വേദനയാ….പോലീസിന്റെ അടീന്ന് കേട്ടിട്ടേയുള്ളൂ…
ത്രേയ പറയുന്നത് കേട്ട് അവളെ ഒരുതരം അമ്പരപ്പോടെ നോക്കി നിൽക്ക്വായിരുന്നു രാവൺ….
ഇപ്പോ ദേഷ്യത്തിൽ ഒരടി തന്നില്ലേ…അതിന് സ്നേഹത്തോടെ ഞാനൊരു മറുപടി തരട്ടേ നിനക്ക്..
ത്രേയ അതും പറഞ്ഞ് തിടുക്കപ്പെട്ട് അവള് തടുത്തു വച്ചിരുന്ന രാവണിന്റെ വലതു കൈവെള്ളയിലേക്ക് അമർത്തി ചുംബിച്ചു….
തീരെ പ്രതീക്ഷിക്കാതെ ഉണ്ടായ ഒരു നീക്കമായതുകൊണ്ട് അവനതിനെ തടയാൻ സാധിച്ചില്ല….അവളാ ചുംബനം നല്കി മുഖമുയർത്തിയതും അവൻ ദേഷ്യത്തിൽ കൈ പിന്വലിച്ചെടുത്തു….
എന്റെ ഭർത്താവായ ശേഷം നീ എനിക്ക് നല്കിയ ആദ്യത്തെ അടിയായിരുന്നു അത്…ഇനിയും ഒരുപാട് ഉണ്ടാവും എന്നറിയാം… അതിനെല്ലാം ഈ ത്രേയ മറുപടി നല്കുന്നത് ഇങ്ങനെയാവും രാവൺ…
ത്രേയ അത്രയും പറഞ്ഞ് ഒന്ന് ചിരിച്ചു കൊണ്ട് അവനെ വിട്ടകന്നു നടന്നു.. ഷെൽഫിൽ നിന്നും ഒരു ഡ്രസ്സെടുത്ത് അവനെയൊന്ന് നോക്കിയ ശേഷം അവള് നേരെ വാഷ് റൂമിലേക്ക് നടന്നു…അവളുടെ ആ മാറ്റത്തിന്റെ കാരണം വ്യക്തമാകാതെ അടിമുടി ഞെട്ടി നിൽക്ക്വായിരുന്നു രാവൺ….
വാഷ്റൂമിന് അകത്തേക്ക് കയറി ഞൊടിയിടയ്ക്കുള്ളിൽ തന്നെ അവള് പുറത്തേക്കിറങ്ങി…കയറിയപ്പോ ധരിച്ചിരുന്ന സാരി മാറ്റി ഒരു സ്കേർട്ടും ടോപ്പും അണിഞ്ഞാണ് അവൾ പുറത്തേക്ക് ഇറങ്ങിയത്….
തലമുടിയൊക്കെ ഇരുവശങ്ങളിലേക്കും വിടർത്തിയിട്ട് അവളാകെ മാറിയിരിന്നു… കൈയ്യിൽ ഭദ്രമായി മടക്കി വച്ചിരുന്ന സെറ്റുസാരിയിലേക്കും കൈവെള്ളയിൽ കരുതിയിരുന്ന മുല്ലപ്പൂവിലേക്കും രാവൺ സംശയത്തോടെ നോക്കി…
ആയമ്മേടെ നിർബന്ധത്തിന് വഴങ്ങിയാ ഞാനീ കോപ്രായങ്ങൾക്കൊക്കെ നിന്നു കൊടുത്തത്..ഈ റൂമിൽ കയറും വരെ ആയമ്മ കാണാൻ വേണ്ടി ഈ വേഷം അണിയണമായിരുന്നു…
ഇനി അതിന്റെ ആവശ്യം ഇല്ലല്ലോ… പിന്നെ ദേ ഈ മുല്ലപ്പൂവ്…ഇതും വച്ച് കിടന്നുറങ്ങാനും പറ്റില്ല…
അവളതും പറഞ്ഞ് കൈയ്യിലിരുന്ന മുല്ലപ്പൂവ് രാവണിന്റെ നേർക്ക് എറിഞ്ഞു കൊടുത്തു….അവന്റെ നെഞ്ചിലേക്കായിരുന്നു ആ മുല്ലപ്പൂമാല ചെന്നു വീണത്….
ആ എറി ഏറ്റുവാങ്ങിയതും രാവണിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു… തനിക്ക് മുന്നിൽ ഒരു കൂസലും കൂടാതെ ചിരിയോടെ നിൽക്കുന്ന ത്രേയയെ കണ്ടതും അവന് അടിമുടി തരിച്ചു കയറി….
ആ ദേഷ്യത്തിൽ തന്നെ അവനവൾക്ക് നേരെ പാഞ്ഞടുത്തു…
ഡീ…നീ ആരാണെന്നാടീ നിന്റെ വിചാരം….???
എന്നിൽ പൂർണ അധികാരം സ്ഥാപിക്കാൻ നീ ആരാ എന്റെ…??
രാവണതും പറഞ്ഞ് ത്രേയയുടെ ഒരു കൈയ്യിൽ മുറുകെ പിടിച്ച് അവളെ അവനോട് ചേർത്തു…അവന്റെ ദേഷ്യത്തിന് മുന്നിലും ഒരു പുഞ്ചിരിയോടെ നിൽക്ക്വായിരുന്നു അവൾ…
അത് കൊള്ളാം… വെള്ളമടിച്ചത് കാരണം നിന്റെ ബോധം പോയോ രാവൺ… ഞാൻ നിന്റെ ആരാണെന്ന് ഇനിയും നിനക്ക് മനസിലായില്ലേ….
ഞാൻ നിന്റെ ഭാര്യ…നീ തന്നെയല്ലേ ഇവിടേക്ക് വരും മുമ്പേ എന്നെ ത്രയമ്പക രാവൺ എന്ന് അഭിസംബോധന ചെയ്തത്….അത് മാത്രമല്ല ബന്ധുക്കളേയും,നാട്ടുകാരേയും സാക്ഷിയാക്കി നീയല്ലേ എന്റെ കഴുത്തിൽ ഈ താലി കെട്ടി തന്നത്…അതിന്റെ അധികാരം ഞാൻ നിനക്ക് മേലെ കാണിക്കും..അതെന്റെ ഇഷ്ടം…
ത്രേയ അതും പറഞ്ഞ് ഗമയോടെ കഴുത്തിൽ കിടന്ന താലിച്ചരട് രാവണിന് മുന്നിലേക്ക് നീട്ടി കാണിച്ചു…അവളുടെ മുഖത്തെ നിഷ്കളങ്ക ഭാവവും ചിരിയും കണ്ടതും രാവൺ പല്ലുഞെരിച്ചു കൊണ്ട് അവളിലെ പിടി ഒന്നുകൂടി മുറുക്കി…
മര്യാദയ്ക്ക് ഇത് ഇന്നു തന്നെ അഴിച്ചു മാറ്റിയ്ക്കോ നീ… അല്ലെങ്കിൽ ഈ താലി ഞാൻ തന്നെ പൊട്ടിച്ചെറിയേണ്ടി വരും…