അവളുടെ ശരീരത്തിനും വായക്കും വരെ നല്ല തെയ്യിന്റെ മണമാണ്. അവർ ശുദ്ധ വെജിറേററിയനും മിൽക്ക് പ്രൊഡക്ട് ധാരാളം ഉപയോഗിക്കു ന്നവരുമാണ്.പിന്നെ അവൾ അവളെക്കുറിച്ച് പറയാൽ തുടങ്ങി. അവൾ ബീഹാറിലെ 500 ബിജഗാ (ഏകദേശം 200 ഏക്കർ )ഭൂസ്വത്തുള്ള യാദവിന്റെ ഏകമകളാണ്. അച്ഛൻ ഇപ്പോഴും കൃഷിയും മറ്റുമായി കഴിയുന്നു. വളരെ ധനിക കുടുബമായതിനാൽ അവളെ പഠിപ്പിക്കാനൊന്നും അവർക്ക് താല്പര്യമില്ലായിരുന്നു. പക്ഷേ അവളുടെ നിർബ്ബന്ധത്തിനു വഴങ്ങി നളന്ദ യൂനിവേഴ്സിറ്റിയിൽ ഡിഗ്രിക്കു ചേർത്തു. പിന്നെ ഇംഗ്ലീഷിൽ MA ചെയ്തു. അവൾ ജോലിക്കു പോകുന്നതെന്നും പേരൻറ്സിന് ഇഷ്ടമല്ല. പക്ഷേ അവളുടെ നിർബ്ബന്ധത്തിന് അവർ വഴങ്ങി ക്കൊടുത്തു. അവളുടെ ആദ്യ പോസ്റ്റിങ്ങ് കൽക്കട്ടയിലെ ഹെഡ് ഓഫീസിലായിരുന്നു. പിന്നീടാണ് ഇങ്ങോട്ട് ട്രാൻസ്ഫർ ആയത്. പിന്നെ ബീഹാറിനെക്കുറിച്ചും വീടിനെക്കുറിച്ചും വാതോരാതെ സംസാരിച്ചു. ബീഹാർ നല്ല സ്ഥലമാണെന്നും പക്ഷേ പുറത്തുള്ളവർക്ക് പൊതുവെ നല്ല അഭിപ്രായമല്ലെന്നും എന്നാൽ ധാരാളം ബീഹാറികൾ വലിയ സിവിൽ സർവ്വീസ് പൊസിഷനിലും സെക്രട്ടറി ലെവലിലും ഉണ്ടെന്ന് പറഞ്ഞു. എന്നാല് നല്ലൊരു വിഭാഗം, പാവപ്പെട്ടവരും തൊഴിലില്ലാത്ത വരുമാണെന്നും അവരാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും. അവിടെ upper class-ഉം Lower class-ഉം മാത്രമേയുള്ളു. ഒന്നുകിൽ അതി സമ്പന്നർ. അല്ലെങ്കിൽ ദരിദ്രർ. നമ്മുടെ നാട്ടിലേതു പോലെMiddle class ഇല്ലെന്നു തന്നെ പറയാം.
നീതുവിനോട് സംസാരിച്ച് നേരം പോയതറിഞ്ഞില്ല. ഇംഗ്ലീഷും ഹിന്ദിയും കലർത്തിയുള്ള അവളുടെ സംഭാഷണശൈലി എന്നെ വല്ലാതാകർഷിച്ചു. പിന്നെ അവളുടെ ചുണ്ടുകളുടെ ചലനവും വായിൽ നിന്ന് വരുന്ന സുഗന്ധവും എന്നിൽവല്ലാത്തൊരനൂഭൂതിയാണ് ഉണ്ടാക്കിയത്. പക്ഷേ അവൾ ഇതുവരെ വിവാഹിത യാകാത്തതിന്റെ കാരണം മാത്രം ചോദിച്ചറിയാൻ കഴിഞ്ഞില്ല. അതിനു മുൻപേ ഞങ്ങൾ ബിക്കനേറിലെത്തി
Hotel Narendra Bhava നിൽ രണ്ടു ലക്ഷ്വറി സ്യൂട്ട് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. നീതു അവൾക്ക് സാദാ റൂം മതിയെന്ന് പറഞ്ഞിരുന്നെങ്കിലും ഞാൻ സമ്മതിച്ചില്ല. എന്റെ കൂടെ ആദ്യമായി ഒഫിഷ്യൽ ടൂർ വരുന്നതല്ലേ
എന്താവശ്യത്തിനും എപ്പോൾ വേണമെങ്കിലും വിളിച്ചു കൊള്ളാൻ ഏല്പിച്ച് ഞങ്ങൾ അവരവരുടെ Suit-ലേക്ക് പോയി. ഇന്നിനി പ്രത്യേക വർക്കുകളില്ല നാളെ മുതൽ Busy ഷെഡ്യൂൾ ആണ്. ഞാൻ ലഞ്ച് കഴിഞ്ഞ് അല്പം മയങ്ങി. നാലുമണിക്ക് പൂളിൽ പോയി ഒരു മണിക്കൂർ സ്വിമ്മിംഗ്. Evening tea കഴിഞ്ഞ് വീണ്ടും റൂമിലെത്തി.
ഞാനാലോചിച്ചു. ഇന്നു രാത്രി ഡിന്നർ നീതുവിനൊപ്പം എന്റെ Suit-ൽ വെച്ചായാലോ. അവൾ എന്തു വിചാരിക്കുമെന്ന് അറിയില്ല. ഏതായാലും രണ്ടും കൽപ്പിച്ച് അവളോട് പറഞ്ഞു. അവൾ ഉറക്കമെണീറ്റതേയുള്ളു യാത്രാക്ഷീണം കാരണം ഉറങ്ങിപ്പോയി. ഫ്രഷ് ആയി ഏഴുമണിക്ക് എത്താമെന്ന് പറഞ്ഞു. ഏഴു മണിക്കു തന്നെ ഒരിളം തെന്നൽ മാതിരി നീതുവെത്തി.
Good evening Sir.അവൾ വിഷ് ചെയ്തു
Come Neethu. Good evening
സാർ ഇരുന്ന് ബോറടിച്ചു?
ഇല്ല. ഞാൻ സ്വിമ്മിംഗ് കഴിഞ്ഞു ഇപ്പോൾ എത്തിയതേയുള്ളു നീതുവോ?
ഞാൻ അല്ല സമയം ഉറങ്ങിപ്പോയി. സാർ വിളിച്ചപ്പോഴാണ് എണീറ്റത്.
ഞാൻ റെസ്റ്റോറന്റിൽ വിളിച്ച് pure veg North Indian സ്പെഷൻ ഐറ്റംസോഡു കൂടി രണ്ടു സെറ്റ് ഡിന്നർഎന്റെ Suit-ലേക്ക് അയക്കാൻ പറഞ്ഞു. പിന്നെ ഞങ്ങൾ നാളത്തെ ഷെഡ്യൂളിനെപ്പറ്റി അല്പം Discuss ചെയ്തു. ഡിന്നർ എത്തി.