ഞാനുദ്ദേശിച്ചത് ആ ദേശീയത അല്ല…നിന്റെ സ്വഭാവ ശാസ്ത്രം വച്ചുള്ള ദേശീയത….!!*പെണ്ണെന്ന് കേട്ടാലേ രോമാഞ്ചിഫിക്കേഷൻ വരണം അന്തരംഗങ്ങളിൽ….
നേരിൽ കണ്ടാലോ പുറത്തേക്ക് തള്ളണം കണ്ണുകൾ വെള്ളയ്ക്കാ വലിപ്പത്തിലും….
എന്നല്ലേ വയ്പ്….!!!അച്ചൂന്റെ ആ നാല് വരി കവിത കേട്ടതും ശന്തനു ഒരവിഞ്ഞ ചിരി പാസാക്കി കൺമണിയെ ഒന്ന് പാളി നോക്കി… അതെല്ലാം കേട്ട് ശന്തനൂനെ നോക്കി ആക്കി ചിരിച്ച് നിൽക്ക്വായിരുന്നു കൺമണി…അഗ്നിയും,രാവണും,ഹരിയും എല്ലാം അത് കേട്ട് കണക്കിന് ആസ്വദിച്ച് ചിരിക്ക്യായിരുന്നു….ഒരു പാവം വ്യക്തിയെ ഒരു സാമദ്രോഹി ഇങ്ങനെ തേജോവധം ചെയ്യുമ്പോ കണ്ട് നിന്ന് രസിക്കുന്നോടാ ദുഷ്ടന്മാരേ…..
അത് കേട്ടതും ഹരി ശന്തനൂനെ നോക്കി പേടിപ്പിക്കാൻ തുടങ്ങി…
sorry ഹരിയേട്ടാ… except ഹരിയേട്ടൻ…!!!
ശന്തനു ഹരിയെ ഒന്ന് സോപ്പിട്ട് പതപ്പിച്ചു…അതിൽ വീണ ഹരി പതിയെ ഒന്നിരുത്തി മൂളി നിന്നു…
സോറീ ഡാ ശന്തനു…നീയിങ്ങനെ ടെൻഷനാവാതെ…സത്യമായ കാര്യങ്ങൾ പറയുമ്പോ അതിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കണം…
അച്ചു അതും പറഞ്ഞ് ശന്തനൂന്റെ തോളിലേക്ക് കൈയ്യിട്ടതും ശന്തനു അതിന് സമ്മതം മൂളി ഒന്ന് തലയാട്ടി… കുറച്ച് കഴിഞ്ഞപ്പോഴാണ് അതിന്റെ പൊരുൾ ശരിയ്ക്കും അവന് മനസിലായത്…അത് മനസിലാക്കിയതും ശന്തനു അച്ചൂനെ ഊക്കോടെ തള്ളിമാറ്റി കലിപ്പ് ഫിറ്റ് ചെയ്ത് നിന്നു…
ഇനി രണ്ടെണ്ണവും കൂടി അടി വേണ്ട…നാളെ ഒരു നല്ല കാര്യം നടക്കാൻ പോവാ… അപ്പോ എല്ലാവരും happy ആയി വേണമിരിക്കാൻ..
അഗ്നി അതും പറഞ്ഞ് അച്ചൂനെം ശന്തനൂനേം ഇരു വശത്തേക്കും ചേർത്ത് നിർത്തി…. അതുവരെയും ചിരിയോടെ നിന്ന രാവണിന്റെ മുഖം ആ വാക്കുകൾ കേട്ടതും വീണ്ടും ദേഷ്യം കൊണ്ട് ചുവന്നു….അവനാ ദേഷ്യത്തിൽ തന്നെ എല്ലാവരിൽ നിന്നും വിട്ടകന്ന് സ്റ്റെയർ കയറാൻ തുടങ്ങി….
രാവൺ…ഡാ..നിക്കെടാ…നീ എവിടേക്കാ…
ഹരി അവന് പിന്നിൽ നിന്ന് ഒരുപാട് തവണ വിളിച്ചിട്ടും അതൊന്നും mind ആക്കാതെ രാവൺ റൂളിനരികിലേക്ക് നടക്കാൻ തുടങ്ങി….
ശ്ശേ…അവൻ പോയല്ലോ…ഇവൻ തനി രാവണൻ തന്നെയാ… എന്ത് ദേഷ്യമാ ഈ ചെക്കന്…
ഹരി അതും പറഞ്ഞ് അഗ്നിയേയും ശന്തനൂനേം അച്ചൂനേം ഒന്ന് നോക്കി…
അത് കാര്യമാക്കണ്ട ഹരിയേട്ടാ… ഞാൻ പറഞ്ഞത് കേട്ടുള്ള ദേഷ്യമാ അവന്… വിവാഹത്തിന്റെ കാര്യം പറഞ്ഞാലേ അവൻ കലിപ്പ് മോഡ് ഓൺ ചെയ്യും….
ന്മ്മ… എല്ലാം പതിയെ ഒന്ന് മാറ്റിയെടുക്കണം..
സാരല്യ ത്രേയയെ അല്ലേ അവൻ വിവാഹം ചെയ്യുന്നത്…ഇനിയുള്ള കാര്യങ്ങളെല്ലാം അവള് നോക്കിക്കോളും….
ഹരി അതും പറഞ്ഞ് ഒന്ന് ചിരിച്ചതും ബാക്കിയുള്ള മൂന്ന് പേരുടേയും മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു…
അല്ല…ഹരിയേട്ടാ..അപ്പോ എങ്ങനാ…നമ്മുടെ കാര്യങ്ങൾ…???
നമ്മുടെ കാര്യം എന്താണെന്ന് ചോദിച്ചാ…എന്റെ റീഡിംഗ് റൂമിൽ കൂടാം നമുക്കിന്ന്…. എന്താ..
ഹരി അതും പറഞ്ഞ് ഒരു കള്ളച്ചിരിയോടെ മുവരേയും ഒന്ന് നോക്കി…