രാവണത്രേയ 5
Raavanathreya Part 5 | Author : Michael | Previous Part
തന്നെയും കാത്ത് പുഞ്ചിരിയോടെ നിന്ന നാല് മുഖങ്ങളാണ് ത്രേയയെ പൂവള്ളിയിലേക്ക് വരവേറ്റത്….വിവാഹ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി നിന്നിരുന്ന അഗ്നിയേയും,അച്ചൂനേം,ശന്തനൂനേം കണ്ടതും ത്രേയേടെ കണ്ണൊന്നു വിടർന്നു… അവർക്കൊപ്പം വൈദേഹി കൂടിയുണ്ടായിരുന്നു…അവരെ കണ്ടതും രാവണിനൊപ്പമുള്ള നിമിഷങ്ങൾ ഓരോന്നും അവളുടെ മനസിൽ തെളിഞ്ഞു വന്നു… കൈയ്യിലിരുന്ന പായ്ക്കറ്റിൽ പിടി മുറുക്കി കൊണ്ട് അവളവർക്കരികിലേക്ക് പതിയെ നടന്നടുത്തു…ത്രേയമോനേ…എങ്ങനെയുണ്ടെടാ അച്ചൂട്ടന്റെ arrangements…???
ത്രേയയ്ക്കരികിലേക്ക് വന്ന് നിന്ന് നെറ്റിയിലെ വിയർപ്പ് തുടച്ചെറിഞ്ഞു കൊണ്ട് അച്ചുവങ്ങനെ പറഞ്ഞതും അഗ്നിയും ശന്തനുവും മുഖത്തോട് മുഖം നോക്കി നിന്നു…ത്രേയ അതുകേട്ട് പതിയെ ചുറ്റുമൊന്ന് കണ്ണോടിച്ചു നോക്കി…
ഇളം നീല വെളിച്ചമുള്ള ലൈറ്റുകൾ കൊണ്ട് പൂവള്ളിയാകെ വർണാഭമായിരുന്നു… അതിനൊപ്പം venue light systemത്തിൽ മജന്ത നിറം കൂടി ആയതും പൂവള്ളിയൊരു രാജകൊട്ടാരം പോലെ പ്രൗഢ ഗംഭീരമായി..ഉള്ളിൽ നിന്നും മുഴങ്ങി കേട്ട ഓരോ പാട്ടിന്റേയും താളത്തിൽ പൂവള്ളിയിലെ ഓരോ കോണുകളിലേയും ലൈറ്റുകൾ ഒന്നിടവിട്ട് കത്തിയണയാൻ തുടങ്ങി…ത്രേയ അതെല്ലാം കൗതുകത്തോടെ നോക്കി കണ്ടു നിന്നു…
കൊള്ളാം..അടിപൊളിയായിട്ടുണ്ട് അച്ചു…
അവളുടെ ആ മറുപടി കേട്ടതും പുഞ്ചിരിയോടെ നിന്ന അച്ചൂന്റെയും അഗ്നീടെയും മുഖം ഒരുപോലെ മങ്ങി തുടങ്ങി…
എന്താ ത്രേയാ…എന്താ നിന്റെ മുഖത്ത് ഒരു വല്ലായ്മ പോലെ…
അഗ്നീടെ ആ ചോദ്യം കേട്ട് ത്രേയ അവനെ നോക്കി ക്രിതൃമമായി ഒരു പുഞ്ചിരി വിരിയിച്ചു നിന്നു…
ഏയ്… എന്ത് Problem…ഒരു പ്രോബ്ലവും ഇല്ല അഗ്നീ…!!!
അവളതും പറഞ്ഞ് വൈദേഹിയുടെ തോളിലേക്ക് കൈ ചേർത്ത് നിന്നു…
മോളേ ത്രേയക്കുട്ടാ… നിന്റെ ഈ അഭിനയമൊന്നും ഞങ്ങളോട് വേണ്ട…ഇതല്ല ഇതിനപ്പുറവും കണ്ടവരാ ഞങ്ങള്…വർഷം കൊറേ ആയില്ലേ നിന്നെ കാണാൻ തുടങ്ങീട്ട്…എന്താടി ഉണ്ടായത്…???രാവൺ എന്തെങ്കിലും…..
ഇത് നല്ല കൂത്ത്…രാവണെന്നെ എന്ത് ചെയ്യാനാ എന്റെ അച്ചൂട്ടാ…രാവണെന്നെ കെട്ടാൻ പോകുന്ന ചെക്കനല്ലേ… അപ്പോ അവനെന്നെ എന്ത് ചെയ്യാനാ…അഥവാ വല്ലതും ചെയ്യാൻ വന്നാൽ തന്നെ എനിക്ക് എന്തിനും പോണ മൂന്ന് ജിമ്മന്മാരില്ലേ…. അവനെ പഞ്ഞിക്കിടാൻ എനിക്ക് നിങ്ങള് പോരേ…ല്ലേ ആയമ്മേ…
ത്രേയ അതും പറഞ്ഞ് ഒരു കൊഞ്ചലോടെ വൈദേഹീടെ താടിയിൽ പിടിച്ചുയർത്തി…
ഹാ…ഇപ്പോ ഓക്കെ..നീ ഇപ്പോഴാ ഞങ്ങടെ പഴയ ആ ത്രേയ ആയി മാറിയത്…ആ തേജസ്സും, ഓജസ്സും പഴയ ആ കച്ചറ,കൂതറ സ്വഭാവവുമുള്ള ഞങ്ങടെ ത്രേയ…
അത് കേട്ടതും ത്രേയ കട്ടകലിപ്പിൽ അച്ചൂന്റെ കാലിനിട്ട് ഒരു ചവിട്ടു കൊടുത്തു…
അയ്യോ ന്റമ്മേ…ഈ കാലമാടത്തി എന്റെ കാല് ചവിട്ടിയൊടിച്ചേ..അഗ്നീ…ഇടപെടെടാ… ഇടപെടെടാ…
അച്ചു ഒരു കാലും പൊക്കി അവിടെ നിന്ന് തുള്ളാൻ തുടങ്ങി…അഗ്നിയും, ശന്തനുവും അത് കണക്കിന് ആസ്വദിച്ച് ചിരിയോടെ നിൽക്ക്വായിരുന്നു…