തെണ്ടികളേ…ഒരുത്തനിവിടെ തൊണ്ടപൊട്ടി നിലവിളിച്ചിട്ടും നിനക്കൊന്നും ഒരു mind ഉം ഇല്ലേടാ…
അതുകേട്ട് അഗ്നി ചിരിയടക്കി അച്ചൂന്റെ തോളിലേക്ക് കൈയ്യിട്ടു….അപ്പോഴും അടങ്ങാത്ത കലിപ്പ് മുഖത്ത് ഫിറ്റ് ചെയ്ത് അച്ചൂനെ നോക്കി പേടിപ്പിക്ക്യായിരുന്നു ത്രേയ…..വൈദേഹി അതൊക്കെ കണ്ട് വായുംപൊത്തി അവൾക്കരികിൽ തന്നെ നിൽപ്പുണ്ടായിരുന്നു….
മോനേ അച്ചൂട്ടാ… നിനക്ക് കിട്ടുന്നതൊക്കെ നൂറ് ശതമാനവും നീ ചോദിച്ചു വാങ്ങുന്ന ബഹുമതികളും മെഡലുകളുമാ… അത് നിന്റെ ചേട്ടൻ എന്ന പേരിൽ എനിക്കോ friend എന്ന പേരിൽ ഇവനോ ഷെയർ ചെയ്യാൻ നീ ആഗ്രഹിക്കരുത്…കേട്ടല്ലോ…
അഗ്നി അതും പറഞ്ഞ് അച്ചൂനെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു…
നീ പോടാ താടിച്ചേട്ടാ…
അച്ചു അതും പറഞ്ഞ് പല്ലും ഞെരിച്ചു കൊണ്ട് അഗ്നിയെ ഒന്ന് നോക്കി…അപ്പോഴും ത്രേയ കൊടുത്ത ചവിട്ടിന്റെ effect ൽ കാലും തടവി നിൽക്ക്വായിരുന്നു അവൻ….
ആ..ത്രേയ പിന്നെ വളരെ important ആയ ഒരു കാര്യമുണ്ട്…. കുറച്ച് സമയം കഴിയുമ്പോ ഒരു പൂജയുണ്ടാവും…..എന്തോ കുടുംബ പൂജയാണ്…
വിവാഹത്തിനോട് അനുബന്ധിച്ച് നടത്തുന്നതാണെന്നാ അമ്മ പറഞ്ഞത്…നീ പെട്ടെന്ന് അതിന് വേണ്ടി റെഡിയാവണം…രാവണും നീയും വേണം ചെയ്യാൻ…
അതിന് രാവൺ സമ്മതിക്ക്വോ അഗ്നീ…
ത്രേയ അതും പറഞ്ഞ് അഗ്നിയെ ഒന്ന് നോക്കി…
രാവൺ റെഡിയായി വരും മോളേ.. അതോർത്ത് മോള് വിഷമിക്കണ്ട..ആയമ്മ ഇപ്പോ തന്നെ പോയി അവനോട് പറയാം…മോള് പോയി തയ്യാറായി വാ…
വൈദേഹി പറഞ്ഞ ഉറപ്പിന്റെ പേരിൽ ത്രേയ ഒന്ന് പുഞ്ചിരിച്ചു…..അവളെ കൂട്ടി വൈദേഹി അകത്തേക്ക് നടക്കാൻ ഭാവിച്ചതും പിന്നിൽ നിന്നും വീണ്ടും അഗ്നിയുടെ വിളി വന്നു…
ത്രേയേ ഡീ… പിന്നെ.. നിന്റെ റൂമിൽ ബെഡിന് പുറത്ത് ഒരു പായ്ക്കറ്റ് ഉണ്ടാവും…
അതില് ഞങ്ങടെ വക ഒരു ഗിഫ്റ്റ് ഉണ്ട്…അതിട്ട് വേണം നീ പൂജയ്ക്ക് റെഡിയാവേണ്ടത്…
അത് കേട്ട മാത്രയിൽ തന്നെ ത്രേയയുടെ കണ്ണുകൾ സന്തോഷത്തോടെ വിടർന്നു…
ഞാനായിരുന്നു ആ ഗിഫ്റ്റ് സെലക്ട് ചെയ്തത്.. എന്നിട്ടും നമ്മക്ക് കിട്ടിയത് ചവിട്ട്….സാരല്ല പകലന്തിയോളം പണിയെടുത്താലും അറവ് കത്തി തന്നല്ലേ മ്മടെ കഴുത്തില്……
ഇനി ഒന്നിനും നമ്മളില്ലേ….
അച്ചു വികാരഭരിതനായപ്പോ സാക്ഷാൽ ബെല്ലാരി രാജയെ കടത്തി വെട്ടുന്ന പെർഫോമൻസ് ആയിരുന്നു അവിടെ നടമാടിയത്…അത് കണ്ട് അഗ്നിയും,ശന്തനുവും കൂടി മുഖവും ചുളിച്ച് അച്ചൂനെ തന്നെ നോക്കി നിന്നു…ആ രംഗം കണ്ടപ്പോ ത്രേയയ്ക്ക് ശരിയ്ക്കും ചിരിയാണ് വന്നത്…അവളാ സന്തോഷത്തിൽ തന്നെ വൈദേഹിയിൽ നിന്നും വിട്ടുമാറി ത്രിമൂർത്തികൾക്കരികിലേക്ക് നടന്നടുത്തു…. അവർക്ക് മുന്നിലേക്ക് എത്തിയ ത്രേയ മൂവരേയും ഒരുപോലെ ചേർത്ത് കെട്ടിപ്പിടിച്ചതും അവരും അവളെ വളരെ സ്നേഹത്തോടെ മുറുകെ ചേർത്ത് പിടിച്ചു നിന്നു…അച്ചൂന് ഇരുവശവും നിന്ന അഗ്നിയും ശന്തനുവും ഒരു പുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ചതും വൈദേഹി ആ രംഗവും കണ്ട് ചിരിയോടെ നിന്നു…മൂവരിൽ നിന്നും അടർന്നു മാറുമ്പോ ത്രേയയുടെ കണ്ണുകളിൽ ആനന്ദാശ്രു നിറഞ്ഞിരുന്നു…അവരെ കാണാതെ അവളത് തുടച്ചു മാറ്റി മുഖത്തൊരു പുഞ്ചിരി നിറച്ചു കൊണ്ട് ത്രേയ വീണ്ടും വൈദേഹിക്കരികിലേക്ക് നടന്നു….