🖤രാവണത്രേയ 5🔥 [ മിഖായേൽ]

Posted by

റൂമിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് രാവൺ ഈ രംഗങ്ങളെല്ലാം കാണുന്നുണ്ടായിരുന്നു…ത്രേയയോട് ചെയ്തു കൂട്ടുന്ന ദുഷ്ടതകൾ ഓർത്തപ്പോ അവന്റെ മനസ് ആകെയൊന്ന് പിടഞ്ഞു… എങ്കിലും അതവളോടുള്ള സ്നേഹമോ സഹതാപമോ ആക്കി മാറ്റാൻ ഇടവരുത്താതെ വീണ്ടും മുഖത്ത് ദേഷ്യം നിറച്ചു കൊണ്ട് അവൻ റൂമിലേക്ക് തന്നെ തിരിഞ്ഞു നടന്നു….

വൈദേഹി പറഞ്ഞത് കേട്ട് ത്രേയ നേരെ അവളുടെ റൂമിലേക്ക് തന്നെ നടന്നു…റൂമിന്റെ ഡോറ് തുറന്ന് അകത്തേക്ക് കയറിയപ്പോഴേ കാണാമായിരുന്നു ബെഡിലിരുന്ന ആ പായ്ക്കറ്റ്…
ഉള്ളിൽ നിറഞ്ഞ സന്തോഷത്തോടെ അവളാ ബെഡിനരികിലേക്ക് കുതിച്ചു….ചെന്ന പാടെ പായ്ക്കറ്റ് കൈയ്യിലെടുത്ത് വളരെ ആകാംക്ഷയോടെ അവളത് തുറക്കാൻ തുടങ്ങി…
അടങ്ങാത്ത excitement ൽ അവളാ ബോക്സ് തുറന്നതും അതിനുള്ളിലിരുന്ന കസവ് ദാവണി കണ്ട് അവളുടെ കണ്ണുകൾ വിടർന്നു….
coffee brown colour ബ്ലൗസായിരുന്നു ദാവണിയ്ക്ക് കോമ്പിനേഷൻ…കസവ് കരയ്ക്ക് മുകളിൽ പതിച്ചിരുന്ന ഉണ്ണിക്കണ്ണന്റെ മ്യൂറൽ പെയിന്റിങും,അങ്ങിങ്ങായി തെളിഞ്ഞു നിന്ന മയിൽപീലികളും ആ ഡ്രസ്സിന്റെ ഭംഗി കൂട്ടി…

അവളത് നിവർത്തി കണ്ണാടിയ്ക്ക് മുന്നിൽ കൊണ്ടു വന്ന് ഭംഗി നോക്കാൻ തുടങ്ങി… വർഷങ്ങൾക്കു ശേഷമാണ് ത്രേയ പഴയ ആ വേഷം ധരിയ്ക്കാൻ പോകുന്നത് എന്നുവേണം പറയാൻ….രാവണിന് ഏറെ പ്രിയമുള്ള വേഷം…
അവളുടെ മുഖത്ത് നിറഞ്ഞു നിന്ന ചിരിയിൽ തന്നെ അതിനോടുള്ള ഇഷ്ടം എടുത്ത് കാട്ടാൻ തുടങ്ങി…. പിന്നെ അധികം സമയം പാഴാക്കാതെ  അവളത് ബെഡിലേക്ക് തന്നെ വച്ച് ബാത്റൂമിലേക്ക് നടന്നു….
___________________________________

ഈ സമയം രാവണിന്റെ റൂമിൽ മനസിന് ഒരു സ്വസ്ഥതയുമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും നടക്ക്വായിരുന്നു രാവൺ…. പെട്ടെന്നാണ് വൈദേഹി അവിടേക്ക് കയറി വന്നത്…അവരുടെ കൈയ്യിൽ ചെറിയൊരു പായ്ക്കറ്റുമുണ്ടായിരുന്നു….അവരെ കണ്ടതും രാവണിന്റെ നോട്ടം വൈദേഹിയിലേക്ക് തിരിഞ്ഞു….

അമ്മയെന്താ ഇവിടെ…??

രാവണിന്റെ ആ ചോദ്യം കേട്ട് വൈദേഹി അവനെ അടുത്ത് വിളിപ്പിച്ചു… അവർക്ക് മുന്നിൽ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെയായിരുന്നു രാവൺ….രാവണവർക്ക് അരികിലേക്ക് നടന്നടുത്തതും വൈദേഹി അവനെ ചേർത്തുപിടിച്ചു….

എന്റെ മോൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന എന്നാലിപ്പോൾ അതിനിരട്ടിയായി വെറുക്കുന്ന ഒരു പെൺകുട്ടിയെ… നിന്റെ മാത്രമായിരുന്ന ത്രേയയെ വിവാഹം ചെയ്യാൻ പോക്വാ….
എനിക്കറിയാം മോന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന ദേഷ്യം എത്രമാത്രമാണെന്ന്… പക്ഷേ അതിന്റെ പേരിൽ മോനവളെ അകറ്റി നിർത്തരുത്…. കാരണം നാളെ നീ താലികെട്ടി നിന്റെ ഭാര്യയാക്കാൻ പോകുന്ന അവൾ നിന്റെ ഭാര്യ മാത്രമല്ല എന്റെ വേണു ഏട്ടന്റെ മോള് കൂടിയാ… നിന്റെ ദേഷ്യവും,രൗദ്ര ഭാവവും മുഴുവനായും ഏറ്റു വാങ്ങാനുള്ള ത്രാണി അതിനില്ല മോനേ….
സ്നേഹത്തോടെ ചേർത്ത് നിർത്തിയില്ലെങ്കിലും വേണ്ടില്ല….അതിനെ നീ ആയി കുത്തി നോവിക്കാൻ ശ്രമിക്കരുത്….

അപ്പോ ഈ കഥയിലെ വില്ലനാണോ അമ്മേ ഞാൻ…അവളെ മനപൂർവ്വം ദ്രോഹിക്കുന്ന ദുഷ്ടനായ കഥാപാത്രം…. ആണെങ്കിൽ തന്നെ അതിൽ തെറ്റില്ലല്ലോ….ഞാനിങ്ങനെയൊന്നും ആയിരുന്നില്ലല്ലോ..എന്നെ ഇങ്ങനെയാക്കി മാറ്റിയതല്ലേ….

രാവൺ വൈദേഹിൽ നിന്നും അടർന്നു മാറി മുഖം തിരിച്ചു നിന്നു…

Leave a Reply

Your email address will not be published. Required fields are marked *