🖤രാവണത്രേയ 5🔥 [ മിഖായേൽ]

Posted by

ഹരിണി എത്തിയെങ്കിലും കൂറ് വേദ്യയോട് ആയതുകൊണ്ട് അവളെപ്പോലെ തന്നെ simple മേക്കപ്പിൽ ഒരുങ്ങി അവളും വേദ്യക്കരികെ തന്നെ ഇടംപിടിച്ചു….
എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കണക്കിന് ഒരുങ്ങിയായിരുന്നു നിമ്മിയുടെ നിൽപ്…. yellow colour പട്ട് പാവാടയണിഞ്ഞ് മുല്ലപ്പൂവൊക്കെ ചൂടി നിമ്മി ആകെയൊന്ന് സുന്ദരിയായി…. പക്ഷേ അത് തീരെ ദഹിക്കാതെ നിൽക്ക്വായിരുന്നു വേദ്യ….ഹരിയും പ്രിയയും കുട്ടികളും കൂടി ഒരുങ്ങി ഇറങ്ങിയതും പിന്നെ എല്ലാവരും wait ചെയ്തത്  രാവണിനേയും,ത്രേയയേയും പിന്നെ അവരുടെ സ്വന്തം ത്രിമൂർത്തികളേയും ആയിരുന്നു……രാത്രിയിലെ പാർട്ടി കഴിഞ്ഞ് കിടന്ന ത്രിമൂർത്തികളുടെ ആകെയുണ്ടായിരുന്ന ബോധം കൂടി പോയത് കൊണ്ട് സ്വബോധം വീണ്ടെടുക്കാൻ ഒരുപാട് താമസിച്ചിരുന്നു…. പിന്നെ ഉറക്കത്തിൽ നിന്നും ചാടിപ്പിടഞ്ഞെഴുന്നേറ്റ് ആകെയൊരു വെപ്രാളമായിരുന്നു….ഒരു മണിക്കൂർ നീണ്ട ഒരുക്കത്തിനൊടുവിൽ മൂവരും വീണ്ടും സുന്ദരന്മാരായി….മെറൂൺ കളർ കുർത്തയും ഗോൾഡൻ പാന്റുമായിരുന്നു മൂവരുടേയും ഡ്രസ് കോഡ്….റൂമിൽ വച്ചുള്ള അല്ലറചില്ലറ ഒരുക്കങ്ങൾക്ക് ശേഷം എല്ലാവരും ഒന്നിച്ച് രാവണിന്റെ റൂമിലേക്ക് ഇടിച്ചു കയറി…രാവൺ…റെഡിയായില്ലേ നീ ഇതുവരെ…!!!

അച്ചൂന്റെ ശബ്ദം കേട്ട് നിലകണ്ണാടിയ്ക്ക് മുന്നിൽ നിന്ന രാവൺ അവരെ തിരിഞ്ഞു നോക്കി….രാവണിന് ധരിക്കാനുള്ള heavy stone work കുർത്ത ബെഡിൽ നിവർത്തി ഇട്ടിരിക്ക്യായിരുന്നു….

അച്ചു അത് ബെഡിൽ നിന്നും എടുത്ത് രാവണിനടുത്തേക്ക് കൊണ്ടു ചെന്നു….

സമയം പോകുന്നു രാവൺ…ഡ്രസ്സിടാൻ നോക്ക്….!!!!

അച്ചൂന്റെ ആ പറച്ചില് കേട്ട് രാവൺ അവരെ മൂന്ന് പേരെയും നോക്കി നിന്നു… പെട്ടന്നാണ് വൈദി അവിടേക്ക് കടന്നു വന്നത്…

എന്തായിത് രാവൺ…ഇതുവരെയും റെഡിയായില്ലേ… പെട്ടെന്ന്… മുഹൂർത്തം അടുക്കാറായി… പെട്ടെന്ന്…

വൈദി അത്രയും പറഞ്ഞ് റൂമിന് മുന്നിൽ നിന്നും തിടുക്കപ്പെട്ട് ഓടിയകന്നു…

വൈദി പറഞ്ഞിട്ടു പോയ കാര്യങ്ങൾ കേട്ട് അച്ചു വീണ്ടും ഡ്രസ് രാവണിന് നേർക്ക് നീട്ടി….

ഇതാ രാവൺ വേഗം…

രാവൺ അത് വാങ്ങാൻ കൂട്ടാക്കാതെ നിന്നതും അഗ്നി അച്ചൂന്റെ കൈയ്യിൽ നിന്നും ആ ഡ്രസ് വാങ്ങി രാവണിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു…

രാവൺ.. മുഹൂർത്തം അടുക്കാറായി….വേഗം ഇതിടാൻ നോക്ക് രാവൺ… പ്ലീസ്….

അഗ്നിയുടെ വാക്ക് കേട്ട് രാവൺ ആ ഡ്രസ് വാങ്ങി ധരിക്കാൻ തുടങ്ങി.. ത്രിമൂർത്തികളുടെ സഹായത്തോടെ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ രാവൺ ഒരു കല്യാണച്ചെക്കനായി മാറി…

ആഹാ… അടിപൊളി ഇനി ഒരു ചിരി കൂടിയായാൽ perfect…

രാവണിനെ മുന്നിലേക്ക് നിർത്തി അച്ചുവങ്ങനെ പറഞ്ഞതും രാവണിന്റെ മുഖം വീണ്ടും ദേഷ്യം കൊണ്ട് ചുവന്നു….

ഹോ..ന്റമ്മേ ഞാനൊന്നും പറഞ്ഞൂല്ലാ…നീയൊന്നും കേട്ടിട്ടുമില്ല പോരേ….

അച്ചു അങ്ങനെ പറഞ്ഞതും രാവൺ അവനെ തറപ്പിച്ചൊന്ന് നോക്കി റൂമിൽ നിന്നും പുറത്തേക്ക് നടക്കാൻ തുടങ്ങി… പിന്നെ അവിടെ നിന്ന് വെറുതെ സമയം കളയാതെ ത്രിമൂർത്തികളും റൂം വിട്ടിറങ്ങി….
_________________________

Leave a Reply

Your email address will not be published. Required fields are marked *