പരസ്പരം മുഖത്തോട് മുഖം നോക്കി രണ്ടുപേരും രാജാറാം ചൂണ്ടിക്കാണിച്ച ഇരുപ്പിടങ്ങളിലേക്ക് ചെന്നിരുന്നു….ആ വേഷത്തിൽ പൂജയ്ക്ക് ഇരിക്കാൻ രണ്ടുപേർക്കും നല്ല ബുദ്ധിമുട്ട് തോന്നിയിരുന്നു… എങ്കിലും രാജാറാം പറഞ്ഞത് പോലെയെല്ലാം രണ്ടാളും ചെയ്യാൻ തുടങ്ങി….അഗ്നിയിലേക്ക് ദ്രവ്യങ്ങൾ അർപ്പിച്ചിരുന്നതും ചുറ്റിലും നിന്ന എല്ലാവരും ആ കാഴ്ച കണ്ട് കൈകൂപ്പി നിന്നു…അച്ചു അതെല്ലാം ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു.
പൂവള്ളിയിലെ ഒട്ടുമിക്ക എല്ലാ അംഗങ്ങളും ആ ഹോമകുണ്ഡത്തിന് ചുറ്റിലും നിരന്ന് നിൽക്ക്വായിരുന്നു… എല്ലാം പൂജകൾക്കും ഒടുവിൽ രാജാറാം നീട്ടി പിടിച്ച കലശ കുംഭം രാവണും ത്രേയയും ഒരുമിച്ച് കൈയ്യിൽ ഏറ്റുവാങ്ങി….
ഇത് ഇന്ദ്രാവതി പൂജയാണ്… നിങ്ങളുടെ പൂവള്ളി മനയിൽ വച്ചായിരുന്നു ഇത് നടത്തേണ്ടത്…. നിർഭാഗ്യവശാൽ അത് നടന്നില്ല… എങ്കിലും ഇന്ദ്രാവതിയെ പ്രസാദിപ്പിച്ചിട്ടുണ്ട്…
രാജാറാം അത് പറയുമ്പോ ബംഗ്ലാവിന് ചുറ്റും കാറ്റ് ആഞ്ഞ് വീശുന്നുണ്ടായിരുന്നു… പുറത്ത് പൂജയുടെ പ്രതിഫലനം എന്നോണം ഭീതി ജനകമായ അന്തരീക്ഷമായിരുന്നു…
ഈ കലശകുംഭത്തിൽ ഇരുവരും ഒരുപോലെ ഒരേസമയം കൈ കടത്തണം…അതിലെ തീർത്ഥത്തെ കൈയ്യിൽ നനച്ചെടുത്ത് കുംഭം മുറുകെ അടച്ച് സൂക്ഷിച്ചു വയ്ക്കണം… ഇന്നത്തെ രാത്രി അവസാനിക്കും മുമ്പ് ഈ കുംഭത്തിലെ കലശം ഒരു കാരണവശാലും നിലത്ത് പതിയ്ക്കാൻ പാടില്ല…ഈ സമയ കാലയളവിന് മുമ്പ് ആരിൽ നിന്നാണോ അങ്ങനെ സംഭവിക്കുന്നത് അവർക്ക് ഇന്ദ്രാവതി തന്നെ കടുത്ത ശിക്ഷ നല്കും…എന്നാണ് വിശ്വാസം… അതുകൊണ്ട് ഈ കലശകുംഭം ഭദ്രമായി ഒരു താലത്തിൽ വയ്ക്കണം..
ത്രേയയോടും രാവണോടും രാജാറാം അങ്ങനെ നിർദ്ദേശമിട്ടതും ത്രേയയും രാവണും ഒരുപോലെ തലയാട്ടി…
രാജാറാം പറഞ്ഞത് പോലെ കലശത്തിലേക്ക് കൈകടത്താനായി ഇരുവരും കൈ ഉയർത്തി…അപ്പോഴും ഇരുവരുടെയും കണ്ണുകൾ പരസ്പരം കോർത്തിരുന്നു….
ആ നോട്ടങ്ങൾക്ക് വിട നല്കാതെ തന്നെ ഇരുവരും കൈ കലശകുംഭത്തിലേക്ക് മുക്കി..തീർത്ഥത്തിൽ കൈ നനച്ച് പതിയെ ആ കൈകളെ പിന്വലിച്ചെടുത്തു….
ഈ ചടങ്ങൊക്കെ കൊള്ളാം…ല്ലേ അഗ്നീ..
അച്ചു അഗ്നീടെ തോളിലേക്ക് കൈ ചേർത്ത് നിന്ന് അങ്ങനെ പറഞ്ഞതും ശന്തനു അച്ചൂനെ നോക്കി ഒന്ന് പുഞ്ചിരിച്ചു…
എന്താ നിമ്മിയ്ക്കൊപ്പം ചെയ്യണംന്ന് ആഗ്രഹമുണ്ടോ…??
ശന്തനൂന്റെ ആക്കിയുള്ള ആ ചോദ്യം കേട്ട് അച്ചൂന്റെ മുഖത്തെ ചിരിയൊന്ന് മങ്ങി..
ദേ ശന്തനു..ഒരു നല്ല ചടങ്ങ് നടക്കുന്ന സ്ഥലമായതുകൊണ്ട് നിന്നെ ഞാൻ തെറി വിളിക്കുന്നില്ല… എന്നുകരുതി ഇനിയും നീ ഇമ്മാതിരി വർത്തമാനം പറഞ്ഞോണ്ട് വന്നാൽ ഇപ്പോ തരുന്ന ആനുകൂല്യം ഞാനപ്പോ തരില്ല… പറഞ്ഞേക്കാം…
അച്ചു അതും പറഞ്ഞൊന്ന് കലിപ്പിച്ചെങ്കിലും അതിനെയൊക്കെ അടപടലേ പുച്ഛിച്ച് നിൽക്ക്വായിരുന്നു അഗ്നിയും,ശന്തനുവും…
അപ്പോ കലശപൂജ അവസാനിച്ചിരിക്ക്യാണ്….ഇനി നിങ്ങളുടെ ആഘോഷങ്ങൾ എന്താണെന്ന് വെച്ചാൽ അത് നടക്കട്ടേ…
അത്രയും പറഞ്ഞു കൊണ്ട് രാജാറാം എഴുന്നേറ്റതും വൈദിയും പ്രഭയും കൂടി ഭയഭക്തി ബഹുമാനത്തോടെ രാജാറാമിനെ കൂട്ടി പുറത്തേക്ക് നടന്നു….ഊർമ്മിളയും കൂടെ കൂടിയതും പിന്നീടവിടെ സഖ്യ കക്ഷികൾ മാത്രമാണ് ശേഷിച്ചത്….