അച്ചൂന്റെ മുഖം കണ്ടതും അഗ്നി അവന്റെ തോളിൽ കൈ ചേർത്ത് അവനോട് കാര്യം ആരാഞ്ഞു…അഗ്നീ ഞാൻ കരുതിയത് അവള് മാറീട്ടുണ്ടാവുംന്നാ… പക്ഷേ ഇപ്പോഴും….അച്ചൂന്റെ മുഖഭാവം കണ്ട് ഒന്നും മനസ്സിലാകാതെ നിൽക്ക്വായിരുന്നു ശന്തനു…ഇപ്പോ അവള് നിന്നോട് എന്തെങ്കിലും പറഞ്ഞോ അച്ചൂ…
അഗ്നി കാര്യമൊന്നും പൂർണമായും വ്യക്തമാക്കാതെ അച്ചൂനോട് അങ്ങനെ ചോദിച്ചതും ശന്തനു അച്ചൂലേക്ക് നോട്ടം പായിച്ചു നിന്നു…
മ്മ്മ്മ്ഹ്…അവളൊന്നും പറഞ്ഞില്ല… പക്ഷേ എനിക്ക് അവളുടെ മുഖഭാവം കണ്ടപ്പോ എന്തോ ഒരു വല്ലായ്മ പോലെ… ഇവിടെ വന്നപ്പോ കാര്യമായി mind ചെയ്യാതെ ഇരുന്നപ്പോ ഞാൻ കരുതി അവള് അതൊക്കെ മറന്നിട്ടുണ്ടാവുംന്ന്….
ഏയ്..നീ അതിന്റെ പേരിൽ ടെൻഷനാവണ്ട അച്ചൂട്ടാ…അഥവാ അവൾക് ഇപ്പോഴും അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ഞാൻ തന്നെ അവളോട് സംസാരിക്കാം…
അഗ്നി പറയുന്നത് കേട്ട് ശന്തനൂന്റെ നോട്ടം അഗ്നിയിലേക്ക് നീങ്ങി…
ഹേയ്.. എനിക്ക് ടെൻഷൻ ഒന്നുമില്ല അഗ്നീ…അവള് നമ്മുടെ നിമ്മിയല്ലേ… അതിനെന്തിനാ ഞാൻ ടെൻഷനാവുന്നേ…
ഹലോ…പൂവള്ളി brother’s… ഞാൻ നിങ്ങടെ തറവാട്ടുകാരൻ അല്ലാത്തതു കൊണ്ടാണോ എന്നെ ഇങ്ങനെ നോക്കു കുത്തിയാക്കി നിർത്തീട്ട് നിങ്ങളിങ്ങനെ സംസാരിക്കുന്നത്….
സഹികെട്ട് ശന്തനു രണ്ടുപേരുടേയും സംസാരത്തിനിടയിൽ കയറി അങ്ങനെ പറഞ്ഞതും അഗ്നിയും അച്ചുവും ഒരുപോലെ ശന്തനൂലേക്ക് ലുക്ക് വിട്ടു…
സോറി ഡാ ശന്തനു പുത്രാ….നീ ഇവിടെ നോക്കുകുത്തി റോള് ചെയ്യുന്നുണ്ടെന്ന് ഞങ്ങള് ഓർത്തില്ല…റിയലി സോറി മച്ചൂ….
അച്ചു അതും പറഞ്ഞ് ശന്തനൂന്റെ തോളിലേക്ക് കൈയ്യിട്ടു നിന്നു….അഗ്നി അത് കണ്ട് പുഞ്ചിരിയോടെ നിൽക്ക്വായിരുന്നു….
ഹാ… അങ്ങനെ വഴിയ്ക്ക് വാ… ന്മ്മ…ഇനി പറഞ്ഞേ എന്താ problem ന്ന്…
Problem എന്താണെന്ന് ചോദിച്ചാൽ കുറച്ചു വർഷങ്ങൾ പിന്നിലേക്ക് പോകേണ്ടി വരും….ല്ലേടാ അച്ചൂട്ടാ…
അച്ചൂനെ ആക്കി കൊണ്ട് അഗ്നിയൊന്ന് ചിരിച്ചു…
അതൊക്കെ ഞാൻ പിന്നിലേക്ക് പൊയ്ക്കോളാം…നിങ്ങള് കാര്യം പറ….
കാര്യം എന്താണെന്ന് പറയും മുമ്പ് നമുക്ക് പോയി സദ്യ തട്ടിയാലോ…എനിക്കെന്തോ വല്ലാത്ത വിശപ്പ്….
അച്ചു അതും പറഞ്ഞ് അഗ്നിയേയും ശന്തനൂനേം വലിച്ച് വലിയ ഹാളിലേക്ക് നടന്നു…. ശന്തനൂന്റെ സംശയങ്ങൾ അപ്പോഴും ബാക്കിയായിരുന്നു… എങ്കിലും വിശപ്പിന്റെ വിളി വന്നോണ്ട് അവനതിനെ അവഗണിച്ചു കൊണ്ട് അച്ചൂന് പിറകെ വച്ചു പിടിച്ചു…..
ഒരുവിധപ്പെട്ട ബന്ധുക്കളും, അടുത്ത പരിചയക്കാരുമെല്ലാം സദ്യയുണ്ണാനായി സീറ്റുകളിൽ നിന്നിരുന്നു….