സംഭവം പൂർണമാക്കും മുമ്പേ അത് എനിക്ക് നന്നേ ബോധിച്ചു….അതാ ആ ചടങ്ങ് മുഴുവനാക്കും മുമ്പ് ഉപഹാരം അങ്ങ് തന്നേക്കാംന്ന് വച്ചത്….
അവന്മാര് നിനക്കിട്ട് തന്ന പണിയ്ക്ക് നീ എനിക്ക് മറുപടി തരാൻ വന്നതല്ലേ…
പക്ഷേ നിന്നെപ്പോലെയല്ല ഈ ത്രേയ… എന്റെ മറുപടികൾ നേരിട്ട് കൊടുക്കുന്നതാ എനിക്കിഷ്ടം… അതുകൊണ്ട് ഇനി മേലാൽ ഇത്തരം പെർഫോമൻസുകളുമായി എന്റെ മുന്നിൽ കണ്ടു പോകരുത് നിന്നെ…ത്രേയ താക്കീതായി അങ്ങനെ പറഞ്ഞതും അവളുടെ മാറ്റം കണ്ട് അമ്പരപ്പോടെ നിൽക്ക്വായിരുന്നു രാവൺ…ത്രേയ നല്കിയ പാരിതോഷികങ്ങളെല്ലാം ഏറ്റുവാങ്ങി കവിളും തടവി വേദ്യ പതിയെ റൂം വിട്ടു പോകാൻ ഭാവിച്ചു….ഒന്നു നിന്നേ ഒരു കാര്യം കൂടി…ത്രേയ പിന്നിൽ നിന്നും അങ്ങനെ വിളിച്ചതും വേദ്യ നടത്തം ഒന്ന് slow ചെയ്തു….ആ സമയം കൊണ്ട് ത്രേയ വേദ്യയ്ക്ക് മുന്നിലേക്ക് ചെന്നു നിന്നിരുന്നു…നീയും രാവണും ഇതുവരെ എങ്ങനെ ആയിരുന്നു എന്ന് ഞാൻ അന്വേഷിക്കുന്നില്ല… അതെനിക്ക് അറിയുകേം വേണ്ട…. പക്ഷേ ഇന്ന് മുതൽ രാവൺ എന്റെ ഭർത്താവാണ്…എന്നു പറഞ്ഞാൽ എന്റെ കഴുത്തിൽ താലികെട്ടിയ എന്റെ മാത്രം ഭർത്താവ്….
അങ്ങനെയുള്ള രാവണിനെ നീ ആഗ്രഹിക്കുന്നതിൽ എനിക്ക് പരിഭവങ്ങൾ ഒന്നുമില്ല പക്ഷേ അധികാരം സ്ഥാപിക്കാൻ വന്നാൽ എന്റെ ദേഷ്യം ഇപ്പോ ഇരു കവിളിലും തിണിർത്തു കിടക്കുന്ന ഈ അടയാളങ്ങളിൽ ഒതുങ്ങില്ല….
ത്രേയ അത്രയും പറഞ്ഞ് ഡോറ് തുറന്ന് വേദ്യയോട് പുറത്തേക്ക് ഇറങ്ങാനായി ആവശ്യപ്പെട്ടു….ത്രേയയുടെ ആ പ്രതികരണം കണ്ടതും വേദ്യ അവളെ തുറിച്ചു നോക്കിക്കൊണ്ട് പുറത്തേക്ക് നടന്നു….ആ സമയം നടന്ന സംഭവങ്ങളിലൊന്നും ഇടപെടാതെ അതെല്ലാം നോക്കി കാണുകയായിരുന്നു രാവൺ….
വേദ്യ റൂമിന് പുറത്തേക്ക് ഇറങ്ങിയതും ത്രേയ ഡോറ് ലോക്ക് ചെയ്ത് രാവണിന് നേരെ തിരിഞ്ഞു…
എങ്ങനെയുണ്ട് പുതിയ ത്രേയ….???
നിന്റെ ഭാഷയിൽ പറഞ്ഞാൽ നിന്നെ ചതിച്ച് മറുകര തേടിപ്പോയ ത്രേയ…
ത്രേയയുടെ ആ പറച്ചിലും മുഖത്ത് തെളിഞ്ഞു നിന്ന പുഞ്ചിരിയും രാവണിന്റെ ഉള്ളിലെ ദേഷ്യത്തെ ആളിക്കത്തിച്ചു…
എല്ലാം നിന്റെ അഭിനയം ആയിരുന്നു ല്ലേ….
ഒരു ഭാര്യയുടെ അധികാരങ്ങളോ,അവകാശങ്ങളോ വേണ്ട എന്ന് എന്നോട് പറഞ്ഞ നീ ഇപ്പോ എന്തൊക്കെയാടീ അവളോട് പറഞ്ഞത്…
ഞാൻ പറഞ്ഞോ രാവൺ എന്നെ വിശ്വസിക്കാൻ…
പണ്ടേ വാക്കിന് ഉറപ്പില്ലാത്തവളാ ഞാൻ…അങ്ങനെയല്ലേ ഞാൻ നിന്നെ ചതിച്ചത്….
നീ നിത്യയെ കൊല്ലുന്നത് ഞാൻ കണ്ടില്ല… പക്ഷേ ഞാൻ കോടതിയ്ക്ക് മുന്നിൽ അങ്ങനെയല്ലേ പറഞ്ഞത്…കേസെല്ലാം കഴിഞ്ഞപ്പോ ഞാൻ അതുവരെയും പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം മാറ്റി പറയുകേം ചെയ്തു…
ഇതും അതുപോലെയങ്ങ് കൂട്ടിയ്ക്കോ….
നിന്റെ കൈകൊണ്ടൊരു താലി എന്റെ ഈ കഴുത്തിൽ വീഴാനായി ഞാൻ പഠിച്ച പണി പതിനെട്ടും നോക്കി… ഒടുവിൽ അത് ഞാൻ നടത്തിയെടുത്തു..
ഇപ്പോ ഞാൻ ഒഫിഷ്യലി പൂവള്ളി മനയിൽ ഹേമന്ത് രാവണിന്റെ ധർമ്മ പത്നിയാണ്….
അതുകൊണ്ട് നിന്നിലുള്ള പൂർണമായ അധികാരം എനിക്ക് മാത്രമാണ് രാവൺ…. ആയമ്മയ്ക്ക് പോലും സെക്കന്റ് ചാൻസേ ഞാൻ കൊടുക്കൂ….
ഡീ നിന്നെ ഞാൻ…
ത്രേയയ്ക്ക് മറുപടി നല്കാനായി അവളുടെ കരണത്തിന് നേർക്ക് ഉയർന്ന രാവണിന്റെ കൈകളെ ഇരുകൈകളും കൊണ്ട് ത്രേയ തടുത്തു വച്ചു….
വേണ്ട രാവൺ… ഇന്നത്തേക്ക് ഒന്ന് മതി…അത് already ഞാൻ ഏറ്റുവാങ്ങി കഴിഞ്ഞു… ഇനിയും ഒരെണ്ണം കൂടി വാങ്ങാനുള്ള ത്രാണി എനിക്കില്ല…ഇനിയുള്ള നിന്റെ ദേഷ്യത്തിന്റെ സമ്മാനങ്ങൾ ഞാൻ നാളെ ഏറ്റുവാങ്ങിക്കോളാം…
നിന്റെ കൈയ്യീന്ന് കിട്ടുന്ന അടിയ്ക്ക് ശരിയ്ക്കും നല്ല