അവളതും പറഞ്ഞ് വെള്ളത്തിൽ ഓളങ്ങൾ തീർത്തുകൊണ്ടിരുന്ന പാദസരങ്ങൾ അണിഞ്ഞിട്ടില്ലാത്ത കാൽപ്പാദങ്ങളിലേക്ക് നോക്കി…ഓക്കെ..ശരി…എന്റെ ത്രേയക്കുട്ടി ഒരുപാട് ആഗ്രഹിച്ചു പറഞ്ഞ കാര്യമല്ലേ…അതങ്ങ് നടത്തിയേക്കാം….
രാവണതും പറഞ്ഞ് ഒന്ന് പുഞ്ചിരിച്ചു….thank you….രാവണിന് മറുപടിയും നല്കി ത്രേയ അവന്റെ മുഖത്ത് കൈ ചേർത്ത ശേഷം ആ കൈ ചുണ്ടിൽ വച്ച് മുത്തി പുഞ്ചിരിയോടെ ഇരുന്നു…
____________________________________
രാവൺ..എന്തായിത് സമയം വൈകുന്നു…
തള കാലിൽ അണിയിച്ചു കൊടുക്ക്….!!!
പ്രിയയുടെ സ്വരമാണ് ആ പഴയ ഓർമ്മകളിൽ നിന്നും രാവണിനെ ഉണർത്തിയത്..സ്വപ്നത്തിൽ നിന്നെന്നോണം ഞെട്ടിയുണർന്ന് അവൻ വീണ്ടും ത്രേയയുടെ പാദങ്ങളിലേക്ക് നോട്ടം പായിച്ചു…
പാദസരങ്ങളണിയാത്ത ആ പാദം അവനിൽ കുറേയേറെ ചോദ്യങ്ങൾ നിറച്ചു കൊണ്ടിരുന്നു…
എങ്കിലും എല്ലാവരുടേയും നിർബന്ധ പ്രകാരം കൈയ്യിൽ കരുതിയിരുന്ന തള അവനവളുടെ പാദങ്ങളിലേക്ക് മെല്ലെ അണിയിച്ചു കൊടുത്തു..
അപ്പോഴേക്കും ചുറ്റിലും നിന്ന എല്ലാവരും ചേർന്ന് അവർക്ക് മേലേ പൂക്കൾ വർഷിക്കാൻ തുടങ്ങി…അച്ചുവും ശന്തനുവും അഗ്നിയും കൂടി ഒരു പൂമഴ തന്നെ പെയ്യിച്ചു… പക്ഷേ അതെല്ലാം കണ്ട് ദേഷ്യം കടിച്ചമർത്തി നിൽക്ക്വായിരൂന്നു വേദ്യയും,വൈദിയും…വേദ്യയുടെ മുഖഭാവം കണ്ട് അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുമ്പോഴും വൈദിയുടെ കണ്ണുകളിൽ അടങ്ങാത്ത പക എരിയുകയായിരുന്നു….
അപ്പോ ചടങ്ങ് അവസാനിച്ചിരിക്ക്യാണ് വൈദീ…ഇനി നാളെ വിവാഹം കഴിയുമ്പോ ഒരു കലശപൂജ കൂടിയുണ്ടാവും…
അത് രാജാറാം ജീ തന്നെയാവും നടത്തുന്നത്…
ജീ നാളെ ഇവിടേക്ക് എത്തും…
യജ്ഞാചാര്യൻ അത്രയും പറഞ്ഞ് പൂജ അവസാനിപ്പിച്ചു കൊണ്ട് എഴുന്നേറ്റു…അയാളെ യാത്രയാക്കും വരെ വൈദിയും പ്രഭയും അവർക്കൊപ്പം തന്നെ കൂടി…. അപ്പോഴേക്കും ഊർമ്മിളയും,വസുന്ധരയും,വേദ്യയും,ഹരിണിയും മുഖത്ത് കലിപ്പും ഫിറ്റ് ചെയ്ത് രാവണിനേയും,ത്രേയയേയും മാറിമാറി നോക്കിയ ശേഷം റൂമിലേക്ക് തന്നെ വെച്ച് പിടിച്ചു….
പിന്നെ അവിടെ സഖ്യകക്ഷികൾ മാത്രമായിരുന്നു ശേഷിച്ചത്…
അപ്പോ എങ്ങനെയാ രാവൺ… വിവാഹ തലേന്ന് സാധാരണ ഒരു ബാച്ചിലേർസ് പാർട്ടി പതിവാ…
ഞങ്ങള് നിക്കണോ…അതോ പോണോ…
രാവണിന്റെ തോളിലേക്ക് കൈയ്യിട്ട് കൊണ്ട് ശന്തനുവങ്ങനെ ചോദിച്ചതും രാവണാ കൈ തട്ടിമാറ്റി നടക്കാൻ ഭാവിച്ചു….
അങ്ങനെയങ്ങ് പോവല്ലേ എന്റനിയാ… മറുപടി പറഞ്ഞിട്ട് പോടാ…
ഹരി രാവണിന് മുന്നിൽ തടസ്സമായി നിന്നതും ത്രിമൂർത്തികൾ രാവണിന് പിന്നിലായി വട്ടംകൂടി നിന്നു…
ഇയാക്കിപ്പോ എന്താ വേണ്ടേ…കുടിയ്ക്കാനെണെങ്കിൽ ഷെൽഫിൽ ഉണ്ടാകുമല്ലോ..എന്താന്ന് വച്ചാൽ ആയിക്കൂടേ.. വെറുതെ മനുഷ്യന് ശല്യമുണ്ടാക്കാൻ…
രാവൺ ഹരിയെ നോക്കി കലിപ്പിക്കാൻ തുടങ്ങി…അതും കണ്ട് ചിരിയടക്കി പിടിച്ചു നിൽക്ക്വായിരുന്നു ത്രേയയും,കൺമണിയും..കൂട്ടിന് നിമ്മി കൂടി ചേർന്നതും പ്രിയ ഹരിയെ നോക്കി കണ്ണുരുട്ടി പേടിപ്പിക്കാൻ തുടങ്ങി….
ഞാനിപ്പോ വരാടി…നീ റൂമിലേക്ക് പൊയ്ക്കോ…
ദേ ഈ പിള്ളേരേം കൂടി കൂട്ടിയ്ക്കോ…!!!