രാവണും ത്രേയയും കൈയ്യിൽ ഏറ്റുവാങ്ങിയ കലശകുംഭം അതേപടി കൈയ്യിൽ തന്നെ ചേർത്ത് പിടിച്ച് നിന്നതും വൈദേഹി അതൊരു താലത്തിൽ ഏറ്റുവാങ്ങി സുരക്ഷിതമായ ഒരു സ്ഥാനത്തേക്ക് വച്ചു…
മക്കള് ഇനി പോയി എല്ലാവരേയും കണ്ടു വരൂ… എല്ലാവരും നിങ്ങളെ കാത്തിരിക്ക്വല്ലേ… കലശകുംഭം അമ്മ നോക്കിക്കോളാം…
വൈദേഹി അങ്ങനെ പറഞ്ഞതും രാവൺ മുഖത്തല്പം കലിപ്പ് ഫിറ്റ് ചെയ്ത് ത്രേയയെ മറികടന്ന് നടന്നു…
അവൻ പോകുന്നത് കണ്ട് വൈദേഹി ത്രേയയേ നിർബന്ധിച്ച് രാവണിന് പിന്നാലെ പറഞ്ഞയച്ചു…
ത്രേയ രാവണിന് അടുത്തേക്ക് നടന്നടുക്കും മുമ്പ് ത്രിമൂർത്തികൾ അവിടേക്ക് ഇടിച്ചു കയറിയിരുന്നു…ഡയസിൽ രാവണിനൊപ്പം നിന്ന് അവര് ഫോട്ടോയ്ക്ക് പോസ് ചെയ്തു തകർക്കുകയായിരുന്നു…
ത്രേയ അവർക്ക് അരികിലേക്ക് നടന്നടുത്തതും അച്ചു അവളെ പിടിച്ചു വലിച്ച് അവർക്കിടയിലേക്ക് കൊണ്ട് നിർത്തി ഫോട്ടോ എടുക്കാൻ തുടങ്ങി…രാവണിന്റെ മുഖത്ത് അതിന്റെ ദേഷ്യം നല്ല തോതിൽ നിഴലിച്ചിരുന്നു… എങ്കിലും അച്ചൂന്റെ ഇടപെടീലിൽ അവൻ സ്വയം സംയമനം പാലിച്ചു നിന്നു….
പല style കളിൽ മാറിയും തിരിഞ്ഞുമുള്ള ഫോട്ടോ ഷൂട്ട് കഴിഞ്ഞാണ് ത്രിമൂർത്തികൾ അവിടം വിട്ടിറങ്ങിയത്…
പിന്നീട് അടുത്ത ബന്ധുക്കളും,പരിചയക്കാരും,ബിസിനസ് പ്രമുഖരും കൂടി ഡയസ് അടങ്കലെടുത്തു എന്നുവേണം പറയാൻ….
ഇതിനിടയിൽ ഒരുക്കി വച്ചിരുന്ന വെജിറ്റേറിയൻ ഫുഡ് കഴിച്ച് അച്ചു അവന്റെ ആകെയുള്ള ക്ഷീണം തീർക്കുകയായിരുന്നു… പെട്ടെന്നാ മൂവരുടേയും കണ്ണുകൾ ഒരുനിമിഷം ഡയസിലേക്ക് പാഞ്ഞത്..
ഡാ ശന്തനു…ആ വേദ്യ എന്താടാ രാവണിനെ ഇങ്ങനെ ചുറ്റിപ്പിടിച്ച് നിൽക്കുന്നേ… ഇവൾക്ക് തീരെ ബോധമില്ലേ…
ഡയസിൽ രാവണിനൊപ്പം ഇഴുകിച്ചേർന്ന് നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന വേദ്യയെ കണ്ടതും അച്ചുകലിപ്പ് മോഡ് ഓണാക്കി….
അച്ചു പറഞ്ഞത് കേട്ടപ്പോഴാണ് അഗ്നിയും ശന്തനുവും അത് ശ്രദ്ധിച്ചത്… ഇരുവരും അത് നോക്കി ഒരമ്പരപ്പോടെ ഇരുന്നു…
ശരിയാണല്ലോ അച്ചൂട്ടാ..ഇവളെന്താ ഇങ്ങനെ… അവനടുത്ത് ത്രേയ നിൽക്കുന്നത് അവൾക് കാണാൻ പാടില്ലേ… ഇതെന്താ ഈ ത്രേയ ഒന്നും പ്രതികരിക്കാതെ നിൽക്കുന്നത്….
സത്യം.. അവള് ദേ വടി വിഴുങ്ങിയ പോലെ നിൽക്കുന്നു..
അച്ചൂട്ടാ…അവളെ അവിടുന്ന് മാറ്റാൻ എന്താടാ ഒരു വഴി…
ശന്തനു മുന്നിലെ ടേബിളിലേക്ക് കൈ ചേർത്ത് അങ്ങനെ പറഞ്ഞതും അച്ചു ഒരുനിമിഷം ഗഹനമായ ചിന്തയിയാണ്ടു…..
ഒരു വഴി തെളിഞ്ഞു വരുന്നു മച്ചൂ…എങ്ങനെ, എന്ത്,എപ്പോൾ എന്ന ചോദ്യങ്ങളൊന്നും വേണ്ട…
ഓക്കെ….
വോക്കൈ..
അച്ചൂന്റെ പറച്ചിലിന് മറുപടിയായി അഗ്നിയും ശന്തനുവും മുഷ്ടി ചുരുട്ടി കാട്ടി സമ്മതം മൂളി നിന്നു…
അവരുടെ അനുവാദം കിട്ടിയതും അച്ചു പതിയെ സീറ്റിൽ നിന്നും എഴുന്നേറ്റ് ഡയസിലേക്ക് നടക്കാൻ തുടങ്ങി…അഗ്നിയും, ശന്തനുവും കൂടി അവന്റെ പ്ലാൻ എന്താണെന്നറിയാൻ wait ചെയ്തിരിക്ക്യായിരുന്നു….
ചുറ്റിലും പല പ്രമുഖരും കൂടിയിട്ടുള്ളതിനാൽ വളരെ കുറഞ്ഞ ശബ്ദത്തിലാണ് background ൽ music വച്ചിരുന്നത്…