കൊണ്ടിരുന്നു…. ഗൃഹപ്രവേശത്തിനുള്ള മുഹൂർത്തം അടുത്തതും വൈദേഹി പകർന്നു നല്കിയ കത്തിച്ചു വച്ച നിലവിളക്ക് ഏറ്റുവാങ്ങി ത്രേയ വലതു കാൽ വച്ച് പൂവള്ളി തറവാട്ടിലേക്ക് പ്രവേശിച്ചു…അവൾക്കൊപ്പം രാവണും നടന്നു കയറിയതും ആ രംഗങ്ങളെല്ലാം അച്ചു അവന്റെ മൊബൈലിൽ പകർത്തി എടുത്തു….
അങ്ങനെ ആ ചടങ്ങും കഴിഞ്ഞു.. ഇപ്പോ ത്രേയ ഈ പൂവള്ളിയുടെ മകളും,മരുമകളും ആയി…ഇനി ജീവിതമൊക്കെ എങ്ങനെയാണോ എന്തോ…
അച്ചു നെഞ്ചത്ത് കൈ വച്ച് മുകളിലേക്ക് നോക്കി അങ്ങനെ പറഞ്ഞതും അഗ്നിയും ശന്തനുവും അവരുടെ പോക്കും നോക്കി നെടുവീർപ്പിട്ടു നിന്നു…
അല്ല അഗ്നീ…വൈദിയങ്കിളെന്താ ഫോട്ടോഗ്രാഫി അറേഞ്ച് ചെയ്യാതിരുന്നത്… ഞാൻ പറഞ്ഞപ്പോ എന്നോട് ദേഷ്യപ്പെട്ടു…
അച്ചു അതും പറഞ്ഞ് അഗ്നിയിലേക്ക് ലുക്ക് വിട്ടു…
അതിന്റെ കാരണം എനിക്കും കൃത്യമായി അറിയില്ല അച്ചൂട്ടാ…ഇന്ന് വൈകിട്ട് ചെറിയൊരു റിസപ്ഷൻ അറേഞ്ച് ചെയ്തിട്ടുണ്ട്… അപ്പോഴേ അതൊക്കെ allowed ചെയ്യൂ എന്നാ കേട്ടത്…
പിന്നെ ആ രാജാറാമിന്റെ നിർദ്ദേശം ഉണ്ടാവും അതൊന്നും വേണ്ടാന്ന്…അയാൾടെ വക എന്തോ special പൂജയില്ലേ ഇന്ന് വൈകിട്ട്…
ഇന്നോ..അതിനി എപ്പോ നടത്താനാ..
അതൊന്നും എനിക്കറിയില്ല അച്ചു…ഇവിടെയുള്ളവര് ഓരോന്ന് തീരുമാനിക്കുന്നു… നടക്കാൻ സമയമാകുമ്പോ എല്ലാം നമ്മളെ അറിയിക്കുന്നു..അതല്ലേ ഇവിടുത്തെ പതിവ്…
നീ വാ നമുക്ക് രാവണിനെ ഒന്ന് കണ്ടിട്ട് വരാം…
അഗ്നി അതും പറഞ്ഞ് ഇരുവരേയും കൂട്ടി രാവണിനടുത്തേക്ക് നടന്നു…
പൂവള്ളിയിലെ വിവാഹം വളരെ ചെറിയ ചടങ്ങുകളോടെ കഴിഞ്ഞെങ്കിലും ആ ഒരൊറ്റ ചടങ്ങോടെ കുടുംബാംഗങ്ങളെല്ലാം ഇരു ചേരിയിലേക്ക് വിന്യസിച്ചു തുടങ്ങി എന്നുവേണം പറയാൻ….
വിവാഹം കഴിഞ്ഞെങ്കിലും കലശപൂജ കഴിയാതെ രാവണിനും ത്രേയയ്ക്കും തമ്മിൽ കാണാനോ സംസാരിക്കാനോ പാടില്ല എന്ന നിയമം പൂവള്ളിയിൽ നിലനിന്നിരുന്നു.. അതുകൊണ്ട് റിസപ്ഷന് വേണ്ടി സ്വന്തം റൂമിൽ നിന്നുകൊണ്ട് തന്നെയാണ് ത്രേയ തയ്യാറായത്…
രാവണിനെ അവന്റെ റൂമിൽ വച്ച് ത്രിമൂർത്തികളും അണിയിച്ചൊരുക്കി…
ചിക്കൂസ് കളർ heavy stone work ഉള്ള സാരിയായിരുന്നു ത്രേയയുടെ വേഷം… white colour shirt ന് മീതെ ബ്രൗൺ കളർ കോട്ട് കൂടി ആയതും രാവൺ ആകെ സുന്ദരനായി….
അങ്ങനെ അധികം വൈകാതെ തന്നെ പൂവള്ളിയിലെ എല്ലാവരും റിസപ്ഷന് വേണ്ടി റെഡിയായി ഇറങ്ങി…രാജാറാമിന്റെ നിർദ്ദേശ പ്രകാരം കാവുങ്ങൽ ബംഗ്ലാവിൽ വച്ചിട്ടായിരുന്നു റിസപ്ഷൻ…പൂവള്ളിയിലെ സ്വത്ത് വകകളിൽ ഉൾപ്പെടുന്ന ഒന്നായിരുന്നു കാവുങ്ങൽ ബംഗ്ലാവ്.
നേരം വൈകി തുടങ്ങിയതും രാജാറാം അടക്കം എല്ലാവരും ബംഗ്ലാവിൽ എത്തി…
റിസപ്ഷൻ ഹാളിലേക്ക് കടന്നപ്പോഴാണ് രാവൺ ത്രേയയെ കാണുന്നത്..ആ വേഷങ്ങളെല്ലാം അവൾക് നന്നായി ഇണങ്ങുന്നുണ്ടെന്ന് അവന്റെ കണ്ണുകൾ അവളോട് പറയാതെ പറയുന്നുണ്ടായിരുന്നു….
പ്രഭയുടെ ബിസിനസ് പാട്നേർസ് ആയിരുന്നു ചടങ്ങിൽ കൂടുതലും പങ്കെടുത്തത്…. ബിസിനസിലെ ചില പ്രമുഖന്മാരും അടുത്ത ബന്ധുക്കളേയും കൊണ്ട് ഹാൾ നിറഞ്ഞതും എല്ലാവരുടേയും സാന്നിധ്യത്തിൽ തന്നെ രാജാറാം കലശ പൂജ ആരംഭിച്ചു….
രാവണിനേയും ത്രേയയേയും അയാൾ ഹോമകുണ്ഡത്തിനരികിലേക്ക് ക്ഷണിച്ചിരുത്തി…