🖤രാവണത്രേയ 5🔥 [ മിഖായേൽ]

Posted by

ഏതായാലും വലിയ വലിയ കളികൾ കളിച്ച് നീ ഇവിടം വരെ എത്തീല്ലേ ത്രേയേ…മിടുക്കിയാ നീ…നിന്റെ മിടുക്കിന്റെ ഭാഗമായി മൂന്നെണ്ണത്തിനെ കൂടെ കൂട്ടീട്ടില്ലേ… നീ എന്ത് പറഞ്ഞാലും അനുസരിയ്ക്കുന്ന നിന്റെ രണ്ട് മുറച്ചെറുക്കന്മാരും, പിന്നെ വേറൊരുത്തനും….
നിന്നെ ഹേമന്തേട്ടനോട് ചേർത്ത് വയ്ക്കുംന്ന് ബെറ്റ് വച്ചിരിക്ക്യാ അവന്മാര്…
അതിന്റെ ആദ്യ പടിയെന്നോണം എനിക്കിട്ട് അവന്മാരൊരു പണിയും തന്നു… അതെനിക്ക് നന്നേ ബോധിച്ചൂന്ന് പറഞ്ഞേക്ക് അവന്മാരോട്…
അവന്മാര് ചെയ്തു കൂട്ടുന്നതിന്റെയെല്ലാം മാസ്റ്റർ ബ്രെയിൻ നീയല്ലേ…വേദ്യ അതും പറഞ്ഞ് ടേബിളിൽ വച്ചിരുന്ന പാൽ ഗ്ലാസ് കൈയ്യിലെടുത്തു…ഇങ്ങനെ ഒരു ചടങ്ങ് ഈ പൂവള്ളിയിൽ വേണ്ട..അവളതും പറഞ്ഞ് ആ പാൽഗ്ലാസ് നിലത്തേക്ക് കമഴ്ത്താൻ തുടങ്ങി…ത്രേയ അതൊരു ഞെട്ടലോടെ നോക്കി കണ്ടു…പാൽ നിലത്തേക്ക് തൂവുമ്പോൾ വേദ്യയുടെ കണ്ണിൽ അടങ്ങാത്ത കനലെരിയുകയായിരുന്നു.. അതിനെല്ലാം മൗനാനുവാദം നല്കി നിൽക്ക്വായിരുന്നു രാവൺ….

ഗ്ലാസിലുണ്ടായിരുന്ന പാൽ മുഴുവൻ നിലത്തേക്ക് തൂകിയ ശേഷം സ്റ്റാന്റിൽ കിടന്ന ഒരു നീണ്ട ടൗവ്വൽ വേദ്യ നിലത്തു പടർന്ന പാലിലേക്ക് എടുത്തിട്ടു…ശേഷം അവൾ ആ പാൽഗ്ലാസുമായി ത്രേയയ്ക്ക് അരികിലേക്ക് നടന്നു ചെന്നു…

പൂവള്ളി ഇപ്പോഴുള്ള രീതിയിൽ മാത്രമേ മുന്നോട്ട് പോകൂ ത്രേയ…അതിന് നീയായി മാറ്റം വരുത്താൻ നില്ക്കണ്ട….മാറ്റം വരുത്താൻ ശ്രമിച്ചാൽ ദേ ഇപ്പൊ മുഖത്ത് തെളിഞ്ഞു കിടക്കുന്ന ഈ പാടുകളുടെ എണ്ണം കൂടിയെന്ന് വരും….

വേദ്യ അത്രയും പറഞ്ഞു കൊണ്ട് ഗ്ലാസ് ത്രേയയുടെ കൈപിടിച്ച് അതിലേക്ക് വച്ച് തിരിഞ്ഞു നടന്നു…
രാവണിന് മുന്നിലേക്ക് എത്തിയതും വേദ്യ അവന് നേർക്ക് ഒന്ന് slow ചെയ്തു…ശേഷം ഒരു വിജയച്ചിരിയോടെ പതിയെ ത്രേയയിലേക്കൊന്ന് നോട്ടം പായിച്ചു…

നിന്റെ മറ്റവന്മാര് പറഞ്ഞതിനുള്ള മറുപടി നിനക്ക് നല്ക്വാ ഞാൻ….
ഹേമന്തേട്ടൻ എന്റേതാണെന്നുള്ളതിന്റെ തെളിവ്….

വേദ്യ അതും പറഞ്ഞ് രാവണിന്റെ കവിളിലേക്ക് പതിയെ കൈചേർത്തു.. പ്രണയാർദ്രമായി തിളങ്ങുന്ന അവളുടെ കണ്ണുകൾ കണ്ടതും രാവണവളിലേക്കും അവൾക് പിന്നിൽ നിന്ന ത്രേയയിലേക്കും സംശയ ഭാവത്തിൽ നോട്ടം പായിച്ചു നിന്നു…വേദ്യയുടെ മുഖം രാവണിന്റെ കവിളിനെ ലക്ഷ്യമാക്കി നീങ്ങി…

വേദ്യയുടെ അധരങ്ങൾ രാവണിന്റെ കവിളിൽ പതിയാൻ തുടങ്ങിയതും ത്രേയ അവളെ ഒരൂക്കോടെ അവനിൽ നിന്നും അടർത്തി മാറ്റി…എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കും മുമ്പേ ത്രേയയുടെ കൈ ശക്തിയോടെ വേദ്യയുടെ കരണത്ത് അടയാളം വച്ചു….അടിയുടെ പുകച്ചിലും വേദനയും കൊണ്ട് കരണത്ത് കൈചേർത്തു കൊണ്ട് വേദ്യ ത്രേയയ്ക്ക് നേരെ മുഖമുയർത്തി നോക്കി….

ഡീ നീ…നീയെന്നെ തല്ലിയല്ലേ…..

വേദ്യ ഒരലർച്ചയോടെ ത്രേയയ്ക്ക് നേരെ നോട്ടം പായിച്ചതും അടങ്ങാത്ത ദേഷ്യത്തിൽ നിന്ന ത്രേയ കൈവലിച്ച് വേദ്യയുടെ മറുകവിളിലും ഊക്കൂടെ ഒന്ന് പൊട്ടിച്ചു….അതിന്റെ വേദനയും,ചൂടും ഏറ്റുവാങ്ങിയ വേദ്യ കുറച്ചു സമയം കഴിഞ്ഞാണ് ത്രേയയ്ക്ക് നേരെ നോട്ടം പായിച്ചത്…

ഇത് ഈ ത്രേയേടെ വക സ്പെഷ്യൽ ഗിഫ്റ്റുകളാ…
ആദ്യത്തേത് നീ ഇന്ന് റിസപ്ഷന് കാട്ടിക്കൂട്ടിയ ആ പെർഫോമൻസിനായിരുന്നു..അത്രയും ആളുകളുടെ ഇടയിൽ വച്ച് ഇങ്ങനെ നിന്നെ കൈനീട്ടി അടിയ്ക്കുന്നത് മോശമല്ലേന്ന് കരുതി വിട്ടു കളഞ്ഞതാ ഞാൻ…
അപ്പോ അത് ഇരന്നു വാങ്ങാൻ കൃത്യ സമയം നോക്കി ദേ ഞങ്ങടെ ബെഡ്റൂമിൽ വന്നിരിക്കുന്നു… അപ്പോ പിന്നെ അത് തരാതെ വിടുന്നത് മോശമല്ലേ…

Leave a Reply

Your email address will not be published. Required fields are marked *