ഏയ്…അത് സാരല്യ വല്യമ്മേ…ഈ കലശകുംഭം ഇവിടെ ഇരുന്നാൽ വല്യമ്മയ്ക്ക് റിസപ്ഷന് നന്നായി പങ്കെടുക്കാൻ കഴിയില്ലല്ലോ…ഞങ്ങളിത് തറവാട്ടിൽ കൊണ്ടുപോയി വച്ച് വന്നാൽ എല്ലാവർക്കുമൊപ്പം വല്യമ്മയ്ക്ക് റിസപ്ഷനിൽ പങ്കെടുക്കാം…
അത് സാരല്യ അച്ചൂ…വല്യമ്മ ഇവിടെ നിന്നോളാം..മോൻ ചെല്ല്…
ഹോ…ഇതൊരു നടയ്ക്കു പോവൂല്ല…
അച്ചു പതിയെ പിറിപിറുത്ത് നിന്നു… പിന്നെ ഞൊടിയിടയിൽ മുഖത്തൊരു ചിരി വിരിയിച്ചു…
അതല്ല വല്യമ്മേ.. ഇന്നത്തെ ദിവസം വല്യമ്മേടെ മോന്റെ വിവാഹമല്ലേ നടന്നത്…അപ്പോ വല്യമ്മ വേണ്ടേ എല്ലാ അതിഥികളേയും സ്വീകരിച്ച് ഇരുത്തേണ്ടത്…
വല്യമ്മ അവരെയൊന്നും തിരിഞ്ഞു നോക്കുന്നേ ഇല്ലാന്ന് പറഞ്ഞ് അവിടെ ആരൊക്കെയോ ഭയങ്കര പരാതി….
അത് നമ്മുടെ കുടുംബത്തിനെ മുഴുവനായുമല്ലേ വല്യമ്മേ ബാധിക്കുന്നത്…അതല്ലേ ഞാനിപ്പോ ഇവിടേക്ക് വന്നത്…
അതുകൊണ്ട് വല്യമ്മ പെട്ടെന്ന് രാവണിനും ത്രേയയ്ക്കും അടുത്തേക്ക് ചെന്നേ… ന്മ്മ… പെട്ടെന്ന്…
അച്ചു അതും പറഞ്ഞ് വൈദേഹിയുടെ പിന്നിൽ നിന്നും ഇരുതോളിലും കൈ ചേർത്ത് അവരെ നിർബന്ധിച്ച് ഡയസിനരികിലേക്ക് പറഞ്ഞയച്ചു….
അച്ചുവിന്റെ ചെയ്തികളെല്ലാം കണ്ട് ഒന്നും മനസിലാകാതെ നിൽക്ക്വായിരുന്നു വേദ്യ….വൈദേഹിയെ പറഞ്ഞയച്ച ശേഷം അച്ചുവിന്റെ നോട്ടം വേദ്യയിലേക്ക് നീണ്ടു….
വാച്ചിൽ സമയവും നോക്കി അക്ഷമയോടെ നിൽക്ക്വായിരുന്നു വേദ്യ…
ആ..വേദ്യേ…ഇനി നമുക്ക് ആ കലശകുംഭം തറവാട്ടിൽ എത്തിക്കാം…എന്തേ…
നീയല്ലേ പറഞ്ഞത് ഞാനിവിടെ വരെ വന്നാൽ മതിയെന്ന്…ഇനി തറവാട്ടിലേക്ക് വരാനൊന്നും എനിക്ക് വയ്യ…നീ തന്നെ ഒറ്റയ്ക്കങ്ങ് കൊണ്ടു പോയാൽ മതി….
ഇങ്ങനെ ചൂടാവല്ലേ…ഓക്കെ നീ തറവാട്ടിലേക്ക് വരണ്ട…പ്രശ്നം തീർന്നല്ലോ… ഞാൻ പോയി ആ കലശകുംഭം എടുത്ത് വരാം.. ഞാൻ വരും വരെ എന്നെയൊന്ന് wait ചെയ്യാൻ പറ്റ്വോ…
ന്മ്മ..അത് വേണേൽ ചെയ്യാം…
വേദ്യ അതും പറഞ്ഞ് ഇരു കൈകളും നെഞ്ചിന് മീതെ പിണച്ചു കെട്ടി നിന്നു…
അപ്പോഴേക്കും അച്ചു മുന്നിലിരുന്ന കലശകുംഭം താലത്തോടൊപ്പം ചേർത്ത് കൈയ്യിലെടുത്തിരുന്നു….
ന്മ്മ.. കഴിഞ്ഞു…ഇനി പോകാം..നീ നേരെ ഡയസിലേക്ക് പൊയ്ക്കോളൂട്ടോ.. അവിടെ രാവൺ നിന്നെ കാണാതെ വിഷമിച്ചു നിൽക്ക്വായിരിക്കും…
അച്ചു അതും പറഞ്ഞൊരു ക്രിതൃമ ചിരി വിരിയിച്ചു കൊണ്ട് അവിടം വിട്ട് പുറത്തേക്ക് നടക്കാൻ ഭാവിച്ചു….ബംഗ്ലാവിന്റെ ഒരു ജനൽപ്പാളി കടന്ന് നീണ്ട വരാന്തയിലേക്ക് ഇറങ്ങി നടന്ന അച്ചു പതിയെ നടത്തം ഒന്ന് slow ചെയ്ത് തനിക്ക് എതിർവശം നിന്ന വേദ്യയെ ഒന്ന് നോക്കി…
ജനൽപ്പാളിയ്ക്ക് അപ്പുറവും ഇപ്പുറവും നിൽക്ക്വായിരുന്നു രണ്ടുപേരും… പെട്ടെന്ന് അച്ചു മൊബൈൽ റിംഗ് ചെയ്തത് പോലെ അഭിനയിക്കാൻ തുടങ്ങി…
വേദ്യേ…ഡീ..ഒരു help കൂടി…