🖤രാവണത്രേയ 5🔥 [ മിഖായേൽ]

Posted by

എന്താ രാവൺ ഇതൊക്കെ…എന്താ നിന്റെ ഉദ്ദേശ്യം…???

ഞാൻ പറഞ്ഞില്ലേ നിന്നോട് എനിക്ക് സംസാരിക്കാൻ ഉണ്ടെന്ന്…

നിനക്ക് സംസാരിക്കാനുണ്ടെങ്കിൽ ഞാനെന്താ ചെയ്യേണ്ടേ… നിനക്ക് നാവ് കൊണ്ട് സംസാരിച്ചല്ലല്ലോ..
കൈകൊണ്ട് ദേഷ്യം തീർത്തല്ലേ ശീലം….

അത് കേട്ടതും രാവണവളുടെ അരക്കെട്ടോട് കൈ ചേർത്ത് അവളെ അവനോട് അടുപ്പിച്ചു….

ഇനി എന്റെ മുന്നിൽ നിന്ന് ഒറ്റ അക്ഷരം മിണ്ടരുത് നീ… ഞാൻ പറയും…നീ കേൾക്കും.
അത് മതി….

അന്ത്യശാസനം പോലെ രാവണങ്ങനെ പറഞ്ഞതും ത്രേയ സ്തബ്ദയായി അവനെ ഉറ്റുനോക്കി അങ്ങനെ നിന്നു….

ഈ വിവാഹം നടക്കില്ല…
നീ ഇവിടെ നിന്നും തിരിച്ചു പോണം…എത്രയും പെട്ടെന്ന്…

അത് കേട്ടതും ത്രേയ കുറച്ചു നേരം രാവണിന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു…ശേഷം അരക്കെട്ടിൽ അമർന്നിരുന്ന രാവണിന്റെ കൈ ഒരൂക്കോടെ തട്ടിയെറിഞ്ഞ് ത്രേയ അവനെ തള്ളിമാറ്റി…

നിനക്ക് ഇതു മാത്രമേ എന്നോട് പറയാനുള്ളോ രാവൺ…
കേട്ട്…കേട്ട് ഞാൻ മടുത്തു…
നീ എത്ര പറഞ്ഞാലും ഞാനെന്റെ തീരുമാനത്തിൽ നിന്നും പിന്മാറില്ല രാവൺ….
അതിന്റെ പേരിൽ ആ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിൽ ഇനീം എന്നെ അടച്ചിടാൻ നോക്കണ്ട നീ…

ഡീ..നീ…

രാവൺ ദേഷ്യത്തിൽ ത്രേയയ്ക്കടുത്തേക്ക് പാഞ്ഞടുത്തു…

ഒച്ച വെയ്ക്കണ്ട രാവൺ….!!
ഇവിടെ നിന്നും താഴേക്ക് തള്ളിയിട്ട് കൊല്ലാൻ വേണ്ടിയാണോ ഈ രാത്രിയിൽ ഇങ്ങനെ ഒരു സാഹസം..അല്ല നിന്റെ ദേഷ്യവും വാശിയുമൊക്കെ ഇങ്ങനെയൊക്കെയല്ലേ നീ തീർക്കുന്നത്…നിന്റെ ഉദ്ദേശം എന്തായാലും എനിക്ക് ജീവനുണ്ടെങ്കിൽ ഞാനീ തീരുമാനത്തിൽ നിന്നും പിന്മാറില്ല…

അത് കേട്ടതും രാവണിന്റെ ദേഷ്യമൊന്നിരട്ടിച്ചു…
ത്രേയേടെ കൈ പിന്നിലേക്ക് പിണച്ചു കെട്ടി അവനവളെ അവനിലേക്ക് ചേർത്തു…

ഡീ..നീ ഇന്ന് കണ്ടതല്ലേ ആ തീ നിന്റെ ദാവണിയിൽ പടർന്നത്… ഞാൻ നിന്റെ കൈയ്യിൽ കാപ്പണിഞ്ഞപ്പോഴേ നിനക്ക് അപകടമാ സംഭവിച്ചത്….ഇനി താലി കൂടി കെട്ടിയാൽ….

ഞാൻ മരിച്ചു പോകുമായിരിക്കും ല്ലേ രാവൺ… മരിച്ചു പോയാലും വേണ്ടീല്ല…എന്റെ രാവണിന്റെ ഭാര്യയായി കഴിഞ്ഞിട്ടല്ലേ…
എനിക്കതിൽ സന്തോഷമേയുള്ളൂ….

ത്രേയേടെ വാക്കുകൾ രാവണിലെ ദേഷ്യത്തെ ആളിക്കത്തിച്ചു….
അവാനാ ദേഷ്യത്തിൽ തന്നെ അവളുടെ കൈയ്യിലെ പിടി ഒന്നുകൂടി മുറുക്കി…

നീ ഈ പറയുന്നതിന്റെ seriousness എത്രയാണെന്നറിയ്വോ നിനക്ക്….
അറിയ്വോടീ…

Leave a Reply

Your email address will not be published. Required fields are marked *