അവൾടെ ഒരു താലിയും,നെറ്റിയിലെ സിന്ദൂരവും… ഇതിനൊക്കെ ഓരോ അർത്ഥങ്ങൾ കല്പിച്ചിട്ടുണ്ട്…ആ പരുശുദ്ധിയോട് കൂടി വേണം ഇതൊക്കെ അണിഞ്ഞു നടക്കേണ്ടത്… അല്ലാതെ നിന്നെപ്പോലെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയല്ല….അതെ രാവൺ…ഞാനിത്തിരി സ്വാർത്ഥ തന്നെയാണ്… എന്നുകരുതി എന്റെ ഭർത്താവ് എനിക്ക് അണിഞ്ഞു തന്ന താലിച്ചരട് പൊട്ടിച്ചു കളയാൻ പറ്റുമോ….അത് എന്റെ കഴുത്തിൽ കുറച്ചു നാളെങ്കിലും ഭദ്രമായി കിടന്നോട്ടേ…അത് നിന്നെ പ്രത്യേകിച്ച് ശല്യം ചെയ്യാനൊന്നും വരണില്ലല്ലോ…നീ പറയും പോലെ ഈ താലി എന്നെനിക്ക് മടുത്ത് തുടങ്ങുന്നുവോ അന്ന് തന്നെ ഞാനിതങ്ങ് അഴിച്ചു കളഞ്ഞേക്കാം….എന്തേ അത് പോരേ….
ആ പിന്നെ ആ വൈറസിനെ തൊട്ട കൈകൊണ്ട് എന്നെ തൊടാതെ എന്റെ ഖൈയ്യീന്ന് വിട്ടേ രാവൺ…. എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്…ഒന്ന് കിടക്കണം…
നിനക്ക് ഉറക്കം വരുന്നുണ്ടെങ്കിൽ നീ നിന്റെ റൂമിൽ പോയി കിടക്കെടീ…ഇത് എന്റെ റൂമാ… ഇവിടെ നിനക്ക് ഒരവകാശവും,അധികാരവുമില്ല…
രാവൺ വീണ്ടും അവളോട് കലിപ്പിച്ചു…
അധികാരവും അവകാശവും തെളിയിക്കേണ്ട സമയമല്ല ഇത്… ഞാൻ പറഞ്ഞല്ലോ എനിക്ക് ഉറക്കം വരുന്നു…
നീ നിന്റെ കലാപരിപാടികൾ അവസാനിപ്പിച്ചിട്ട് വേണമെങ്കിൽ കിടക്കാൻ നോക്ക്… ഇപ്പോ എന്നെ എന്റെ വഴിയ്ക്ക് വിട്ടേക്ക്…
ത്രേയ നീയെന്നെ ദേഷ്യം പിടിപ്പിക്കരുത്… മര്യാദയ്ക്ക് എന്റെ റൂമീന്ന് ഇറങ്ങിപ്പോടീ….
രാവണത് പറഞ്ഞതും ത്രേയ ഒരൂക്കോടെ അവന്റെ കൈ അവളിൽ നിന്നും അടർത്തി മാറ്റി എടുത്തു…
ഞാൻ എവിടേക്ക് പോവാനാ രാവൺ…എന്റെ ഭർത്താവല്ലേ നീ… അപ്പോ നിന്റെ റൂമല്ലേ ഇനി മുതൽ എന്റേം റൂം… നിന്റെ ഇഷ്ടങ്ങളല്ലേ ഇനി മുതൽ എന്റേം ഇഷ്ടങ്ങൾ….
ഞാനിവിടെ നിന്നും എവിടേക്കും പോവില്ല…
നീ ഓർക്കുന്നുണ്ടോ രാവൺ പണ്ട് മഴയത്ത് നമ്മളൊരു പൂച്ചക്കുട്ടിയെ ഒരു ബോക്സിലാക്കി ദൂരെ എവിടേയ്ക്കോ കൊണ്ടു പോയി ഉപേക്ഷിച്ചത്… എന്നിട്ട് അവസാനം എന്തായി നമ്മള് തിരികെ വീട്ടിലെത്തും മുമ്പ് അത് നമ്മുടെ വീട്ടിലെത്തീല്ലേ…
ആ പൂച്ചക്കുട്ടിയെ പോലെയാ ഞാനും…നീയെന്നെ എവിടേക്ക് കൊണ്ട് വിട്ടാലും തിരികെ ഞാൻ നിന്റടുത്തേക്ക് തന്നെ വരും…
അതുകൊണ്ട് എന്റെ പൊന്നുമോൻ കിടന്നുറങ്ങാൻ നോക്ക്….
ത്രേയ അതും പറഞ്ഞ് രാവണിൽ നിന്നും വിട്ടകന്ന് ബെഡിനരികിലേക്ക് നടന്നു…ബെഡിൽ വെച്ചിരുന്ന പില്ലോസ് ഓരോന്നും ഒതുക്കി വച്ച് ഷീറ്റ് ഒന്നുകൂടി കുടഞ്ഞെടുത്തതും രാവൺ അവൾക്കരികിലേക്ക് പാഞ്ഞടുത്തു…ഒരൂക്കോടെ അവനവളെ അവന് നേരെ തിരിച്ചു നിർത്തി…
സത്യം പറയെടീ…എന്താ നിന്റെ ഉദ്ദേശം…???
പ്രത്യേകിച്ച് ഉദ്ദേശങ്ങൾ ഒന്നുമില്ല…നല്ല ക്ഷീണം ഒന്ന് കിടക്കണം…
സുഖമായൊന്നുങ്ങണം…
അവനെ കൂസാതെ അവളങ്ങനെ പറഞ്ഞതും അവന്റെ ദേഷ്യം അതിന്റെ പാരമ്യത്തിലെത്തി….ആ ദേഷ്യത്തിൽ അവനവളുടെ വലത് കൈ പിന്നിലേക്ക് പിണച്ചു കെട്ടി വച്ചു…
നീ എന്താടീ കളിയാക്ക്വാ എന്നെ…???
എത്ര കിട്ടിയാലും പഠിക്കില്ലേ നീ….
അതോ എന്റെ കൈയ്യീന്ന് കിട്ടിയതൊന്നും പോരാഞ്ഞിട്ടാണോ….
ഞാൻ പറഞ്ഞല്ലോ രാവൺ… നിന്റെ അടിയുടെ ചൂടും,വേദനയും,ഈ മനസിലെ പകയുടെ തോതും എനിക്കിപ്പോ നല്ല നിശ്ചയമാ.. അതുകൊണ്ട് അത്തരം കാര്യങ്ങളിൽ ഇപ്പോ എനിക്ക് ഭയമില്ല.. എന്തായാലും നീയെന്നെ കൊല്ലാനൊന്നും പോണില്ല…നിന്നെക്കൊണ്ട് അതിനാവില്ല…