അവർക്ക് പിറകേ പോയ നിമ്മിയും ഹരിയുടെ നില്പ് കണ്ട് വായ പൊത്തി ചിരിച്ചു കൊണ്ട് സ്റ്റെയർ കയറാൻ തുടങ്ങി….പിന്നീടവിടെ പെൺകുട്ടികളിൽ കൺമണി മാത്രമാണ് ശേഷിച്ചത്……എടാ അച്ചൂട്ടാ..ആ പോയതുങ്ങളുടെ നോട്ടം കണ്ടാ ഞാനവരുടെ അച്ഛനാണെന്നാണോ അതോ ശത്രു ആണെന്നാണോ പറയുന്നത്…
ഹരി നെഞ്ചത്ത് കൈവെച്ച് ചോദിച്ചതും അച്ചുവതിന് ഉടനടി answer നൽകി…
സംശയമെന്ത് ശത്രു…അമ്മാതിരി നോട്ടമല്ലേ നോക്കിയത്.. സത്യം പറയാല്ലോ ഹരിയേട്ടാ ഞാൻ വരെ വെന്തുരുകി പോയി…
പ്രായം കൊണ്ട് കൊച്ചുങ്ങളാണേലും നോക്കി പേടിപ്പിക്കുന്ന കാര്യത്തിൽ അവര് പുപ്പുലികളാ…
എന്തായാലും ഹരിയേട്ടൻ പേടിക്കണ്ട… ബിസിനസ് പൊളിഞ്ഞാ പിള്ളേരെ വല്ല സീരിയലിലും അഭിനയിപ്പിച്ചായാലും ജീവിക്കാം…പ്രേതം effect ഇട്ട് തകർത്തോളും…
അതുവരെയും ക്ഷമയോടെ നിന്ന ഹരി അച്ചു കയറിയങ്ങ് മൂക്കാൻ തുടങ്ങിയതും പതിയെ expression ഒക്കെ മാറ്റി തുടങ്ങി… പിന്നെ ഹരീടെ ദഹിപ്പിച്ചുള്ള നോട്ടത്തിന് പാത്രമായത് പാവം അച്ചുവായിരുന്നു… ഇതിനെല്ലാം സാക്ഷിയായി കലി കയറി നിൽക്ക്വായിരുന്നു രാവൺ… ബാക്കി രണ്ടെണ്ണവും ഇതിനെല്ലാം വെറുതെ ചിരിച്ചു കൊടുക്കുന്നുണ്ടായിരുന്നു…
ശ്ശേ…നമ്മള് മാറ്ററിൽ നിന്നും വല്ലാണ്ട് വ്യതി ചലിക്കുന്നു ഹരിയേട്ടാ…come to the point…
അച്ചു പറയാൻ വരുന്ന കാര്യം എന്താണെന്ന് മറ്റാരേക്കാളും ഭംഗിയായി അഗ്നിയ്ക്ക് വ്യക്തമായിരുന്നു…അവനത് മനസ്സിലാക്കിയതും ആദ്യം നോക്കിയത് കൺമണിയുടെ മുഖത്തേക്കായിരുന്നു… പിന്നെ പതിയെ അച്ചൂനെ കാര്യത്തിൽ നിന്നും വ്യതിചലിപ്പിക്കാൻ ശ്രമിച്ചു…
അച്ചൂട്ടാ നീ രാവണിനേം കൂട്ടി മുകളിലേക്ക് ചെല്ല്… ബാക്കിയൊക്കെ നമുക്ക് പിന്നെ സംസാരിക്കാം…
അഗ്നി കാര്യം തിരുച്ചു വിടാൻ ശ്രമിക്കുന്നത് കൺമണിയ്ക്ക് പെട്ടെന്ന് മനസിലായി…അവളത് ഒരു ചിരിയടക്കി കേട്ട ശേഷം പൂജ കഴിഞ്ഞു ശേഷിച്ച സാധനങ്ങൾ ഓരോന്നായി അടുക്കി വയ്ക്കാൻ തുടങ്ങി….അപ്പോഴാണ് ആ കൂട്ടത്തിൽ നിന്ന ശന്തനൂന്റെ കണ്ണുകൾ കൺമണിയിലേക്ക് പാഞ്ഞത്…അച്ചു പറയുന്ന കാര്യങ്ങൾക്ക് യാന്ത്രികമായി ചിരിയ്ക്കുന്നുണ്ടെങ്കിലും ശന്തനൂന്റെ നോട്ടം കൺമണിയിലേക്ക് മാത്രമായിരുന്നു…..
അപ്പോ എല്ലാം സെറ്റ്.. നമുക്കെങ്കില് റൂമിലേക്ക് വിട്ടാലോ…???
അച്ചു അതും പറഞ്ഞ് ശന്തനൂന്റെ തോളിലേക്ക് ഒരു തട്ട് കൊടുത്തതും അവൻ നിന്ന നിൽപ്പിൽ ആകെയൊന്ന് ഞെട്ടിയുണർന്നു… അവിടെ സംസാരിച്ച ഒന്നിനും കാര്യമായ ശ്രദ്ധ കൊടുക്കാതെ നിന്നതു കൊണ്ട് ശന്തനൂന് തീരുമാനങ്ങളൊന്നും നിശ്ചയമുണ്ടായിരുന്നില്ല…
എന്താടാ… എവിടേക്കാ…???
ശന്തനു ഒന്നും അറിയാതെ വായും പൊളിച്ചു നിൽക്കുന്നത് കണ്ടതും അച്ചു നടുവിന് കൈതാങ്ങി നിന്നുകൊണ്ട് ശന്തനൂനെ അടിമുടി ഒന്നു നോക്കി….
രാമായണം ഇത്രയും വായിച്ചു കഴിഞ്ഞപ്പോ സീത രാമന്റെ ആരാന്നോ…കുഞ്ഞമ്മയാടാ…കുഞ്ഞമ്മ…!!!!
ഹല്ല പിന്നെ…!!!