വേദ്യ കലിപ്പ് ഫിറ്റ് ചെയ്ത് അച്ചൂന് മുന്നിലേക്ക് പാഞ്ഞടുത്തു…അത് കണ്ടതും അച്ചു അഗ്നിയ്ക്കരികിലേക്ക് അഭയം തേടി…
അഗ്നിയേട്ടാ.. നിങ്ങളും ഇതിന് കൂട്ടു നിന്നോ…കഷ്ടം തന്നെ…!!!
നിങ്ങൾക്കൊക്കെ എത്രനാൾ എന്നെ ഹേമന്തേട്ടനിൽ നിന്നും ഇങ്ങനെ അകറ്റി നിർത്താനാകും….
ഏറിപ്പോയാൽ രണ്ടു മാസം…അത് കഴിയുമ്പോ ഈ വേദ്യേടെ കഴുത്തിലുണ്ടാവും ഹേമന്തേട്ടൻ അണിയിച്ചു തരുന്ന താലി….അത് വരെ നീയൊക്കെ ചെയ്യാൻ കഴിയുന്നത് എന്താന്ന് വച്ചാൽ ചെയ്യ്….
വേദ്യ അത്രയും പറഞ്ഞ് അവരെ വിട്ടകന്നു നടക്കാൻ ഭാവിച്ചു…
രണ്ട് മാസം കഴിയുമ്പോൾ രാവൺ നിന്റെ കഴുത്തിൽ താലി അണിയിച്ചു തരും എന്നത് future tense അല്ലേ വേദ്യ…
ഞാൻ present ലാണ് ജീവിയ്ക്കുന്നത്..
അഗ്നിയുടെ ആ സ്വരം നന്നേ കടുത്തിരുന്നു….അത് കേട്ടതും വേദ്യ പതിയെ നടത്തം ഒന്ന് slow ചെയ്ത് അഗ്നിയ്ക്ക് നേരെ തിരിഞ്ഞു…
എന്താ… എന്താ അഗ്നിയേട്ടൻ പറഞ്ഞത്…
ഞാൻ പറഞ്ഞത് കുറച്ച് സത്യങ്ങളാണ് വേദ്യ…ഈ ജന്മം നിനക്ക് രാവണിനെ കിട്ടില്ല…പിന്നെയും എന്തിനാ ഇങ്ങനെ അവനെ പിന്തുടരുന്നത്…
അവനിപ്പോ ഒരു ഭർത്താവാണ്…ത്രയമ്പക വേണുഗോപന്റെ മാത്രം ഭർത്താവ്…അതിനി രണ്ട് മാസമല്ല…രണ്ട് വർഷമല്ല…രണ്ട് യുഗം കഴിഞ്ഞാലും അങ്ങനെ തന്നെ ആയിരിക്കും…കാരണം ദൈവം ചേർത്ത് വച്ചതാ അവരെ…അതിനെ നീയായി പിരിക്കാൻ ശ്രമിക്കേണ്ട… ശ്രമിച്ചാൽ പൂവള്ളിയിലെ ഇളം തലമുറ തോറ്റുപോയെന്ന് വരും…
അഗ്നി അത്രയും പറഞ്ഞ് വേദ്യയെ മറികടന്ന് നടന്നതും ശന്തനുവും,അച്ചുവും അവന് പിന്നാലെ തന്നെ വച്ചു പിടിച്ചു…
അഗ്നി പറഞ്ഞിട്ടു പോയ കാര്യങ്ങളെല്ലാമോർത്ത് അടിമുടി കലിച്ചു കൊണ്ട് മുഷ്ടി ചുരുട്ടി നിൽക്ക്വായിരുന്നു ത്രേയ…
________________________
ഈ സമയം പൂവള്ളി തറവാട്ടിൽ ത്രിമൂർത്തികൾ ഒഴികെയുള്ള ഒട്ടുമിക്ക എല്ലാ അംഗങ്ങളും എത്തിയിരുന്നു…
വൈദേഹിയ്ക്കൊപ്പം പൂവള്ളിയിൽ എത്തിയ ത്രേയയുടെ മനസിൽ അപ്പോഴും ചെറിയ ചില ടെൻഷൻസ് ഉടലെടുത്തിരുന്നു..ആ ചിന്തയിൽ വൈദേഹിയുടെ റൂമിൽ അങ്ങോട്ടുമിങ്ങോട്ടും നടക്ക്വായിരുന്നു ത്രേയ…
ആഹാ..മോളിപ്പോഴും ഈ വേഷത്തിൽ തന്നെയാ… പെട്ടന്ന് ദേ ഈ ഡ്രസ്സൊക്കെ മാറ്റി ഈ സെറ്റുസാരി ഉടുത്തേ…
ഇതൊക്കെ എന്തിനാ ആയമ്മേ… ഇങ്ങനെയൊന്നും വേണ്ട…
ത്രേയ വൈദേഹിയ്ക്ക് മുന്നിൽ നിന്ന് ചിണുങ്ങാൻ തുടങ്ങി…
വേണ്ടാന്നോ.. അതൊന്നും പറഞ്ഞാൽ പറ്റില്ല… പെട്ടെന്ന് ഇതുടുത്തേ…
അങ്ങനെ വൈദേഹീടെ നിർബന്ധം മുറുകിയപ്പോൾ ത്രേയയ്ക്ക് വേറെ വഴിയില്ലാതെ ആ സാരി തന്നെ ഉടുക്കേണ്ടി വന്നു..ഒരു ഗ്ലാസ് പാല് കൂടിയായതും ത്രേയ രാവണിന്റെ പ്രതികരണമോർത്ത് നെഞ്ചത്ത് കൈവെച്ച് പോയി…
അങ്ങനെ ആകെമൊത്തം ഒരുക്കങ്ങൾ കഴിഞ്ഞതും വൈദേഹി തന്നെ ത്രേയയെ കൂട്ടി രാവണിന്റെ റൂം ലക്ഷ്യമാക്കി നടന്നു…
അവൻ ദേഷ്യപ്പെട്ടാൽ മോള് പേടിയ്ക്കരുത് ട്ടോ… ഉപദ്രവിക്കാൻ ശ്രമിച്ചാൽ ആയമ്മയോട് പറഞ്ഞാൽ മതി… അതിനുള്ള മറുപടി ആയമ്മ കൊടുത്തോളാം അവന്…