അതെനിക്കുറപ്പാ…..നീ എന്നെ പഴയതിലും ഇരട്ടിയായി സ്നേഹിച്ചു തുടങ്ങും…എന്റെ മരണം ആഗ്രഹിക്കുന്ന എല്ലാവരിൽ നിന്നും എന്നെ നീ പൊതിഞ്ഞു പിടിയ്ക്കും… നീയെന്ന സംരക്ഷണ കവചം പതിൽമടങ്ങ് ശക്തിയോടെ എന്നെ ചേർത്ത് നിർത്തും….നിർത്തെടീ….രാവണതും പറഞ്ഞ് കൈയ്യിലിരുന്ന ഗ്ലാസ് ഒരൂക്കോടെ നിലത്തേക്ക് വലിച്ചെറിഞ്ഞു…. ഞൊടിയിടയിൽ അവന്റെ കൈയ്യിലെ ഓരോ ഞരമ്പുകളും വരിഞ്ഞു മുറുകാൻ തുടങ്ങി..ദേഷ്യം കാരണം കണ്ണുകളിൽ ചുവപ്പ് പടർന്നു…ഒരൂക്കോടെ അവനവൾക്കരികിലേക്ക് പാഞ്ഞടുത്തു….അവളുടെ ഇരു തോളിലും ശക്തിയായി അമർത്തി പിടിച്ചതും അതിന്റെ വേദനയിൽ അവളുടെ മുഖം അസ്വസ്ഥമായി….നിന്നെ ഞാൻ സ്നേഹിക്കാനോ…ഈ ജന്മം നടക്കില്ല അത്…
വെറുപ്പാടി എനിക്ക് നിന്നെ…നിന്നെ കാണുന്നതും, നിന്റെ ശബ്ദം കേൾക്കുന്നതും എല്ലാം വെറുപ്പാ എനിക്ക്…ഇല്ല രാവൺ….നീ വെറുക്കില്ല എന്നെ… നിനക്ക് വെറുക്കാൻ കഴിയില്ല… നിന്റെ മനസിലുള്ളതല്ല നിന്റെ നാവ് പറയുന്നത്…ഈ നാവ് പറയുന്ന കള്ളങ്ങൾ വിശ്വസിക്കാൻ കഴിയില്ല എനിക്ക്….കാരണം എന്നോടുള്ള നിന്റെ പ്രണയം നിന്റെ ഹൃദയ താളങ്ങൾ പോലും എനിക്ക് പറഞ്ഞു തരുന്നുണ്ട്……ഞാനത് മാത്രമേ വിശ്വസിക്കൂ…അതിനെ മാത്രമേ എനിക്ക് അംഗീകരിക്കാൻ കഴിയൂ….
ത്രേയ കടുത്ത സ്വരത്തിൽ അത്രയും പറഞ്ഞതും രാവണിന്റെ ദേഷ്യമൊന്നിരട്ടിച്ചു…
അവനാ പകയിൽ തന്നെ അവളുടെ ഇരു തോളിലും മുറുകെ പിടിച്ച് അവളെ ഒരൂക്കോടെ അരികിലായുള്ള ഭിത്തിയിലേക്ക് ചേർത്തു….അവൻ അവളിൽ പ്രയോഗിച്ചു കൊണ്ടിരിക്കുന്ന കടുത്ത ബലം എത്രത്തോളമാണെന്ന് അവളുടെ മുഖഭാവങ്ങൾ അവന് വെളിവാക്കി കൊടുത്തു….
എന്റെ ജീവിതം തുലച്ചു കളഞ്ഞവളാ നീ…. ഒരൊറ്റ നിമിഷം കൊണ്ട് തച്ചുടച്ചു കളഞ്ഞു നീ എന്നെ..
അന്ന് നീ എന്നെ ഉപേക്ഷിച്ചു പോയതല്ലേ….പിന്നെ എന്തിന് വേണ്ടീട്ടാ നീ ഇപ്പോ വീണ്ടും അവതരിച്ചിരിക്കുന്നേ…
കൈയ്യിലെ ക്യാഷ് തീർന്നോ…അതോ നിന്നെ ഇതിനെല്ലാം പ്രേരിപ്പിച്ച നിന്റെ ബോഡിഗാർഡ് നിന്നെ കൈയ്യൊഴിഞ്ഞോ… അതുമല്ലെങ്കിൽ
നിന്റെ boy friends നെ മടുത്ത് തുടങ്ങിയോ നിനക്ക്….
രാവൺ…..!!!!
ത്രേയയുടെ കണ്ണുകൾ ദേഷ്യത്തോടെ വിടർന്നു…. അവളുടെ അലർച്ച അവിടമാകെ മുഴങ്ങി കേട്ടു….
എന്താടീ…എന്തിനാ നീയിപ്പോ രോഷം കൊള്ളുന്നേ..നീ ബാഗ്ലൂരിൽ ജീവിച്ചു തീർത്ത ജീവിതത്തെ ഞാൻ വളരെ മാന്യമായ ഭാഷയിൽ പറഞ്ഞൂന്നേയുള്ളൂ…
ഇതിലും അറയ്ക്കുന്ന ദൃശ്യങ്ങൾ കണ്ടവനാ ഞാൻ…
നീ എന്ത് കണ്ടൂന്നാ രാവൺ…പറ നീ എന്ത് കണ്ടൂന്നാ….
ഞാനങ്ങനെ ഒരു നിലവാരം കുറഞ്ഞ പെണ്ണായിരുന്നോ…നീ തന്നെ പറ…ആയിരുന്നോ…
കണ്ട കാര്യങ്ങളെല്ലാം വെള്ളം തൊടാതെ വിഴുങ്ങുമ്പോ ഈ ത്രേയ നിന്റെ ആരായിരുന്നു എന്ന് ചിന്തിക്കാഞ്ഞതെന്താ നീ….
ത്രേയ അങ്ങനെ പറഞ്ഞതും രാവൺ പതിയെ അവളിൽ നിന്നുള്ള പിടി അയച്ചെടുത്തു…