🖤രാവണത്രേയ 5🔥 [ മിഖായേൽ]

Posted by

അച്ചു അതും പറഞ്ഞ് കലിപ്പിച്ചു കൊണ്ട് ചുറ്റുമൊന്ന് കണ്ണോടിച്ചപ്പോഴാ ഹാളിന്റെ കോർണറിൽ നിന്ന കൺമണിയെ കണ്ടത്…

ഹോ.. വെറുതെ അല്ല ഇയാള് നിലാവത്ത് അഴിച്ചു വിട്ട ആ ദേശീയ പക്ഷിയെ പോലെ നിൽക്കുന്നേ…
അപ്പോ ഇതാണ് കാര്യം…!!
അല്ലേലും ഇവിടെ ഞാനൊഴികെയുള്ള എല്ലായെണ്ണത്തിന്റേയും റിലേ പോയി കിടക്ക്വാ….
ഒരുത്തൻ നോക്കി നോക്കി കണ്ണ് വച്ച് ഒരു പെങ്കൊച്ചിന്റെ ദാവണി കത്തിച്ചു….
ദേ അടുത്തത് നിന്ന് നോക്കി നോക്കി ആ കൺമണിയെ ഒരു അനീമിക് പേഷ്യന്റാക്കി…
ഇനി ബാക്കിയുള്ളത് എന്റെ അഗ്നിയാ…അതിലാ എന്റെ ആകെ പ്രതീക്ഷ…ഒരു പെണ്ണ് ഇങ്ങോട്ട് നോക്കിയാലും ഈ താടീടെ കണ്ണ് അങ്ങോട്ട് പ്രസാദിക്കില്ല എന്ന ഉത്തമ ബോധ്യം ഉള്ളോണ്ട് നിന്നെ മാത്രം ഞാൻ വിശ്വസിക്കുന്നു അഗ്നീ….

അച്ചൂന്റെ ആ പറച്ചില് കേട്ടതും രാവണിന് കലികയറാൻ തുടങ്ങി…അവൻ കലിപ്പിച്ചു കൊണ്ട് തന്നെ അച്ചൂന്റെ ഇടത് കൈ മുറുകെ തിരിച്ച് പിറകിലേക്ക് പിണച്ച് ചുറ്റി വച്ചു….

നീയാരാടാ വലിയ മിസ്റ്റർ ക്ലീനോ…ഞങ്ങളെല്ലാവരും വായിനോക്കികളും നീ മാത്രം വിശുദ്ധനും ല്ലേ…ത്രേയേ വിളിക്കാനായി airport ൽ ചെന്നപ്പോ നീ അന്ന് എന്തൊക്കെയാടാ അവിടെ കാണിച്ചു കൂട്ടിയേ…

രാവണതും പറഞ്ഞ് അച്ചൂന്റെ കൈ ഒന്നുകൂടി ആഞ്ഞൊന്ന് മുറുക്കി വച്ചു…അത് കേട്ടതും അതുവരെ അലറിവിളിച്ചു കരഞ്ഞ അച്ചൂന്റെ മുഖമൊന്നു വിടർന്നു….

ഹാ..അത് പറഞ്ഞത് പോലെ ഞാനിവന്മാരോട് പറഞ്ഞില്ല അല്ലേ രാവൺ…
ദേ ഇപ്പൊ പറയാം…നീ എന്റെ ഈ കൈയ്യിന്റെ പിടിയൊന്ന് വിട്ടേ….

അച്ചൂന്റെ ആ പറച്ചില് കേട്ടതും രാവൺ ഒരു ഞെട്ടലോടെ ആയുധം വച്ച് കീഴടങ്ങി…അവൻ അതേ effect ൽ അച്ചൂന്റെ കൈ പതിയെ അയച്ചു വിട്ടു…

അതേ അഗ്നീ… airport ല് വച്ച് ഞാൻ നിന്റെ അനിയത്തി കുട്ടിയെ കണ്ടെടാ…!!
രാവണിന്റെ പിടിവിട്ട് അച്ചു അഗ്നിയ്ക്കരികിലേക്ക് ചെന്നു നിന്നു…

അനിയത്തി കുട്ടിയോ…ഏത് അനിയത്തി കുട്ടി…???

അഗ്നി നെറ്റി ചുളിച്ചു കൊണ്ട് അങ്ങനെ ചോദിച്ചതും അച്ചൂന്റെ മുഖത്ത് നാണത്തോടെ ഒരു പുഞ്ചിരി വിരിഞ്ഞു…അവനാ ചിരിയിൽ നഖം കടിച്ചു കൊണ്ട് നിലത്ത് കളം വരയ്ക്കാൻ തുടങ്ങി….

അതേ അഗ്നീ… ഞാൻ കെട്ടാൻ പോകുന്ന പെണ്ണ്… നിന്റെ അനിയത്തി കുട്ടി ആകുമല്ലോ…!!!

പ്ഫഫഫ…
നീ കെട്ടാൻ പോകുന്ന പെണ്ണോ… അതിന് നിന്നെ ആരാ ഇപ്പോ കെട്ടിക്കുന്നത്…
മൊട്ടേന്ന് വിരിഞ്ഞില്ല..അപ്പോഴേ കെട്ടാൻ നടക്കുന്നു…….

അഗ്നീടെ ആ പറച്ചില് കേട്ടതും അച്ചു പേടിച്ച് രാവണിന് പിന്നിലേക്ക് ഒളിച്ചു നിന്നു…

ഇയാള് ഈ കാലത്തൊന്നും കെട്ടുന്നില്ലാന്ന് വച്ച് ഞാനും ഇയാളെപ്പോലെ സന്യാസത്തിന് പോകാൻ ഉദ്ദേശിക്കുന്നില്ല…

രാവൺ മുന്നിലുള്ള ധൈര്യത്തിൽ അച്ചു കത്തിച്ചു വിട്ടതും അഗ്നി ഡബിൾ കലിപ്പിൽ അവനെ എത്തിപ്പിടിയ്ക്കാൻ ശ്രമിച്ചു…ആ കാഴ്ച രാവണിനും,ശന്തനൂനും,ഹരിയ്ക്കും ഒരുപോലെ ചിരിയ്ക്കുള്ള വകയുണ്ടാക്കി എന്നുവേണം പറയാൻ…. ഒടുവിൽ രാവണിന്റെ മധ്യസ്ഥതയിൽ കാര്യം solve ആക്കിയതും ശന്തനു വീണ്ടും സംശയവുമായി വന്നു…

അല്ല അച്ചൂട്ടാ… ചോദിക്കാൻ മറന്നു…

Leave a Reply

Your email address will not be published. Required fields are marked *