രാവണിന്റെ നോട്ടം പോയ വഴിയ്ക്ക് തന്നെ വേദ്യയുടെ കണ്ണുകളും സഞ്ചരിച്ചു…അവയും എത്തി നിന്നത് ത്രേയയിലേക്കായിരുന്നു…നീയെന്താ വേദ്യാ ഈ സമയത്ത്….രാവണങ്ങനെ ചോദിച്ചതും അവനെ മറികടന്ന് ഒരു പുഞ്ചിരിയോടെ അവൾ റൂമിലേക്ക് പ്രവേശിച്ചു….അതെന്ത് ചോദ്യമാ ഹേമന്തേട്ടാ..
ഹേമന്തേട്ടനെ കാണാൻ തോന്നുമ്പോ എനിക്ക് ഏത് നേരം വേണമെങ്കിലും ഈ റൂമിലേക്ക് വന്നൂടെ…
അതിനിനി മറ്റാരുടെയെങ്കിലും അനുവാദം വാങ്ങേണ്ട ആവശ്യമുണ്ടോ എനിക്ക്…
വേദ്യ അതും പറഞ്ഞ് ഹേമന്തിന്റെ നെഞ്ചിലേക്ക് കൈചേർത്തു കൊണ്ട് ത്രേയയെ ഒന്ന് നോക്കി… അവൾക് മുന്നിൽ പ്രതിരോധങ്ങളൊന്നും കാട്ടാതെ പുഞ്ചിരിയോടെ നിന്ന രാവണിനെ കണ്ടതും ത്രേയയുടെ ഉള്ളൊന്നു പിടഞ്ഞു…ത്രേയയുടെ കണ്ണുകൾ രാവണിലേക്ക് തന്നെയാണെന്ന് മനസ്സിലാക്കിയതും ഒരു കൈയ്യാൽ അവൻ വേദ്യയെ ചേർത്ത് പിടിച്ച് നിന്നു…രാവണിന്റെ കൈകൾ വേദ്യയുടെ ഇടുപ്പിനെ ചുറ്റി നിൽക്കുന്ന കാഴ്ച ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ത്രേയ നോക്കി കണ്ടത്….
പക്ഷേ രാവണിന്റെ ആ മാറ്റവും ഇടപെടീലും വേദ്യയെ നന്നായി അമ്പരപ്പിച്ചു…അവളാ ഞെട്ടലോടെ അവന്റെ മുഖത്തേയ്ക്ക് തന്നെ ഉറ്റുനോക്കി നിന്നു…അപ്പോഴും രാവണിന്റെ കണ്ണുകൾ പകയോടെ നീണ്ടത് ത്രേയയിലേക്കായിരുന്നു….അവന്റെ കാതുകളിൽ അവൾ മുമ്പെപ്പോഴോ പറഞ്ഞ ആ വാചകങ്ങൾ അലയടിച്ചു…
“രാവൺ മറ്റൊരു പെണ്ണിനെ നോക്കുന്നതോ,
മിണ്ടുന്നതോ, അവളോട് ഇടപഴകുന്നതോ എനിക്ക് ഇഷ്ടമല്ല…അങ്ങനെ ഉണ്ടായാൽ ഈ ത്രേയ മരിച്ചു മരവിച്ച മനസ്സോടെയാവും ആ കാഴ്ച കാണുന്നത്..
അതുകൊണ്ട് എന്റെ മുന്നിൽ വച്ച് നീ മറ്റൊരു പെണ്ണിനേയും നോക്കാനും പാടില്ല മിണ്ടാനും പാടില്ല….ഈ രാവൺ എന്റേതാ…എന്റേത് മാത്രം…
ആഹാ…അപ്പോ അടുത്ത് ഇടപഴകിയാൽ കുഴപ്പമില്ല ല്ലേ…
ഇടപഴകിയാൽ ഞാൻ നോക്കി നിൽക്കില്ല..കൊല്ലും ഞാനവളെ…. പിന്നെ നിന്നേം….
അവൾടെ ആ സ്വരം കാതിൽ മുഴങ്ങി കേട്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു….അവൾക്കത് താങ്ങാവുന്നതിലും അപ്പുറമായ ഒരു കാഴ്ചയാവും എന്നവന് ഉറപ്പുണ്ടായിരുന്നു….
ആ ചിന്തയിൽ നിൽക്കുമ്പോ വേദ്യ പതിയെ അവനിൽ നിന്നും അടർന്നു മാറി നിന്നു…
ഇതെന്താ ടേബിളിൽ പാലൊക്കെ..ഹേമന്തേട്ടൻ ഇപ്പോ രാത്രിയിൽ പാലാ കുടിയ്ക്കുന്നത്….
വേദ്യ അതും പറഞ്ഞ് ത്രേയയെ നോക്കി പരിഹാസച്ചുവയോടെ ഒന്ന് ചിരിച്ചു…അവളതിന് മറുപടിയൊന്നും നല്കാതെ വേദ്യയെ തന്നെ നോക്കി നിൽക്ക്വായിരുന്നു….
അല്ല…ത്രേയയും ആകെ ഒരുങ്ങി ചമഞ്ഞാണല്ലോ നില്പ്…എന്താ വിശേഷിച്ച്..
ഹോ..ഞാനത് മറന്നു…ഇന്ന് നിങ്ങളുടെ first night ആണല്ലോ..
അതിന്റെയാവും ഈ ഒരുക്കങ്ങളൊക്കെ ല്ലേ…