ഹോ.. ഇപ്പോ എല്ലാ തെറ്റുകളും എന്റെ നേർക്കാ ല്ലേ…ഞാനാണ് തെറ്റുകാരൻ…ല്ലേ കൊള്ളാം…!!!
നീ പറഞ്ഞ ഒരു കാര്യം ശരിയാ ത്രേയാ…
നീ എന്റെ ആരെല്ലാമോ ആയിരുന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്ക്….
എന്റെ സ്വപ്നങ്ങളിലും,ജീവിതത്തിലും നീ നിറഞ്ഞു നിന്ന ഒരു കാലം…
പക്ഷേ അത് തകർത്തെറിഞ്ഞ് നീയാണ് മറുകര തേടി യാത്ര ചെയ്തത്….ഒരു തവണ…ഒരു തവണ നീ പറഞ്ഞിരുന്നെങ്കിൽ സമൂഹത്തിന് മുന്നിൽ നിത്യയുടെ കൊലയാളി ആവില്ലായിരുന്നു ഞാൻ….
പക്ഷേ നീയത് ചെയ്തില്ല…എന്നെ ഒരുവട്ടം പോലും മനസിലാക്കാതിരുന്ന നിന്നെ പിന്നെയും ഞാനെന്തിന് ചേർത്ത് നിർത്തണം..
അന്നെന്റെ മുന്നിൽ മരിച്ചു പോയതാ ഞാൻ സ്നേഹിച്ചിരുന്ന എന്റെ ത്രേയ… ഇപ്പോ എനിക്ക് മുന്നിൽ നിൽക്കുന്നത് എന്റെ ശത്രുവാണ്…. ഞാൻ ഒരുപാട് വെറുക്കുന്ന എന്റെ ശത്രു…
നീ എന്ത് വേണമെങ്കിലും പറഞ്ഞോ രാവൺ… അതെല്ലാം ഞാൻ കേൾക്കാൻ ബാധ്യസ്ഥയാണ്….തെറ്റു പറ്റി പോയി എനിക്ക്…അതിന്റെ പേരിൽ നിന്നെ വേണ്ടാന്ന് വച്ച് മറുകര തേടി പോയി എന്നു മാത്രം പറയരുത്… അതെനിക്ക് സഹിക്കാൻ കഴിയില്ല….
വ്യക്തമായ തെളിവുകളോടെ തന്നെയാടി ഞാൻ പറഞ്ഞത്….
രാവണതും പറഞ്ഞ് ഷെൽഫിനരികിലേക്ക് നടന്നു…ഷെൽഫിലെ ചെറിയ അറ തുറന്ന് അതിൽ നിന്നും ഒരു envelope എടുത്ത് ത്രേയയ്ക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുത്തു…ശേഷം അവളുടെ ഒരു കൈയ്യിൽ മുറുകെ പിടിച്ച് അവളെ അവനടുത്തേക്ക് അടുപ്പിച്ചു…
ദേ കാണ്… പലപ്പോഴായി നിന്റെ address ൽ നിന്നും എനിക്ക് വന്ന ഫോട്ടോസാ ഇത്.. ഇതിലുള്ള പെൺകുട്ടി..അത് നീ തന്നെയല്ലേന്ന് കണ്ണ് തുറന്നു കാണെടീ…
രാവണത്രയും പറഞ്ഞ് ത്രേയയെ ഒരൂക്കോടെ നിലത്തേക്ക് തള്ളി…അവളാ ആഘാതത്തിൽ നിലത്ത് ചിതറി കിടന്ന ആ ഫോട്ടോയ്ക്ക് മുന്നിലേക്ക് വീണു.. envelope ൽ നിന്നും നിലത്ത് ചിന്നി ചിതറി കിടന്ന ആ ഫോട്ടോസ് ഓരോന്നും കണ്ടതും ഒരു നിമിഷം അവളുടെ ശ്വാസം പോലും നിലച്ചു…ഒരു തരം ഞെട്ടലോടെ അവളാ ഫോട്ടോസ് ഓരോന്നും കൈയ്യിൽ എടുത്തു… വിറയാർന്ന വിരലുകൾ അവയിലേക്ക് പതിഞ്ഞതും അവളൊരു തരം തരിപ്പോടെ നിലത്ത് നിന്നും പതിയെ എഴുന്നേറ്റു…
അല്പ വസ്ത്ര ധാരിയായി പല ചെറുപ്പാക്കാർക്കൊപ്പം ഇഴുകിച്ചേർന്ന് നില്ക്കുന്ന തന്റെ ഫോട്ടോസ് അവളെ അത്ഭുതപ്പെടുത്തി….
ഹൃദയത്തെ ഒരു കഠാരകൊണ്ട് ആഴത്തിൽ മുറിവേൽപ്പിക്കും പോലെ തോന്നി അവൾക്ക്…അവയിൽ നിന്നും ഉതിർന്ന ചുടുചോര ശരീരത്തെ ആകെ തളർത്തുകയായിരുന്നു…ആ ദൃശ്യങ്ങളെല്ലാം പതിയെ നോക്കി കണ്ട ശേഷം അവളുടെ നോട്ടം രാവണിലേക്ക് നീണ്ടു…
ഇത്…ഇത് ഞാനാണ് ല്ലേ രാവൺ.. നിന്റെ ത്രേയ… ന്മ്മമ്മ്….
ഞാൻ ഇങ്ങനെ ആയിരുന്നു ല്ലേ….
അവൾക് മുഖം നല്കാതെ തിരിഞ്ഞു നിൽക്ക്വായിരുന്നു രാവൺ….അടങ്ങാത്ത ദേഷ്യത്തിലും ഉള്ളിൽ അമർച്ച ചെയ്ത സങ്കടത്തിലും അവളവനെ ഒരൂക്കോടെ അവൾക് നേരെ തിരിച്ചു നിർത്തി…
പറയ് രാവൺ… നിന്റെ ത്രേയ ഇങ്ങനെ ആയിരുന്നോ…. പറയാൻ…
അവന്റെ ഷർട്ടിന്റെ കോളറിൽ പിടി മുറുക്കി ഒരു ഭ്രാന്തിയെപ്പോലെ അവളലറി….
എനിക്ക് അറിയില്ല നിന്നെ….
എന്നെ പ്രണയിച്ചിരുന്നു എന്ന് പറഞ്ഞു നടന്ന നീ ശരിയ്ക്കും എന്നെ മാത്രമാണോ പ്രണയിച്ചിരുന്നത് എന്നും അറിയില്ല…കാരണം എന്റെ മനസിലിപ്പോഴുള്ള നിന്റെ character വളരെ വളരെ മോശമാണ് ത്രേയ…