🖤രാവണത്രേയ 5🔥 [ മിഖായേൽ]

Posted by

ഹോ… അപ്പോ അങ്ങനെയും ഒരു തോന്നൽ നിന്റെയുള്ളിൽ ഉണ്ടല്ലേ…പ്രണയം അഭിനയിച്ച് നിന്നെ ചതിച്ച് കടന്നു കളഞ്ഞവൾ കൂടിയാണല്ലേ ഞാൻ….
അപ്പോ ഈ കാണുന്ന ഫോട്ടോസ് നീ വിശ്വസിക്കുന്നതിൽ തെറ്റില്ല… ഞാൻ നിന്നെ കുറ്റപ്പെടുത്തുന്നില്ല രാവൺ… ഇത്രയും കാര്യങ്ങൾ വിശ്വസിക്കുന്ന നീ പക്ഷേ എന്റെ ഒരു ചോദ്യത്തിന്  ഉത്തരം നല്കണം….
നീ എന്നെ പ്രണിയിച്ചിരുന്നപ്പോ നിന്റെ പല ആഗ്രഹങ്ങൾക്കും  മുന്നിൽ വിധേയത്വം പ്രകടിപ്പിച്ചത് എന്റെ അഭിനയം ആയിരുന്നോ രാവൺ…അതിനേം നീ അങ്ങനെയാ കണ്ടിരുന്നത്….

അത് കേട്ടതും അതുവരെയും ദേഷ്യത്തോടെ നിന്ന രാവണിന്റെ മുഖത്തെ ദേഷ്യത്തിന് ഒരു ശമനം വന്നു…

പറയ് രാവൺ…അതും…അതും എന്റെ അഭിനയം ആയിരുന്നോ…

രാവൺ അതിന് മറുപടി ഒന്നും നല്കിയില്ല…

നിന്റെ ഈ മൗനത്തിൽ നിന്നും ഞാനെന്താ മനസിലാക്കേണ്ടത് രാവൺ…അതും കൂടി പറഞ്ഞു താ നീ…
നിന്റെ മുന്നിൽ ചെയ്ത തെറ്റുകൾ ഏറ്റുപറഞ്ഞ് നിനക്കൊപ്പം ഒരു ജീവിതം നയിക്കാൻ ഇറങ്ങി പുറപ്പെട്ടവളാ ഞാൻ…
നിന്റെ വിശ്വാസം നേടണമെങ്കിൽ ഇനിയും നിനക്ക് മുന്നിൽ ഞാനെന്റെ പൂർവ്വകാല ജീവിതത്തിന്റെ തെളിവ് നിരത്തണം ല്ലേ….

ഇല്ല രാവൺ… നിനക്ക് മുന്നിൽ ഇനി ന്യായീകരണങ്ങൾ നല്കാൻ ഞാൻ വരില്ല…
ഈ ഫോട്ടോസിൽ കാണുന്നതൊക്കെ സത്യമാണെന്ന് നീ വിശ്വസിച്ചെങ്കിൽ അതിനെ ഞാനായി തിരുത്താൻ വരുന്നില്ല…
ത്രേയ ഇങ്ങനെയൊക്കെ തന്നെയായിരുന്നു ഇത്രേം വർഷവും ജീവിച്ചത് എന്ന് തന്നെ നീ വിശ്വസിച്ചോ…

ആർക്കൊപ്പം,എങ്ങനെ,
ഏത് രീതിയിൽ എന്ന് നിന്നെ ബോധ്യപ്പെടുത്തേണ്ട ഒരാവശ്യവും എനിക്കില്ല…

ത്രേയേടെ ആ വർത്തമാനം കേട്ടതും രാവണിന്റെ ദേഷ്യം അതിന്റെ ഉച്ചസ്ഥായിയിൽ എത്തി…അവൻ ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി നിന്നു… വരിഞ്ഞു മുറുകിയ ഓരോ ഞരമ്പുകളും തൊലിപ്പുറത്ത് തെളിഞ്ഞു വരുന്നുണ്ടായിരുന്നു….

ഈ ഫോട്ടോസിൽ കാണുന്ന ദൃശ്യങ്ങൾ സത്യമാണ്…നീ പറഞ്ഞത് പോലെ ഇവർക്കൊപ്പമുള്ള ജീവിതം മടുത്തിട്ട് തന്നെയാ ഞാനിവിടേക്ക് വന്നത്…എന്താ സമാധാനമായില്ലേ നിനക്ക്…

ത്രേയ അത്രയും പറഞ്ഞ് മുഴുവിച്ചതും രാവണിന്റെ കൈ ഒരൂക്കോടെ അവളുടെ കരണത്തേക്ക് പതിഞ്ഞതും ഒരുമിച്ചായിരുന്നു…. അടിയുടെ പുകച്ചിൽ മാറും മുമ്പ് തന്നെ അവനവളുടെ കൈ പിന്നിലേക്ക് പിണച്ചു കെട്ടി അവനവളെ അവനിലേക്ക് ചേർത്തു പിടിച്ചു..

നീ എന്താടീ ഇപ്പോ പറഞ്ഞത്…ഒരു തവണ കൂടി നീ ഇങ്ങനെ ഒന്ന് എനിക്ക് മുന്നിൽ പറഞ്ഞാൽ കൊന്നു കളയും ഞാൻ…

രാവണിന്റെ കണ്ണിലെ അഗ്നിയിൽ അവൾ വെന്തുരുകുകയായിരുന്നു.രാവണിന്റെ അടിയുടെ പാട് കവിളിൽ തിണർത്ത് തുടങ്ങിയെങ്കിലും അതിന്റെ പേരിൽ ഒരു തുള്ളി കണ്ണീർ പോലും അവൾ പൊഴിച്ചില്ല…

നീ പറഞ്ഞതോ രാവൺ….
ഞാൻ അങ്ങനെ ആയിരുന്നു എന്ന് നീ പറഞ്ഞതോ….
അപ്പോൾ അതിനെന്താ ശിക്ഷ…

ത്രേയ തോൽവി സമ്മതിക്കാതെ അങ്ങനെ പറഞ്ഞതും രാവൺ ദേഷ്യത്തിൽ പല്ലുകൾ ഞെരിച്ചു..ആ ദേഷ്യത്തിൽ തന്നെ ഒരു കൈയ്യാലെ അവനവളുടെ ഇരുകവിളും മുറുകെ കുത്തിപ്പിടിച്ചു…അടിയുടെ വേദനയ്ക്ക് പുറമേ അവന്റെ കൈകൾ ഞെരിച്ചു മുറുക്കുന്ന വേദന കൂടി ആയതും ത്രേയ ആകെ തളർന്നു തുടങ്ങി….

പെട്ടന്നാണ് ഡോറിൽ ആരോ മുട്ടി വിളിച്ചത്…ആ ശബ്ദം കേട്ടതും രാവണിന്റേയും ത്രേയയുടേയും നോട്ടം ഒരുപോലെ ഡോറിലേക്ക് നീണ്ടു..ഉള്ളിലുള്ള ദേഷ്യത്തെ ശമിപ്പിച്ചു കൊണ്ട് അവളിൽ നിന്നും പിടി അയച്ചെടുത്ത് അവൻ ഡോറിനരികിലേക്ക് നടന്നു…

Leave a Reply

Your email address will not be published. Required fields are marked *