പാട്ടും,ഡാൻസുമായി റിസപ്ഷൻ പൊടിപൊടിയ്ക്കുമ്പോ എല്ലാം കണ്ട് ദേഷ്യം ഉള്ളിലടക്കി ഇരിക്ക്യായിരുന്നു രാവൺ…ത്രേയ മാത്രം ത്രിമൂർത്തികൾക്കൊപ്പം ഡാൻസ് ചെയ്ത് തകർക്ക്വായിരുന്നു….
ഒടുവിൽ റിസപ്ഷനിൽ പങ്കുചേർന്ന ഓരോരുത്തരായി പിരിഞ്ഞു പോകാൻ തുടങ്ങിയപ്പോൾ ഹാളിൽ ആളുകളുടെ എണ്ണം തീരെ കുറവായി….ആ അവസരം മുതലെടുത്ത് കൊണ്ട് കഴുത്തിൽ അണിഞ്ഞിരുന്ന ടൈ ദേഷ്യത്തിൽ അയച്ചിട്ടു കൊണ്ട് രാവൺ ഡയസ് വിട്ടിറങ്ങി…
ഡാൻസിനിടയിൽ ത്രേയയുടെ കണ്ണുകൾ പെട്ടെന്ന് ആ കാഴ്ചയിലേക്കും രാവണിലേക്കും നീണ്ടു… നിരാശയോടെ നിന്ന അവൾക് ഇരുവശവും ത്രിമൂർത്തികളും ഹരിയും നിൽപ്പുണ്ടായിരുന്നു….
അഗ്നീ…ഞാനിനിയും എങ്ങനെയാ ഇവനെ പഴയ രാവണാക്കി മാറ്റുന്നത്…രാവണിന്റെ ഓരോ സമയത്തേയും behaviour കാണുമ്പോഴേക്കും എന്റെ confidence മുഴുവനും പോക്വാ….
ത്രേയയുടെ ആ വർത്തമാനം കേട്ടതും അഗ്നി അവളെ ചേർത്ത് പിടിച്ചു…
അതൊക്കെ ശരിയാവുമെടീ…അവന് മുന്നിൽ നീ കുറച്ച് ബോൾഡായി behave ചെയ്താൽ മതി..
അപ്പോ എല്ലാം താനെ ശരിയാകും….
അഗ്നി അങ്ങനെ പറഞ്ഞതും ചുറ്റിലും നിന്ന അച്ചുവും,ശന്തനുവും,
ഹരിയും ഒരുപോലെ അതിനെ ശരി വച്ച് ഇരുകണ്ണുകളും അടച്ച് തലചലിപ്പിച്ചു….
സമയം പോകുന്നു…അവൻ തറവാട്ടിലേക്ക് തിരിയ്ക്കും മുമ്പ് നീ അവന്റെ കൂടെ ചെന്നേ…
അഗ്നി അതും പറഞ്ഞ് ത്രേയയെ നിർബന്ധിച്ച് രാവൺ പോയ വഴിയേ പറഞ്ഞു വിടാൻ ശ്രമിച്ചു…
അപ്പോഴാണ് വൈദേഹി അവിടേക്ക് കടന്നു വന്നത്…
ആഹാ..മോളിവിടെ നിൽക്കുന്നതേയുള്ളൂ…
രാവൺ പോയല്ലോ…
വൈദേഹീടെ സംസാരം കേട്ട് ത്രേയയുടെ മുഖമൊന്ന് വാടി…അപ്പോഴേ വൈദേഹിയ്ക്ക് കാര്യം പിടികിട്ടിയിരുന്നു…
മോള് വിഷമിക്കണ്ട…മോളെ ആയമ്മ തറവാട്ടിൽ എത്തിയ്ക്കാം..വാ…
വൈദേഹി അവളെ ചേർത്ത് പിടിച്ചു കൊണ്ട് പുറത്തേക്ക് നടക്കാൻ ഭാവിച്ചതും അവള് മുഖം തിരിച്ചു കൊണ്ട് ത്രിമൂർത്തികളെയും ഹരിയേയുമൊയൊന്ന് നോക്കി…അവരവൾക്ക് മൗനാനുവാദം നല്കി നിൽക്ക്വായിരുന്നു….
ആ സമയം വേദ്യ കലശകുംഭം നിലത്ത് വീഴാതെ കൈ അയച്ചെടുക്കാൻ കിണഞ്ഞ് പരിശ്രമിക്ക്വായിരുന്നു…
പൂവള്ളിയിലെ ഓരോരുത്തരായി ബംഗ്ലാവ് വിട്ട് പോയിട്ടും ആരും വേദ്യയെ അന്വേഷിച്ചിരുന്നില്ല…
രാവണിനൊപ്പം വേദ്യയും പൂവള്ളിയിലേക്ക് പോയിട്ടുണ്ടാവും എന്നാശ്വസിച്ച് ഊർമ്മിളയും വൈദിയും ബംഗ്ലാവ് വിട്ട് പൂവള്ളിയിലേക്ക് യാത്ര തിരിച്ചു….ഹരിണിയുടെ ചിന്തയും ഏതാണ്ട് അതുപോലെ തന്നെ ആയിരുന്നു…. ഒടുവിൽ എല്ലാവരും പിരിഞ്ഞു തുടങ്ങിയതും അച്ചു തന്നെ വേദ്യയുടെ അടുക്കലേക്ക് നടന്നു ചെന്നു…
അയ്യോ..വേദ്യേ… ഞാൻ നിന്റെ കാര്യം ശരിയ്ക്കും മറന്നേ പോയെടീ..സോറി…
അച്ചു അതും പറഞ്ഞ് വേദ്യേടെ കൈയ്യിലിരുന്ന താലം കൈയ്യിൽ വാങ്ങി വച്ചു…കാണികളായ അഗ്നിയും ശന്തനുവും മുഖത്തൊരു ആക്കിയ ചിരി വിരിയിച്ചു നിൽക്കുന്നത് കണ്ടതും വേദ്യയ്ക്ക് തരിച്ചു കയറാൻ തുടങ്ങി…
നീ…നീ എന്നെ മനപൂർവ്വം ട്രാപ്പിലാക്കാൻ നോക്കിയതല്ലേടാ…
എനിക്ക് മനസ്സിലാകും അച്ചൂ നിന്റെയൊക്കെ പ്ലാൻ..അവൾക്ക് വേണ്ടിയല്ലേ ഇതെല്ലാം…