സ്വാതിയപ്പോൾ അവിടെ മാറി നിന്ന ജയരാജിനെ നോക്കി.. അപ്പോഴും അയാളുടെ മുഖത്തെ വിഷമം കണ്ടുകൊണ്ട്…
സ്വാതി: “നമ്മുടെ മോൾക്ക് കുഴപ്പമൊന്നുമില്ല ഏട്ടാ.. ഏട്ടൻ വിഷമിക്കാതെ..”
എന്നും പറഞ്ഞ് അവൾ ജയരാജിൻ്റെ അടുത്തേക്കു ചെന്ന് അയാളുടെ നെഞ്ചിൽ തലവച്ച് കെട്ടിപ്പിടിച്ചു കരഞ്ഞു… അയാളും അവിടെ നിന്നവരെ മുഴുവൻ സാക്ഷി നിർത്തിക്കൊണ്ട് സ്വാതിയെയും കെട്ടിപ്പിടിച്ചു നിന്നു… ഇത് കണ്ട് അപ്പോഴേക്കും കണ്ണു തുറന്നു കട്ടിലിൽ കിടന്നിരുന്ന സോണിയമോൾ ഒന്നും മനസ്സിലാകാതെ..
സോണിയ: “അമ്മ.. കരയാതെ.. മോൾക്കൊന്നും ഇല്ല.. പറ വല്യച്ഛാ..”
ജയരാജ് സ്വാതിയുടെ മുഖത്തേക്കു നോക്കി.. അവൾ തിരിച്ചും.. രണ്ടു പേർക്കും അടുത്തു നടക്കാൻ പോകുന്ന കാര്യത്തെക്കുറിച്ച് ഒരു തീരുമാനവും ഇല്ലായിരുന്നു… ഒരു വാക്കു പോലും പറയാതെ ഇരുവരുടെയും ചുണ്ടുകൾ അടുത്തേക്കു വന്നു… ആ റൂമിൽ അത്രയും ആളുകളുടെ മുന്നിൽ വച്ചുതന്നെ അവർ രണ്ടുപേരും പരസ്പരം ചുണ്ട് ചേർത്തു.. ആ ഒരു നിമിഷത്തിൽ ഇരുവരും അവരുടെ ചുറ്റുമുള്ളതെല്ലാം മറന്നിരുന്നു… ഇത് കണ്ട മോൾ..
സോണിയ: “അയ്യോ വല്യച്ഛൻ എന്തിനാ എന്റെ അമ്മയുടെ വായിൽ കടിച്ചത്?.. അമ്മയ്ക്ക് വേദനിക്കില്ലേ?..”
അതു കേട്ടതും അവിടെ നിന്ന ഡോക്ടറും നാഴ്സുമാരുമൊന്നു ഞെട്ടി… അവർ ജയരാജിന്റെ മുഖത്തേക്കു നോക്കിയപ്പോൾ അയാളുടെ മുഖത്തെ ചെറിയ ചിരി കണ്ടു… എങ്കിലും സ്വാതി മോൾ പറഞ്ഞത് അത്ര കാര്യമാക്കിയിരുന്നില്ല.. എങ്കിലുമവൾ ഉടനെ തന്നെ ജയരാജിന്റെ ദേഹത്തു നിന്നും വിട്ടുമാറിക്കൊണ്ട് മോളുടെ അടുത്തേക്കു ചെന്നു..
സ്വാതി: “സാരമില്ല മോളെ.. മോൾടെ പനി വേഗം മാറും.. എന്നിട്ട് നമുക്ക് വീട്ടിലേക്കു പോകാം ട്ടോ..”