ന്മ്മ…അതേ…
പക്ഷേ എപ്പോഴെങ്കിലും…. ഏതെങ്കിലും ഒരു പെണ്ണ് ഇവന്റെ പിറകെ നടക്കുന്നത് നീ കണ്ടിട്ടുണ്ടോ…
No… never… അസംഭവ്യമായ കാര്യമല്ലേ അത്…
ശന്തനു ഉറപ്പിച്ചു പറഞ്ഞു…
എങ്കിൽ അസംഭവ്യം എന്ന് നീ പറഞ്ഞ ഈ കാര്യം സംഭവ്യമാണ് മോനേ….
No…ഞാനിത് വിശ്വസിക്കില്ല… എങ്കിലും ആരാ ആ പെൺകുട്ടി…അതും ഈ വിവേകമില്ലാത്ത വിവേക് എക്സ്പ്രസിന് തലവയ്ക്കാൻ വന്നവൾ…
അത് മറ്റാരുമല്ല മോനേ..നമ്മുടെ നിമ്മി മോൾ തന്നെയാ…
അത് കേട്ടതും ശന്തനൂന്റെ കിളികൾ ഓരോന്നും ദേശം കടന്ന് പറക്കാൻ തുടങ്ങി….
നി..നിമ്മിയോ…നമ്മുടെ നിമ്മിയോ…Is it true….
അത് കേട്ടതും അച്ചാറ് തൊട്ടു നക്കി ഇരുന്ന അച്ചു മണിച്ചിത്രത്താഴിലെ ലാലേട്ടനെപ്പോലെ ആക്ഷനിട്ട് സമ്മതം നല്കിയിരുന്നു….
ഡാ ഇതെങ്ങനെ…അഗ്നീ…
സത്യമായും എനിക്ക് ഇതില് അത്ര വിശ്വാസം പോര…അവക്കെന്താടാ തലയ്ക്ക് ഓളമാണോ…
ഞാനും ഇതൊക്കെ തന്നെയാ ശന്തനൂ ആദ്യം കരുതിയത്…ഇവൻ ചുമ്മാ തള്ളിയതാണോ എന്നുകൂടി സംശയിച്ചു… പക്ഷേ എല്ലാം സത്യമായിരുന്നു… അവളെന്നോട് എല്ലാം നേരിട്ട് പറഞ്ഞെടാ…
അഗ്നി അത് പറഞ്ഞ് അച്ചൂനെ നോക്കുമ്പോ അച്ചു അച്ചാറും കടന്ന് തോരനിൽ എത്തി നിൽക്ക്വായിരുന്നു…
എന്നിട്ട് ഇവനെന്താ അവളോട് പറഞ്ഞത്… തിരിച്ചും ഇഷ്ടാണെന്ന് പറഞ്ഞോ…
ഏയ്…ഇല്ലെടാ…ആ ഒരു കാര്യത്തിൽ നമ്മുടെ അച്ചൂട്ടൻ എന്നെ ഞെട്ടിച്ചു കളഞ്ഞു…അവളെ ഒരനിയത്തീടെ സ്ഥാനത്താ ഇവൻ കണ്ടതെന്ന്..
ശ്ശേ…അത് മോശമായിപ്പോയി അച്ചൂട്ടാ…ഒരു പെങ്കൊച്ച് വന്ന് മനസ് തുറന്നപ്പോ അത് വേണ്ടായിരുന്നു…
ദേ ചന്തനൂ നീ കാര്യം അറിഞ്ഞല്ലോ ഇനി മിണ്ടാതിരുന്ന് വല്ലോം തിന്നിട്ട് പോകാൻ നോക്ക്…
അച്ചു ആദ്യമായി മുഖത്ത് കലിപ്പ് ഫിറ്റ് ചെയ്തതും ശന്തനുവും അഗ്നിയും ഒരുപോലെ അവന്റെ മുഖത്തേയ്ക്ക് തന്നെ ഒരു നിമിഷം ഞെട്ടലോടെ നോക്കിയിരുന്നു…പൊടുന്നനെ അതൊരു പൊട്ടിച്ചിരി ആകാൻ അധിക സമയം വേണ്ടി വന്നില്ല…
അപ്പോഴാണ് അച്ചൂന് തൊട്ടരികിലുള്ള സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽ പെടുന്നത്…സദ്യയുടെ മേൽനോട്ടം വഹിച്ചിരുന്ന ഒരു മുതിർന്നയാൾ വന്ന് അച്ചൂനോടും ശന്തനൂനോടും അഗ്നിയോടും മൂന്ന് സീറ്റ് മുന്നിലേക്ക് മാറി ഇരിക്കാൻ ആവശ്യപ്പെട്ടു….അത് കേൾക്കേണ്ട താമസം അച്ചു സന്തോഷത്തോടെ അടുത്ത ഇലയെ ലക്ഷ്യം വച്ച് സീറ്റ് പിടിച്ചിരുന്നു…
ആ ഇലയില് ഉപ്പേരി ഒരെണ്ണം കുറവുണ്ടായിരുന്നു…ഇപ്പോ കറക്ടായി…
അടുത്ത ഇലയിലെ ഉപ്പേരി ഉള്ളിലാക്കിക്കൊണ്ട് അച്ചുവങ്ങനെ പറഞ്ഞതും അഗ്നിയും,ശന്തനുവും ദയനീയമായി അച്ചു എഴുന്നേറ്റ് മാറിയ ഇലയിലേക്ക് നോട്ടം പായിച്ചു….