🖤രാവണത്രേയ 5🔥 [ മിഖായേൽ]

Posted by

ഈ സമയം ത്രേയുടെ റൂമിൽ തകൃതിയായ ഒരുക്കങ്ങൾ നടക്ക്വായിരുന്നു….
കൺമണീടെ സഹായത്തോടെ ത്രേയ അതിസുന്ദരിയായി ഒരുങ്ങി കഴിഞ്ഞിരുന്നു…

മെറൂൺ കളർ മംഗല്യ പട്ടിൽ ത്രേയയെ കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു…. traditional ornaments ഉം തലയിൽ ചൂടിയിരുന്ന അരളിപ്പൂവും,മുല്ലപ്പൂവും,തുളസിക്കതിരും ചേർത്ത് കെട്ടിയ മാലയും അവളുടെ ഭംഗി കൂട്ടി….
ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞ് കൺമണിയ്ക്കും,
നിമ്മിയ്ക്കും ഒപ്പം നിന്ന് സെൽഫി എടുക്ക്വായിരുന്നു ത്രേയ…

കഴിഞ്ഞില്ലേ ഇതുവരെ…??

റൂമിലേക്ക് കയറി വന്ന ഊർമ്മിളേടെ ചോദ്യം കേട്ട് മൂവരും ഒരുപോലെ ഞെട്ടി അവരുടെ മുഖത്തേക്ക് നോക്കി….

ഒരുങ്ങി കഴിഞ്ഞെങ്കിൽ ഒന്ന് പെട്ടെന്ന് താഴേക്ക് വരാൻ നോക്ക്… വെറുതെ സമയം കളയാൻ…

ഊർമ്മിളയുടെ പരുഷമായ വർത്തമാനം കേട്ട് ത്രേയയും കൺമണിയും നിമ്മിയും കൂടി താഴേക്ക് നടക്കാൻ ഭാവിച്ചു…..
പൂവള്ളിയിൽ നിന്നു തന്നെ എടുത്തു നല്കിയ സെറ്റുസാരിയായിരുന്നു കൺമണീടെ വേഷം….

റൂം വിട്ട് പുറത്തേക്ക് പോകും മുമ്പ് ത്രേയേടെ കണ്ണുകൾ വേണുവിന്റേയും,ചിത്രയുടേയും ഫോട്ടോയിലേക്ക് പാഞ്ഞു…. നിറകണ്ണുകളോടെ അവളാ ഫോട്ടോയ്ക്ക് മുന്നിൽ കൈകൂപ്പി തൊഴുതു കൊണ്ട് തിടുക്കപ്പെട്ട് റൂം വിട്ട് പുറത്തേക്ക് നടന്നു….

മണ്ഡപത്തിനരികിലേക്ക് നടന്നടുത്ത ത്രേയ ആദ്യം പരതിയത് രാവണിനെ ആയിരുന്നു…
പൂവള്ളിയിലെ എല്ലാ അംഗങ്ങളും മണ്ഡപത്തിന് തൊട്ടടുത്തായി തന്നെ നിലയുറപ്പിച്ചിരുന്നു…
ത്രേയേ മണ്ഡപത്തിനരികെ എത്തി മുതിർന്ന ബന്ധുക്കളിൽ നിന്നെല്ലാം അനുഗ്രഹം വാങ്ങി നിന്നു… അക്കൂട്ടത്തിൽ ചിത്രതാരയുടെ ബന്ധുക്കളും ഉണ്ടായിരുന്നു…. അവരുടെ മനസ് നിറഞ്ഞ അനുഗ്രഹം വാങ്ങി കഴിഞ്ഞതും വൈദേഹി തന്നെ ത്രേയയെക്കൂട്ടി മണ്ഡപം വലംവച്ച് അവളെ മണ്ഡപത്തിലേക്ക് കയറ്റി ഇരുത്തി….

മുല്ലമൊട്ടുകളും,പനിനീർ ദളങ്ങളും കോർത്ത് കെട്ടിയ മാലകൾ മണ്ഡപമാകെ അലങ്കരിച്ചിരുന്നു…. ചുറ്റിലും വീശിയടിച്ച കാറ്റിന് പോലും ആ പൂക്കളുടെ സുഗന്ധമായിരുന്നു…..

മണ്ഡപത്തിൽ ഇരിക്കുമ്പോഴും ത്രേയയ്ക്ക് രാവണിനെ വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നില്ല…
കാരണം മണ്ഡപത്തിന് നടുവിലൂടെ ഇരുവരേയും വേർതിരിച്ചു കൊണ്ട് വെള്ളത്തുണിയാൽ തീർത്ത ഒരു തിരശ്ശീല മറയുണ്ടായിരുന്നു……
ത്രേയ അതിലൂടെ രാവണിനെ നോക്കാൻ ശ്രമിച്ചെങ്കിലും അവനെ കാണാൻ കഴിഞ്ഞില്ല…

മണ്ഡപത്തിലുള്ള ആവണപ്പലകയിലേക്ക് ത്രേയയെ ക്ഷണിച്ചിരുത്തിയ ശേഷം പൂജാരി പൂജ ആരംഭിച്ചു….മാവില തുമ്പ് കൊണ്ട് അഗ്നിയിലേക്ക് നെയ്യ് പകർന്ന് പൂജ ആരംഭിച്ചതും തിരശ്ശീലയ്ക്ക് ഇരുവശവും ഇരുന്ന് ഇരുവരും അഗ്നിയിലേക്ക് നെയ്യ് സമർപ്പിച്ചിരുന്നു….

ആ പൂജ അവസാനിച്ചതും തിരശ്ശീല മറ നീക്കി ത്രേയയുടെ കാലുകൾ  മാത്രം രാവണിന് മുന്നിൽ അനാവൃതമായി…. തലേദിവസം രാവൺ അവൾക് അണിയിച്ചു നല്കിയ തള കാലിൽ നിന്നും അഴിച്ചു മാറ്റേണ്ട ചടങ്ങായിരുന്നു അത്..

തിരുമേനിയുടെ നിർദ്ദേശ പ്രകാരം രാവണത് പതിയെ അയച്ചു മാറ്റിയെടുത്തു…ശേഷം അവളുടെ പാദത്തിലേക്ക് പനിനീരും,പാലും ഒഴിച്ച് കഴുകിയെടുത്തു….

Leave a Reply

Your email address will not be published. Required fields are marked *