🖤രാവണത്രേയ 5🔥 [ മിഖായേൽ]

Posted by

പിന്നെ മോൾടെ ഡ്രസ്സും അത്യാവശ്യ സാധനങ്ങളുമെല്ലാം ആയമ്മ രാവണിന്റെ റൂമിലേക്ക് മാറ്റിയിട്ടുണ്ട്…എല്ലാം തലയാട്ടി കേട്ട് ത്രേയ അവർക്കൊപ്പം നടന്നു…രാവണിന്റെ റൂമിന് മുന്നിൽ എത്തിയതും ത്രേയയുടെ നെറ്റിയിൽ വാത്സല്യത്തോടെ ഒന്ന് ചുംബിച്ച് വൈദേഹി അവിടം വിട്ട് നടന്നു…

അവരെ യാത്രയാക്കി ശ്വാസം ഒന്ന് നീട്ടിയെടുത്ത ശേഷം ത്രേയ ഡോറിന്റെ ഹാന്റിൽ ലോക്ക് തിരിച്ച് ഡോറ് തുറന്ന് അകത്തേക്ക് പ്രവേശിച്ചു…ചുറ്റുമൊന്ന് കണ്ണോടിച്ചു നോക്കുമ്പോഴേ കാണാമായിരുന്നു ഡ്രസ്സിംഗ് ടേബിളിനരികെ പുറം തിരിഞ്ഞു നിൽക്കുന്ന രാവണിനെ…

ത്രേയ ഡോറടച്ച ശബ്ദം കേട്ടതും അവൻ പതിയെ അവൾക് നേരെ മുഖം തിരിച്ചു… ഒരു കൈയ്യിൽ മദ്യം നിറച്ച ഗ്ലാസും പിടിച്ച് അവൾക് നേരെ ഒരു പുഞ്ചിരി വിരിയിച്ചു കൊണ്ടായിരുന്നു രാവണിന്റെ നിൽപ്…

Welcome മിസ്സ് ത്രയമ്പക വേണുഗോപൻ….
ഹോ സോറി… വെൽക്കം മിസ്സിസ് ത്രയമ്പക രാവൺ…..
നീയിപ്പോ ത്രയമ്പക വേണുഗോപൻ അല്ലല്ലോ… ത്രയമ്പക രാവൺ അല്ലേ… അതുകൊണ്ട് എന്റെ sweet wife ന് ഈ രാവണന്റെ ലങ്കയിലേക്ക് സ്വാഗതം….

ഇരു കൈകളും വിടർത്തി വച്ചുകൊണ്ട് രാവണങ്ങനെ പറഞ്ഞതും ത്രേയ ഒരു ഭയപ്പാടോടെ ഉമിനീരിറക്കി അവന് നേരെ നടന്നടുത്തു…. അവളുടെ കൈയ്യിലിരുന്ന ഗ്ലാസിൽ നിന്നും പാൽ വിറയലോടെ തുളുമ്പാൻ തുടങ്ങിയിരുന്നു…. എങ്കിലും അഗ്നി പറഞ്ഞു കൊടുത്ത ഉപദേശങ്ങൾ കേട്ട് ത്രേയ മുഖത്തല്പം ധൈര്യം ഭാവിക്കാൻ തുടങ്ങി….

എന്താ ത്രേയ നീ ഇത്രയും വൈകിയത്… ഞാനിവിടെ നിന്നെ കാത്തിരിക്കാൻ തുടങ്ങിയിട്ട് നേരം എന്തായീന്നറിയ്വോ….

രാവണതും പറഞ്ഞ് ഒരു പുഞ്ചിരിയോടെ അവൾക്കരികിലേക്ക് നടന്നടുത്തു….

കൈയ്യിൽ പാൽഗ്ലാസ്….മുടിയിൽ മുല്ലപ്പൂവ്,നല്ല കസവിന്റെ സെറ്റുസാരി….
ആകെക്കൂടി സുന്ദരിയായിട്ടുണ്ട് നീ…

രാവണവളെ അടിമുടിയൊന്ന് നോക്കി അവളെ വലം വച്ചു നിന്നു…ശേഷം അവളുടെ കൈയ്യിലിരുന്ന പാൽഗ്ലാസ് അവൻ പതിയെ അവളിൽ നിന്നും വാങ്ങി ടേബിളിന് പുറത്തേക്ക് വച്ചു…..അവന്റെ ആ പ്രതികരണം കണ്ട് ഒന്നും മനസ്സിലാകാതെ നിൽക്ക്വായിരുന്നു ത്രേയ…അവളവനെ തന്നെ ഉറ്റുനോക്കി അതേപടി നിന്നു…

നിന്നെ സമ്മതിച്ചിരിക്കുന്നു ത്രേയ….
You are clever… Very clever….
നീ ശരിയ്ക്കും ഒരു ബുദ്ധിമതി തന്നെയാണ്…അതിൽ ഒരു സംശയവുമില്ല….
എന്നെ ചതിച്ച് പോയിട്ട് എവിടെയോ അഞ്ജാതവാസം നടത്തി ഇപ്പോ എന്റെ ജീവിതത്തിലേക്ക് തന്നെ തിരികെ വന്നിരിക്കുന്നു…
ആരാടീ ശരിയ്ക്കും നിന്റെ ഉപദേഷ്ടാവ്…
എന്തായിരുന്നു നിങ്ങളുടെ ലക്ഷ്യം…???

രാവണിന്റെ ദേഷ്യത്തിന്റെ തോത് എത്രമാത്രം ആണെന്ന് ത്രേയയ്ക്ക് നല്ല നിശ്ചയമുണ്ടായിരുന്നു… അതുകൊണ്ട് അവളതിന് മുന്നിൽ ഭയപ്പെടാനോ,കണ്ണീരൊഴുക്കാനോ മുതിർന്നില്ല….അവൻ പറയുന്നതെല്ലാം കേട്ട് ഒരു പുഞ്ചിരിയോടെ നിൽക്ക്വായിരുന്നു ത്രേയ….

നീ ഇപ്പോഴും എനിക്ക് മേൽ വിജയം നേടി നിൽക്ക്വാ ല്ലേ…അതല്ലേ ഇപ്പോ നിന്റെ മനസിൽ…അതല്ലേടീ നിന്റെ മുഖത്തെ ഈ പുഞ്ചിരിയുടെ അർത്ഥം…

അത് കേട്ട് ത്രേയ രാവണിന് നേരെ നോട്ടം പായിച്ചു..

എന്റെ മുഖത്തെ പുഞ്ചിരിയുടെ അർത്ഥം എന്താണെന്ന് അറിയണമെങ്കിൽ ആദ്യം നീ എനിക്ക് പറയാനുള്ളതെല്ലാം കേൾക്കാൻ തയ്യാറാവണം രാവൺ..

Leave a Reply

Your email address will not be published. Required fields are marked *