🖤രാവണത്രേയ 5🔥 [ മിഖായേൽ]

Posted by

അച്ചൂട്ടാ… ഇപ്പോ ഇരിക്കണോ….നമ്മള് പൂവള്ളി തറവാട്ടിലെ അംഗങ്ങളല്ലേ…നമ്മൾ ഇപ്പൊഴേ ഇരുന്നാൽ ക്ഷണിക്കപ്പെട്ട അതിഥികൾ എവിടെ ഇരിയ്ക്കും….

അഗ്നി അതും അടക്കം പറഞ്ഞ് അച്ചൂന് പിന്നാലെ നടക്ക്വായിരുന്നു… പക്ഷേ അതിനെയൊന്നും mind ചെയ്യാതെ രാവണിനും ത്രേയയ്ക്കും opposite ആയുള്ള മൂന്ന് സീറ്റ് അച്ചു കണ്ടുപിടിച്ചു…അവരെ നോക്കി ഒന്ന് ഇളിച്ചു കാണിച്ച് അവൻ അഗ്നിയേയും, ശന്തനൂനേം സീറ്റിലേക്ക് പിടിച്ചിരുത്തി… മൂന്നാമതായി അവനും ഇരുന്നു….

ഡാ അഗ്നീ.. നമുക്ക് ഇവിടെ ഇരുന്ന് ത്രേയയെ കളിയാക്കാടാ…..ഇപ്പൊഴേ വേണ്ട..അവള് ആഹാരം കഴിച്ചു തുടങ്ങുമ്പോ…

അച്ചു കൈ മുന്നോട്ട് കുടഞ്ഞെടുത്ത് ടേബിളിലേക്ക് കൈചേർത്തു കൊണ്ട് അങ്ങനെ പറഞ്ഞതും അഗ്നിയും, ശന്തനുവും ഒരുപോലെ ത്രേയയെ നോക്കി ചിരിയ്ക്കാൻ തുടങ്ങി….

അവളത് ശ്രദ്ധിച്ചെങ്കിലും അവന്മാരുടെ ചിരിയുടെ ഉദ്ദേശം മാത്രം അവൾക് മനസിലായില്ല….

ആ പിന്നെ അഗ്നീ… ക്ഷണിക്കപ്പെട്ട അതിഥികളേക്കാളും മുമ്പേ തന്നെ നമ്മള് കഴിയ്ക്കണം…കാരണം നമ്മള് ചെക്കന്റേയും പെണ്ണിന്റേയും സ്വന്തം ആൾക്കാരാ…

അച്ചു അതും പറഞ്ഞ് ഇലയിൽ വച്ചിരുന്ന ഉപ്പേരി എടുത്ത് കൊറിയ്ക്കാൻ തുടങ്ങി….

ന്മ്മ.. അതൊക്കെ ശരി തന്നെയാ…നിങ്ങള് ഇതും പറഞ്ഞിരിക്കാതെ മാറ്ററിലേക്ക് വാ…എന്താ ആ ഫ്ലാഷ് ബാക്ക് സ്റ്റോറി…അത് പറഞ്ഞില്ലല്ലോ….

ശന്തനു വീണ്ടും പഴയ വിഷയത്തിലേക്ക് തന്നെ വന്നു…

ഹോ…നീയത് ഇനീം വിട്ടില്ലേ…ഡാ അതൊരു simple Matter ആ…ഈ അഗ്നി ഓവറായി expression ഇട്ട് കാര്യം അല്പം സീരിയസ് ആക്കിയതാ….

അച്ചു കാര്യവും പറഞ്ഞ് ഇലയിലെ അടുത്ത ഐറ്റം കൂടി ഉള്ളിലാക്കി…

എന്ത് simple കാര്യം…നീ കാര്യം വ്യക്തമാക്ക്… അപ്പോ ഞാൻ പറയാം…കാര്യം simple ആണോ complicated ആണോന്ന്…

എനിക്ക് എന്തായാലും പറയാൻ വയ്യ…കാരണം ഞാനിവിടെ അത്യാവശ്യം ഒരു ട്യൂണിംഗിലാ…അത് എന്താകും എന്ന് നോക്കട്ടേ…നീ വേണേൽ അഗ്നിയോട് ചോദിയ്ക്ക്….

അച്ചു അതും പറഞ്ഞ് ഇലയിലെ ഓരോരോ ഐറ്റംസും തീർക്കാൻ തുടങ്ങി… പക്ഷേ അച്ചൂന്റെ ആ ട്യൂണിംഗ് എന്താണെന്നറിയാൻ ശന്തനു അച്ചൂന്റെ നോട്ടത്തിന് പിന്നാലെ നൂറേ നൂറിൽ പിന്തുടർന്നു…അത് എത്തി നിന്നത് അവർക്ക് opposite side ൽ ഇരുന്ന് സദ്യ കഴിയ്ക്കുന്ന ഒരു പെൺകുട്ടിയിലായിരുന്നു…
അച്ചൂന്റെ മുഖത്തെ രക്തപ്രസാദവും ആ കള്ളച്ചിരിയും കണ്ടപ്പോഴേ ശന്തനൂന് കാര്യം വ്യക്തമായി….അവൻ ഇരുത്തി ഒന്ന് മൂളിക്കൊണ്ട് അച്ചൂന് നേരെ ലുക്ക് വിട്ടു….

ഡാ… വെറുതെ ഇരുന്ന് വായിനോക്കാതെ കാര്യം പറയെടാ…

ശന്തനു പറഞ്ഞത് കേട്ട് ഒടുക്കം അഗ്നി തന്നെ കാര്യം അവതരിപ്പിക്കാൻ തുടങ്ങി…

ഡാ ശന്തനു..നമ്മുടെ ഈ കാട്ടുകോഴി ഒരുപാട് പെൺപിള്ളേരെടെ പിറകെ നടക്കുന്നതല്ലേ നീ കണ്ടിട്ടുള്ളൂ….

Leave a Reply

Your email address will not be published. Required fields are marked *