ക് ഇഷ്ടമുള്ളപ്പോ,ഇഷ്ടമുള്ളത് പോലെയൊക്കെ ഞാൻ വേദ്യയോട് ഇടപെടും…അത് ചോദ്യം ചെയ്യാനുള്ള അധികാരം നിനക്കില്ല… കാരണം പൂവള്ളി മനയിൽ ഹേമന്ത് രാവൺ എന്ന ഈ ഞാൻ ഇന്ന് സ്നേഹിക്കുന്നതും വിവാഹം കഴിയ്ക്കാൻ ആഗ്രഹിക്കുന്നതും അവളെയാ…വേദ്യേ…
അതുകൊണ്ട് വേദ്യ ഇനിയും ഈ റൂമിൽ വരും, എന്റെ കാര്യങ്ങളിൽ ഇടപെടും..
എന്നാൽ ഒന്നുകൂടി കേട്ടോ രാവൺ…ഇനി അവളീ റൂമിൽ കയറിയാൽ…ആവശ്യമില്ലാതെ നിന്റെ കാര്യങ്ങളിൽ ഇടപെട്ടാൽ ഇന്ന് കൊടുത്ത പോലെ ചെകിടടച്ച് ഇനീം ഞാനവൾക്കിട്ട് പൊട്ടിക്കും…
ആരൊക്കെ തടയാൻ ശ്രമിച്ചാലും ഞാനത് ചെയ്തിരിയ്ക്കും… പിന്നെ ഒരു കാര്യം കൂടി…
ഇന്ന് കൊണ്ട് തീര്വാ നിന്റെ ഈ റൂമിലെ സ്വാതന്ത്ര്യങ്ങൾ….
ത്രേയ അത് പറഞ്ഞതും രാവൺ ദേഷ്യത്തിൽ മുഖമുയർത്തി അവളെയൊന്ന് നോക്കി..
മനസിലായില്ല അല്ലേ… പറഞ്ഞു തരാം…ഇനി മുതൽ നിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഞാനായിരിക്കും…നിന്റെ official life ൽ ഞാനൊരിക്കലും ഇടപെടില്ല… പക്ഷേ നീ ഈ റൂമിൽ എങ്ങനെ വേണംന്ന് തീരുമാനിക്കുന്നത് ഞാനാണ് രാവൺ….