🖤രാവണത്രേയ 5🔥 [ മിഖായേൽ]

Posted by

ഞാൻ.. ഞാൻ ശരിയ്ക്കും ഒരു കാര്യം പറയാൻ വന്നതാ കൺമണീ…
തനിക്ക് ഈ വേഷം നന്നായി ഇണങ്ങുന്നുണ്ട്…
എപ്പോഴും ദാവണി ഇട്ട് മാത്രം കണ്ടിട്ടുള്ളതല്ലേ…സാരി ഇത്രേം ചേർച്ചയുണ്ടാവുംന്ന് expect ചെയ്തില്ല…!!!
വളരെ നന്നായിട്ടുണ്ട്….ഇത്രയും ഭംഗിയുള്ള നാടൻ മുഖം ഞാൻ മുമ്പ് കണ്ടിട്ടേയില്ല എന്നുവേണം പറയാൻ….

ശന്തനു അത്രയും പറഞ്ഞ് തീരും വരെ ഒരു പുഞ്ചിരിയോടെ അവനെ തന്നെ നോക്കി നിൽക്ക്വായിരുന്നു കൺമണി… എല്ലാം കഴിഞ്ഞപ്പോ അവള് ചിരിയോടെ മുഖം താഴ്ത്തി നിന്നു…. പിന്നെ പതിയെ മുഖമുയർത്തി അവനെയൊന്ന് നോക്കി… അവളുടെ ചിരിയുടെ അർത്ഥം മനസ്സിലാവാതെ നിൽക്ക്വായിരുന്നു ശന്തനു…

ഇങ്ങനെ പറഞ്ഞിട്ടുള്ള എത്രാമത്തെ ആളാ ഞാൻ….
വല്ല പിടിയും ഉണ്ടോ…???

കൺമണി അതും പറഞ്ഞ് വീണ്ടുമൊന്ന് ചിരിച്ചതും ശന്തനൂന്റെ മുഖമാകെ വാടി…

ഞാനങ്ങനെ എല്ലാ പെൺകുട്ടികളോടും ഇങ്ങനെ പറഞ്ഞു നടക്കാറില്ല കൺമണീ…

അതൊന്നും വ്യക്തമായി എനിക്കറിയില്ലല്ലോ ശന്തനൂ… പിന്നെ ഇയാള് വിഷമിക്കാൻ പറഞ്ഞതല്ല കേട്ടോ.. വെറുതെ ഒരു തമാശയ്ക്ക്..ഇനി ഇത് മനസില് കൊണ്ട് നടക്കേണ്ട… ഞാൻ വെറുതെ അച്ചു പറയും പോലെ ഒന്ന് പറഞ്ഞൂന്നേയുള്ളൂ…..

അത് കേട്ടതും ശന്തനൂന്റെ മുഖമൊന്നു വിടർന്നു…

അപ്പോ അച്ചു പറഞ്ഞതെല്ലാം വിശ്വസിച്ചിട്ടാണോ കൺമണി അങ്ങനെ പറഞ്ഞത്…??
അവൻ വെറുതെ…

എങ്കില് പിന്നെ ഞാനും വെറുതെ എന്നങ്ങ് വിചാരിച്ചോളൂ ട്ടോ…!!! ജോലി കഴിഞ്ഞു…പോട്ടേ…

കൺമണി അതും പറഞ്ഞ് ജോലിയെല്ലാം ഒതുക്കി  വിളക്കും താലവുമായി ശന്തനൂനെ മറികടന്ന് നടന്നു….

ഇവള് സാധാരണ ഒരു പെണ്ണല്ല… something special…!!!

ശന്തനു അതും പറഞ്ഞ് നടുവിന് കൈതാങ്ങി ഒരു പുഞ്ചിരിയോടെ അവളെ തന്നെ നോക്കി നിന്നു… അപ്പോഴേക്കും കൺമണി താലം പൂജാമുറിയിൽ വച്ച് റൂമിലേക്ക് നടന്നു തുടങ്ങിയിരുന്നു….അവള് നടന്നകന്നതും ഒന്ന് രണ്ട് ഫോൺ കോളും ചെയ്തു കഴിഞ്ഞ് ശന്തനു റീഡിംഗ് റൂമിലേക്ക് തന്നെ നടന്നു…..
__________________________________
ഈ സമയം റൂമിൽ എന്തൊക്കെയോ ചിന്തകളിൽ മുഴുകി അങ്ങോട്ടുമിങ്ങോട്ടും നടക്ക്വായിരുന്നു രാവൺ…ത്രേയയുടെ കാലിൽ തളയണിഞ്ഞതും, കൈയ്യിൽ കാപ്പ് കെട്ടിയതും എല്ലാം ഓർത്തെടുത്തപ്പോ അവസാനമായി അവന്റെ മനസിൽ നിറഞ്ഞു നിന്നത് അവളുടെ ഡ്രസിൽ തീ പടർന്ന രംഗമായിരുന്നു…..

അതോർക്കും തോറും അവന്റെ ആകെയുള്ള സമാധാനം കൂടി ഇല്ലാണ്ടാവുകയായിരുന്നു…
അവനാ ടെൻഷനിൽ നടുവിന് കൈതാങ്ങി മറുകൈയ്യാൽ നെറ്റിയിലേക്ക് വീണു കിടന്ന മുടി മുകളിലേക്ക് കോരി ഒതുക്കി വച്ചു…. അനിയന്ത്രിതമായി മിടിച്ചു കൊണ്ടിരുന്ന അവന്റെ ഹൃദയം അവന്റെയുള്ളിലെ പരിഭ്രമത്തെ എടുത്ത് കാട്ടി….

Leave a Reply

Your email address will not be published. Required fields are marked *