പിന്നെ…ഈ പാതിരാ നേരത്തല്ലേ പുസ്തകം വായിക്കുന്നത്…
അച്ചു തീരെ താല്പര്യം ഇല്ലാത്ത മട്ടിൽ മുഖം ചുളിച്ച് നിന്നു..
ഡാ മണ്ടാ…അതല്ല ഞാൻ ഉദ്ദേശിച്ചത്…
എന്റെ റീഡിംഗ് റൂമിൽ എല്ലാം സെറ്റാണ്..
പ്രീയേ പേടിച്ച് റൂമിൽ അതൊക്കെ strictly restricted ആണ്.. പിന്നെ ആകെയുള്ള വഴി റീഡിംഗ് റൂമാ…ഈ വീട്ടിൽ അവള് തിരിഞ്ഞു നോക്കാത്ത ഒരേയൊരു റൂം അത് മാത്രമാ… അതിന്റെ മുന്നില് വന്നാലെ ചെകുത്താൻ കുരിശ് കണ്ടപോലെ പാഞ്ഞോളും….
ഹരി അതും പറഞ്ഞൊന്ന് ചിരിച്ചതും മൂവരുടെയും കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നു…
എങ്കില് ഇപ്പോ തന്നെ പോയേക്കാം….
അച്ചു അതും പറഞ്ഞ് ഹരിയേയും,അഗ്നിയേയും,ശന്തനൂനേം വലിച്ച് റൂമിലേക്ക് നടക്കാൻ തുടങ്ങി… പെട്ടെന്ന് ശന്തനു അച്ചൂന്റെ പിടി അയച്ചെടുത്ത് പതിയെ അവിടെയൊന്ന് slow ചെയ്തു…
ന്മ്മ…എന്താടാ…നീ വരുന്നില്ലേ..
അച്ചൂന്റെ ചോദ്യം കേട്ട് ശന്തനു മെല്ലെ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു…
ഞാൻ വരാം….നിങ്ങള് ചെല്ല്… എനിക്ക് അത്യാവശ്യമായി ഒന്ന് രണ്ട് ഫോൺ കോൾ ചെയ്യാനുണ്ട്…!!!
ആരെ…???
അച്ചൂന്റെ ആ ചോദ്യം കേട്ട് അഗ്നി അവനെ വിലക്കി…
അച്ചൂ..അവൻ വന്നോളും…അവനെന്തെങ്കിലും ആവശ്യം ഉണ്ടാവും….നീ പോയിട്ട് വാ ശന്തനൂ…ഞങ്ങള് wait ചെയ്യാം…
അഗ്നി അതും പറഞ്ഞ് അച്ചൂനേം ഹരിയേയും കൂട്ടി റൂമിലേക്ക് നടന്നു…
അഗ്നി പറഞ്ഞത് ഒരാശ്വാസമായി കണ്ട് ശ്വാസം ഒന്ന് നീട്ടി വലിച്ച് ശന്തനു പൂജ നടന്ന ഭാഗത്തേക്ക് വന്നു…..
അവിടെ കൺമണി കാര്യമായ ജോലിയിലായിരുന്നു…. അവളറിയാതെ അവൾക് പിന്നിലായി നിന്ന് ഒരു പുഞ്ചിരിയോടെ ശന്തനു അവളുടെ ചെയ്തികൾ നോക്കി കാണുകയായിരുന്നു…. പെട്ടെന്ന് യാദൃശ്ചികമായി കൺമണി ശന്തനൂന് നേരെ തിരിഞ്ഞതും തിടുക്കപ്പെട്ട് അവനവിടെ നിന്നൊന്ന് പരുങ്ങി…
അല്ല… ശന്തനു എന്താ ഇവിടെ… എന്താ മിണ്ടാതെ പിന്നില് വന്ന് നിന്നത്…
കൺമണി അല്പം ഞെട്ടലോടെ ചോദിച്ചു കൊണ്ട് നിലത്ത് നിന്നും താലവുമായി എഴുന്നേറ്റു….
ഞാൻ… ഞാൻ വെറുതെ…!!!
എനിക്ക് ഒരു കോൾ ചെയ്യാനുണ്ടായിരുന്നു… അതിന് വേണ്ടി വന്നപ്പോ…കൺമണി ഇവിടെ… അപ്പോ തോന്നി….
ശന്തനു നിന്ന് വിക്കുന്നത് കണ്ട് കൺമണി ഒരു ചിരിയടക്കി നിന്നു…
എന്തിനാ ശന്തനു ഇങ്ങനെ വിക്കുന്നേ…. എന്റെ മുന്നില് നിൽക്കുമ്പോൾ പേടി തോന്നുന്നുണ്ടോ…അതോ വല്ല കുരുത്തക്കേടും ഒപ്പിച്ചോ…???
ശന്തനു അത് കേട്ട് ആകെയൊന്ന് വിയർത്തു…
അല്ല.. ഞാൻ വെറുതെ ചോദിച്ചൂന്നേയുള്ളു…
അതിന്റെ പേരിൽ ഇനിയും nervous ആവണ്ട…
കൺമണീടെ ആ പറച്ചില് കേട്ട് ശന്തനു ഒന്ന് ചിരിച്ചു..