നിയിനി കൂടുതൽ പറഞ്ഞു കഷ്ടപ്പെടേണ്ട…എനിക്കെല്ലാം മനസ്സിലായെടാ…നിനക്ക് ഞാൻ ആരാണെന്നും നിന്റെ മനസ്സിൽ എനിയ്ക്ക് എന്താ സ്ഥാനമെന്നും…ചേച്ചിയുടെ വാക്കുകൾ സങ്കടം കൊണ്ട് ഇടറിയിരുന്നു…എന്തായാലും നി ആഗ്രഹിച്ച പോലെ കാര്യങ്ങൾ നടന്നല്ലോ…നി സന്തോഷമായിരിക്കു…ഇനിയൊരിക്കലും ചേച്ചി നിന്നെ ശല്യപ്പെടുത്തില്ല…
ചേച്ചി….
മറുവശത്ത് കാൾ കാട്ടാക്കിയിരുന്നു…
ഹൊ ദൈവമേ…എന്റെ ജീവിതം ഇതുങ്ങളെക്കൊണ്ടു പുകഞ്ഞു തീരത്തെയുള്ളൂന്നാ.. തോന്നുന്ന..ഫോണ് കട്ടിലിലിട്ട് തിരിഞ്ഞു നോക്കിയപ്പോൾ ദിയ വാതിൽക്കൽ എന്നെ നോക്കി നിന്ന് ചിരിക്കുന്നുണ്ടായിരുന്നു…
ദിയ:-വയർ നിറച്ചു കിട്ടിയല്ലേ… ചേട്ടായി വിഷമിക്കേണ്ട കുറച്ചു മുൻപ് എനിക്കും കിട്ടിയതാ…നല്ല ചെവി പൊട്ടാൻ പാകത്തിനുള്ളത്..ചേട്ടയിയെ വിളിച്ചിട്ട് കിട്ടാഞ്ഞപ്പോൾ എന്നെ വിളിച്ചിരുന്നു…ഇവിടത്തെ കോലാഹലത്തിന്റെ ഇടയിൽ ഞാനും ചേച്ചിയെ വിളിച്ചു കാര്യങ്ങൾ പറയാൻ വിട്ട് പോയിരുന്നു…അച്ഛൻ ചേട്ടയുടെ ജോലിക്കാര്യം പറയാൻ അമ്മാവനെ വിളിച്ചിരുന്നു..അപ്പോൾ എല്ലാം വിശദമായി അച്ചൻ അമ്മാവനോട് പറഞ്ഞിരുന്നു…അമ്മാവൻ അമ്മായിയെ വിളിച്ചപ്പോൾ പറഞ്ഞു കാണും …അപ്പോൾ അമ്മായിയും അറിഞ്ഞു കഴിഞ്ഞ് അവസാനം ആണ് അമ്മായി പറഞ്ഞിട്ട് ചേച്ചി കാര്യങ്ങൾ
അറിയുന്നത്..അതിന്റെ ചൂടിലാണ്…അല്ല… ചേച്ചിയുടെ സ്ഥാനത് ഞാനായാലും ഇതൊക്കെയാണ് ഉണ്ടാകുക…അടേം ചക്കരേം പോലെ കഴിഞ്ഞിട്ട് നമ്മൾ ചേച്ചിയുടെ കാര്യം മറന്നില്ലേ… എന്തൊക്കെ കാരണങ്ങൾ നിരത്തിയാലും…
ദിയ പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയാണ്…അല്ലെങ്കിൽ എന്ത് ചെറിയ പ്രശ്നങ്ങൾ ഉണ്ടായാലും ചേച്ചിയെ വിളിക്കുന്നതാണ്..ഇതിപ്പോൾ ഇന്നലെ മുതൽ ഇത്രയും തലപെരുത്ത് നടന്നിട്ടും ചേച്ചിയുടെ കാര്യം ഓർമയിൽ വന്നത് പോലുമില്ല… ഇപ്പോൾ ആലോചിക്കുമ്പോൾ എനിയ്ക്കത് ആശ്ചര്യമായി തോന്നി…
ഞാൻ:-ഇനിയിപ്പോൾ എന്ത് ചെയ്യുമെടി പെണ്ണേ….
ദിയ:-അതോർത്തിനി ചേട്ടായി ടെൻഷനടിക്കേണ്ട…ഇപ്പോഴത്തെ ഈ ചൂടൊന്ന് തണുക്കുമ്പോൾ ചേച്ചിപെണ്ണ് തന്നെ ചേട്ടയിയെ വിളിച്ചോളും.എന്നെ കളഞ്ഞാലും ചേട്ടയിയെ ഒരിക്കലും വിട്ട് കളയില്ല..അത്രയ്ക്ക് ജീവനാ..ചേച്ചിയ്ക്ക് ചേട്ടയിയെ… അത് തന്നെയാണ് ചേച്ചിയ്ക്കിത്ര സങ്കടവും…
ഞാൻ:-ശരിയാകുമായിരിക്കും അല്ലെ…
ദിയ:-അല്ലാതെവിടെപ്പോകാൻ..എനിക്കറിയില്ലേ..എന്റെ ചേച്ചിപ്പെണ്ണിനെ…
ഞാൻ:-എന്നാലേ.. എന്റെ പെങ്ങളൂട്ടിയ്ക്ക് നന്ദിയുണ്ടാട്ടോ…എല്ലാറ്റിനും…
അയ്യോ…അതിന് മുൻപ് നല്ലൊരു സോറിയും ഉണ്ടാട്ടോ…
ദിയ:-നന്ദി എന്തിനാണെന്ന് മനസ്സിലായി..അത് ചേട്ടായി തന്നെ കയ്യിൽ വച്ചോട്ട… എനിയ്ക്ക് വേണ്ടത് സമയാസമയങ്ങളിൽ അവശ്യത്തിനുള്ളത് തന്നാൽ മതി..അല്ല സോറി എന്തിനാ…അതെനിയ്ക്ക് മനസ്സിലായില്ല…
ഞാൻ:-അതേ…ഞാൻ നിന്നെ വല്ലാതെ തെറ്റിദ്ധരിച്ചു പോയി…ടെൻഷൻ കയറി തലപെരുത്തപ്പോൾ..നിയാണ് എല്ലാറ്റിനും കാരണക്കാരിയെന്നു തോന്നിയപ്പോൾ…ഞാൻ ബാക്കി പറയാതെ അവളുടെ മുഖത്തേയ്ക്ക് നോക്കി ചിരിച്ചു കൊണ്ടിരുന്നു…
ദിയ:-ആ..തോന്നിയപ്പോൾ….
ഞാൻ:-ഞാൻ നിന്നെ മനസ്സിൽ കുറെ..തെറി വിളിച്ചിരുന്നു…
എടാ…ദുഷ്‌ടാ… മൂന്നാം ലോകമഹായുദ്ധം ആയേക്കാവുന്നൊരു പ്രശ്നം പുല്ല് പോലെ ഞാൻ തീർത്ത് തന്നിട്ട് എന്നെ തെറി വിളിച്ചല്ലേ… ആ..ശരിയാക്കിത്തരം…അവൾ പാഞ്ഞു വന്ന് പില്ലോയെടുത്തെന്നെ തലങ്ങും വിലങ്ങും അടിയ്ക്കാൻ തുടങ്ങി…