🖤രാവണത്രേയ 5🔥 [ മിഖായേൽ]

Posted by

പണ്ട് പറഞ്ഞിട്ട് പോയ പോലെ വായിൽ തോന്നിയത് എന്തും പറയാമെന്നാ…
നിന്നെ മരണത്തിന് വിട്ടുകൊടുത്തിട്ടൊരു ജീവിതം എനിക്കുണ്ടാവുംന്ന് തോന്നുന്നുണ്ടോ നിനക്ക്….സ്ഥലകാല ബോധം പോലും മറന്ന് ദേഷ്യത്തോടെ രാവണങ്ങനെ പറഞ്ഞതും ത്രേയയുടെ കണ്ണുകൾ സന്തോഷത്തോടെ വിടർന്നു….ഒരു നിമിഷം അവളവന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കി നിന്നു…ഓർക്കാപ്പുറത്ത് പറഞ്ഞു പോയ സത്യങ്ങൾ തന്റെ ബോധ മനസിനെ ഉണർത്തിയതും രാവൺ പതിയെ അവളിലെ പിടി അയച്ച് തിരിഞ്ഞു…..
അവൻ പറഞ്ഞു പോയ വാക്കുകൾ ഓർത്ത് സ്വയം ശപിയ്ക്ക്യായിരുന്നു അപ്പോൾ…രാവൺ…നീ…നീയിപ്പോ എന്താ പറഞ്ഞത്…???
അതിനർത്ഥം നിനക്ക്…നിനക്കിപ്പോഴും എന്നെ…നിനക്കിപ്പോഴും എന്നെ ഇഷ്ട……വെറുപ്പാണ് ത്രേയ….. നിന്നെ കാണുന്നത്,നിന്റെ സംസാരം, എല്ലാവരോടും നീ നല്ല കുട്ടിയായി ഇടപെടുന്നത്…എല്ലാം വെറുപ്പാണ്… നിന്റെ സന്തോഷങ്ങൾ, എന്റെ മുന്നിൽ നീ കാണിക്കുന്ന ഈ വാശി,എന്തിന് നിന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരി പോലും എന്നെ ഭ്രാന്ത് പിടിപ്പിക്കുന്ന പോലെയാ… നിന്നെ ഒരിക്കൽ കൂടി നേരിട്ട് കാണുംന്ന് പ്രതീക്ഷിച്ചതല്ല ഞാൻ…
അപ്പോഴാ എന്റെ സമാധാനം കെടുത്താനായി നീ ഇവിടേക്ക് അവതരിച്ചിരിക്കുന്നത്…

രാവൺ…നീ എന്തൊക്കെയാ ഈ പറയുന്നത്… നിനക്ക് ഇങ്ങനെയൊക്കെ എന്നോട് പറയാൻ എങ്ങനെ തോന്നുന്നു…..നീ എന്നെ പണ്ട് സ്നേഹിച്ചിരുന്നു എന്ന് പറഞ്ഞത് സത്യം തന്നെ ആയിരുന്നോ…അതോ വെറുതെ ഒരു നേരം പോക്കിന് വേണ്ടി മാത്രം ആയിരുന്നോ….
എന്തായാലും നിന്നെ അന്നു ഞാൻ വേദനിപ്പിച്ചതിന്റെ നൂറിരട്ടി നീ അന്നും ഇന്നും എന്നെ വേദനിപ്പിച്ചു കൊണ്ടേയിരിക്ക്യാ…
നീ ഇങ്ങനെയൊക്കെ പറയുമ്പോ ഉരുകി തീരുന്ന ഒരു മനസ് എനിക്കുണ്ട്….
അത് നീ എപ്പോഴെങ്കിലും ഒന്ന് മനസിലാക്കണം….
എന്നെ സംബന്ധിച്ചിടത്തോളം മരണത്തേക്കാൾ വലുതാണ് നിന്റെ ഈ അവഗണന… സഹിക്കാൻ കഴിയാത്ത വേദനയാണ് രാവൺ നീയെനിക്ക് നല്കിക്കൊണ്ടിരിക്കുന്നത്……

ത്രേയ അത്രയും പറഞ്ഞ് ഒരൂക്കോടെ രാവണിന്റെ പിടി അയച്ചെടുത്ത് അവനെ മറികടന്ന് നടന്നു…ടെറസിൽ നിന്നും വേഗത്തിൽ സ്റ്റെയർ ഇറങ്ങി നടന്ന ത്രേയയിലേക്ക് നോട്ടം പായിച്ചു നിൽക്ക്വായിരുന്നു രാവൺ…..

ത്രേയ വിട്ടകന്നു പോയിട്ടും ആകെ കലങ്ങി മറിയുന്ന മനസ്സോടെ ടെറസിൽ തന്നെ നിൽക്ക്വായിരുന്നു രാവൺ….
ആ ഒരു രാത്രി ഇരു മനസ്സുകളേയും കലുഷിതമായ പല ചിന്തകളും മഥിച്ചു കൊണ്ടിരുന്നു…

നേരം പുലരുമ്പോൾ പൂവള്ളി വിവാഹ മേളങ്ങളാൽ ഉണർന്നിരുന്നു….പൂവള്ളി തറവാടിന് മുന്നിൽ ഒരുക്കിയിരുന്ന വിവാഹ പന്തലിലേക്ക് ക്ഷണിച്ചു വരുത്തിയ ഓരോരുത്തരായി എത്തിച്ചേർന്നു….
പെട്ടന്ന് നിശ്ചയിച്ച വിവാഹമായതിനാൽ ബന്ധുക്കളുടേയും നാട്ടുകാരുടേയും എണ്ണം വളരെ കുറവായിരുന്നു…..

പൂവള്ളിയിലേക്ക് എത്തിയ ഓരോരുത്തരേയും പ്രഭയും,വൈദേഹിയും ചേർന്നാണ് ക്ഷണിച്ചിരുത്തിയത്….
എല്ലാറ്റിനും പിന്നിൽ നിന്ന് നിർദേശമിടുന്ന ജോലിയായിരുന്നു വൈദിയ്ക്ക്… അതുകൊണ്ട് തന്നെ നീക്കങ്ങളെല്ലാം  ഊർമ്മിളയ്ക്കും,
വേദ്യയ്ക്കും നല്ല നിശ്ചയമുണ്ടായിരുന്നു….

ത്രേയയോട് പകയുള്ളതിനാൽ വേദ്യ വിവാഹത്തിന് വേണ്ടി വലിയ മുന്നൊരുക്കങ്ങളോ,തയ്യാറെടുപ്പുകളോ നടത്തിയിരുന്നില്ല… അധികം മേക്കപ്പിൽ മുങ്ങി കുളിയ്ക്കാതെ പതിവിലും വിപരീതമായി അവള് മണ്ഡപത്തിനരികെ വന്ന് നിന്നു….വൈദേഹിയുടെ പ്രീതി നേടിയെടുക്കാൻ വേണ്ടി ആവും വിധം അവർക്ക് മുന്നിൽ ഒരു ക്രിതൃമ ചിരി വിരിയിച്ചായിരുന്നു വേദ്യേടെ നില്പ്….

വസുന്ധരയും,സുഗതും നല്ല മേക്കപ്പിൽ തന്നെ ഒരുങ്ങി ഇറങ്ങിയപ്പോഴേക്കും പൂജാരി എത്തിയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *