എത്ര ശ്രമിച്ചിട്ടും അവന്റെയുള്ളിലെ ടെൻഷൻ ശമിപ്പിക്കാൻ കഴിഞ്ഞില്ല… എന്തൊക്കെയോ മനസ്സിലോർത്തു കൊണ്ട് അവൻ തിടുക്കപ്പെട്ട് റൂം വിട്ട് പുറത്തേക്ക് നടന്നു….അവൻ നേരെ പോയത് ത്രേയയുടെ റൂമിലേക്കായിരുന്നു….റൂമിന്റെ ഫ്രണ്ടിലെത്തിയതും അവനാദ്യമൊന്ന് അമാന്തിച്ചു നിന്നു… പിന്നെ രണ്ടും കല്പിച്ച് ഡോറിൽ ആഞ്ഞടിച്ച് മുറിയ്ക്ക് പുറത്ത് തന്നെ wait ചെയ്തു….
ഉറക്കച്ചടവിൽ നിന്നും എഴുന്നേറ്റ് വന്ന ത്രേയ കുട്ടികളെ ഉണർത്താതെ പതിയെ ഡോറിന്റെ ലോക്കെടുത്ത് ഡോറ് ഓപ്പൺ ചെയ്തു….
തനിക്ക് മുന്നിൽ നിൽക്കുന്ന രാവണിനെ കണ്ടതും പേടിയോടെ ഉമിനീരിറക്കി അവളവനെ തന്നെ നോക്കി നിന്നു…
എനിക്കൊന്ന് സംസാരിക്കണം…..!!!
രാവണിന്റെ ഗൗരവമേറിയ സ്വരം കേട്ടതും ത്രേയ ആകെയൊന്ന് പതറി… അതിന് മുമ്പ് നടന്ന സംഭവങ്ങൾ ഓരോന്നും അവളൊന്ന് ഓർത്തെടുത്ത് നിന്നതും രാവൺ റൂമിലേക്ക് കയറാൻ ഭാവിച്ചു…. പെട്ടെന്ന് ചിന്തകളിൽ നിന്നും ഉണർന്ന് ത്രേയ തിടുക്കപ്പെട്ട് കട്ടിളപ്പടിയിലേക്ക് കൈ ചേർത്ത് അവനെ അകത്തേക്ക് കയറാതെ തടഞ്ഞു വച്ചു…
അകത്തേക്ക് കയറണ്ട… ഇവിടെ വച്ച് പറയാനുള്ളത് പറഞ്ഞാൽ മതി…
ത്രേയേടെ ആ നില്പ് കണ്ട് രാവണവളെ തന്നെ ഉറ്റുനോക്കി നിന്നു…
എന്താ പേടിയാണോ നിനക്കെന്നെ…
ഞാനിന്ന് മദ്യപിച്ചിട്ടില്ല….
അതുകൊണ്ടല്ല…റൂമില് കുട്ടികള് നല്ല ഉറക്കത്തിലാ…രാവണിന്റെ ദേഷ്യം കൂടുമ്പോ വല്ലതും തല്ലി തകർക്കാൻ തുടങ്ങും… അതുകേട്ട് അവരുണരണ്ട…
ത്രേയയുടെ വാക്കുകൾ കേട്ട് രാവൺ പുറത്ത് നിന്നു കൊണ്ട് ബെഡിലേക്കൊന്ന് നോക്കി… കുട്ടികൾ മൂവരും നല്ല ഉറക്കത്തിലായിരുന്നു….
ന്മ്മ… എങ്കില് ഡോറ് ലോക്ക് ചെയ്ത് ടെറസിലേക്ക് വാ…ഞാനവിടെ ഉണ്ടാവും….
രാവൺ അതും പറഞ്ഞ് തിരിഞ്ഞു നടക്കാൻ ഭാവിച്ചു…
ഇല്ല… ഞാൻ വരില്ല…രാവണിന് എന്താ പറയാനുള്ളതെന്ന് വച്ചാൽ ഇവിടെ നിന്ന് പറഞ്ഞാൽ മതി…
ത്രേയ കടുപ്പിച്ച് അത്രയും പറഞ്ഞതും രാവൺ ദേഷ്യത്തിൽ അവൾക് നേരെ തിരിഞ്ഞു…
ഞാൻ പറയുന്നത് നീയങ്ങ് അനുസരിച്ചാൽ മതി…
നാളെ ഈ സമയം എന്റെ ഭാര്യയായിരിക്കില്ലേ നീ…അതിന്റെ അധികാരമാണെന്നങ്ങ് കൂട്ടിക്കോ..
അതിന് ഞാൻ രാവണിന്റെ ഭാര്യ ആയിട്ടില്ലല്ലോ…നാളെ ആവുകയല്ലേയുള്ളൂ..അതു കഴിയട്ടേ… എന്നിട്ട് മതി അധികാരങ്ങളൊക്കെ…
രാവണത് കേട്ടതും ദേഷ്യം ആളിക്കത്തിച്ചു കൊണ്ട് അവളെ അടുത്തേക്ക് വലിച്ചടുപ്പിച്ചു…
മര്യാദയ്ക്ക് പറഞ്ഞാൽ മനസിലാവില്ലേടീ….
രാവണതും പറഞ്ഞ് നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ ത്രേയയെ പൊക്കിയെടുത്ത് തോളിലേക്കിട്ടു…പ്രതീക്ഷിക്കാതെയുള്ള അവന്റെ ആ നീക്കം കണ്ടതും ത്രേയ അവന്റെ തോളിൽ കിടന്ന് കൈയ്യും കാലും അടിച്ച് കരയാൻ തുടങ്ങി…. പക്ഷേ അവളുടെ പ്രതിരോധങ്ങളെ നിഷ്പ്രയാസം അവഗണിച്ചു കൊണ്ട് രാവണവളെ തോളിൽ തന്നെയിട്ട് ഡോറ് ലോക്ക് ചെയ്ത് ടെറസിലേക്ക് നടന്നു….ടെറസിൽ എത്തും വരെയും ത്രേയ അവന്റെ പുറത്ത് കൈകൊണ്ട് തട്ടി പ്രതിരോധം തീർത്തു കൊണ്ടിരുന്നു…..
ഒടുവിൽ രാവണവളെ നിലത്തേക്ക് നിർത്തുമ്പോ അവള് നന്നേ കിതയ്ക്കുന്നുണ്ടായിരുന്നു…..