🖤രാവണത്രേയ 5🔥 [ മിഖായേൽ]

Posted by

ജനൽപ്പാളിയ്ക്ക് അപ്പുറം നിന്ന് അച്ചുവങ്ങനെ പറഞ്ഞതും ഡയസിലേക്ക് പോകാൻ ഭാവിച്ച വേദ്യ ജനൽപ്പാളിയ്ക്ക് ഇടയിലൂടെ അച്ചുവിലേക്ക് ലുക്ക് വിട്ടു…

ഇനിയെന്താ നിനക്ക് വേണ്ടത്…

ദേ.. എന്റെ മൊബൈൽ റിംഗ് ചെയ്യുന്നു…
നീ ഈ താലമൊന്ന് പിടിച്ചേ… ഞാനിപ്പോ തിരികെ വാങ്ങിച്ചോളാം…

അച്ചു അതും പറഞ്ഞ് താലം ജനൽപ്പാളിയ്ക്ക് അരികിലേക്ക് നീട്ടി പിടിച്ചു… പെട്ടെന്ന് രണ്ടാമതൊന്ന് ആലോചിക്കാതെ ജനൽക്കമ്പിയ്ക്ക് ഇടയിലൂടെ വേദ്യ ആ താലം കൈയ്യെത്തി വാങ്ങി വച്ചു…

തന്റെ പ്ലാനുകൾ വിജയത്തിലെത്തിയ കണക്കെ അച്ചു ഉള്ളിലൊന്ന് പുഞ്ചിരിച്ചു കൊണ്ട് മൊബൈൽ എടുത്ത് ചെവിയോട് ചേർത്തു…

ആ..ഹലോ..പറയെടാ…
എവിടാ നീ..ഹലോ…ഡാ..ഒരു മിനിറ്റേ.. ഇവിടെ റേഞ്ചില്ല..
വേദ്യേ.. ഞാനിപ്പോ വരാമേ..ഇത് ഒരു കാരണവശാലും നിലത്തിടല്ലേ…പിന്നെ എന്താ ഉണ്ടാവുന്നേന്ന് പറയണ്ടല്ലോ…ഇന്ദ്രാവതീ ശാപം…പ്ലീസ് നീ ഒന്ന് adjust ചെയ്യണേ…five minutes…
ഇവിടെ റേഞ്ച് കിട്ടുന്നില്ലെടീ….

അച്ചു അതും പറഞ്ഞ് തിടുക്കപ്പെട്ട് അവിടം വിട്ട് പുറത്തേക്ക് പാഞ്ഞു…
പോയകൂട്ടത്തിൽ അവിടുത്തെ entry curtain close ചെയ്തിട്ടാണ് അവൻ ഡയസിലേക്ക് നടന്നത്… അതുകൊണ്ട് വേദ്യ അവിടെ നിൽക്കുന്ന കാര്യം മറ്റാരും കാണാനുള്ള സാധ്യതയും ഇല്ലാതായി എന്നുവേണം പറയാൻ….

ഡാ…അച്ചൂ..ഡാ…

അച്ചു മുന്നിലേക്ക് നടക്കുമ്പോ വേദ്യ പിന്നിൽ നിന്നും അലറിവിളിച്ചു പറയുന്നത് അവന് നന്നായി കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു…. എങ്കിലും അതിനെ പാടെ അവഗണിച്ചു കൊണ്ട് ഒരു മൂളിപ്പാട്ടൊക്കെ പാടി അച്ചു അഗ്നിയ്ക്കും ശന്തനൂനും അരികിലേക്ക് ചെന്നിരുന്നു….

അല്പം ജാഡയൊക്കെ മുഖത്ത് ഫിറ്റ് ചെയ്തു കൊണ്ട് ചെയറിലേക്ക് മുറുകെ പിടിച്ച് അത് വലിച്ചിട്ടിരുന്നതും അഗ്നിയും ശന്തനുവും ഒരുപോലെ അവനെ തന്നെ ആകാംക്ഷയോടെ നോക്കിയിരുന്നു…

എന്തായെടാ…വല്ലതും നടന്നോ…

ഞാൻ പോയാൽ നടക്കാതിരിക്ക്വോ അഗ്നീ…
നടത്തില്ലേ ഞാൻ…നടത്തിയിരിക്കുന്നു…

അതെല്ലാം കേട്ട് ശന്തനു മുഖം ചുളിച്ചു കൊണ്ട് ചെയറിലേക്ക് ചാരിയിരുന്നു…

എന്തോന്നെടേ ഇത്…മനുഷ്യന് മനസ്സിലാകുന്ന ഭാഷയില്…മനസിലാകുന്ന രീതിയില് മര്യാദയ്ക്ക് പറയാൻ നോക്ക്….

ശന്തനൂന്റെ ആ വർത്തമാനം കേട്ടതും അച്ചു അവിടെ നടന്ന ഓരോ കാര്യങ്ങളും അഗ്നിയോടും,ശന്തനൂനോടും അടക്കം പറയാൻ തുടങ്ങി….
എല്ലാം കേട്ട് കഴിഞ്ഞപ്പോ അഗ്നിയുടേയും ശന്തനൂന്റെയും കണ്ണുകൾ ഒരുപോലെ വിടർന്നു…ഇരു മുഖങ്ങളിലും ഒരു ചിരി മൊട്ടിട്ടു…

കലക്കി മോനേ അച്ചൂട്ടാ…ഇപ്പോഴാ നീ ശരിയ്ക്കും എന്റെ അനിയനായത്….Iam really proud of you my brother…

അഗ്നി അതും പറഞ്ഞ് അച്ചൂനെ സ്നേഹത്തോടെ ചേർത്ത് പിടിച്ചു…
പിന്നെയുള്ള സമയമത്രയും അച്ചൂന്റെ ഇടപെടീൽ കാരണം വേദ്യയുടെ ശല്യം അവിടെ ഉണ്ടായില്ല….

അതുകൊണ്ട് ത്രിമൂർത്തികൾ തന്നെ ഡയസ് മുഴുവനായുമങ്ങ് അടങ്കലെടുത്തു… അവർക്കൊപ്പം ഹരിയും,പ്രിയയും,
കുട്ടികളും,നിമ്മിയും ചേർന്നതും സംഭവം കളറായി….ഹരിണി മാത്രം എല്ലാവരിലും നിന്നും വിട്ടൊഴിഞ്ഞ് ഒരലസഭാവം മുഖത്ത് ഫിറ്റ് ചെയ്ത് ഹാളിന്റെ ഒരു കോർണറിലായി നിലയുറപ്പിച്ചു….

Leave a Reply

Your email address will not be published. Required fields are marked *