ഏകദേശം 7 മിനുട്ട് കൊണ്ടുതന്നെ അവർ അടുത്തുള്ളൊരു വലിയ ഹോസ്പിറ്റലിലെത്തി.. ഹോസ്പിറ്റലിലെ കോമ്പൗണ്ടിലേക്ക് കാറോടിച്ചു കൊണ്ടു നിർത്തിയിട്ട് ജയരാജവിടെ വെളിയിൽ നിന്നിരുന്ന ഹോസ്പിറ്റൽ ജീവനക്കാരെ വിളിച്ചു.. അവരുടനെ തന്നെ രോഗിക്കു കിടക്കാനുള്ള സ്ട്രെക്ചറും എടുത്തുകൊണ്ട് ജയരാജിന്റെ കാറിന് അരികിലേക്ക് വന്നു..
അപ്പോഴേക്കും ഏകദേശം ബോധം വന്നിരുന്ന സോണിയമോളെ പതിയെ സ്ട്രെക്ചറിൽ കിടത്തി അവർ എമർജൻസി വാർഡിലേക്കു കൊണ്ടുപോയി.. സ്വാതിയുമവരെ അനുഗമിച്ചു.. അവിടെ നിന്നിരുന്ന ഒരു നഴ്സ് ജയരാജിന് അടുത്ത് വന്നിട്ട് അയാളോടു പറഞ്ഞു..
നഴ്സ്: “സർ, ഈ അഡ്മിഷൻ പേപ്പർ ഒന്ന് ഫിൽ ചെയ്യണം.”
ആശുപത്രിയുടെ ലോബിയിലേയ്ക്ക് ചെന്ന ജയരാജ് ഹോസ്പിറ്റൽ അഡ്മിറ്റ് ഷീറ്റ് ഫിൽ ചെയ്തു കൊടുത്തു..
രോഗിയുടെ പേര് : സോണിയ
രോഗിയുടെ വയസ്സ് : 5
അച്ഛന്റെ പേര് : ജയരാജ്
അമ്മയുടെ പേര് : സ്വാതി ജയരാജ്
ജയരാജ് തന്ത്രപരമായി അച്ഛൻ എന്ന കോളത്തിൽ തൻ്റെ പേരെഴുതി അവിടെ റിസപ്ഷനിലിരുന്ന നഴ്സിനെ ഏൽപ്പിച്ചു.. എന്നിട്ട് മോളെ കിടത്തിയിരിക്കുന്ന റൂമിലേക്കു ചെന്നു.. അവിടെ മോളുടെ വിറയൽ കണ്ടപ്പോൾ വീണ്ടും അയാൾക്ക് ടെൻഷനായി.. സ്വാതിയുടെ കൈ കോർത്തു പിടിച്ചുകൊണ്ട് അയാളവിടെ വിഷമിച്ചു നിന്നു.. സ്വാതിയും അയാളുടെ തോളിൽ തല ചാരിവച്ചു നിന്നു..
അതിനു ശേഷം ഡ്യൂട്ടിയിലുള്ള ഡോക്ടർ വന്ന് സോണിയമോളെ പരിശോധിച്ചു.. ജയരാജപ്പോൾ വെപ്രാളപ്പെട്ടുകൊണ്ട് സൈഡിലേക്കു മാറി നിന്നു.. ചെക്കപ്പെല്ലാം കഴിഞ്ഞിട്ട് ഡോക്ടർ സ്വാതിയോട് പറഞ്ഞു..
ഡോക്ടർ(ജയരാജ് സോണിയയുടെ അച്ഛനാണെന്ന് തെറ്റിദ്ധരിച്ചുകൊണ്ട്): “ഇത് ഒരു നോർമൽ പനിയാണ് മാഡം, പേടിക്കാനൊന്നുമില്ല.. കുട്ടിക്ക് പനിക്കുള്ള മരുന്നുകളും ഒരു ഇഞ്ചക്ഷനും കൊടുത്തിട്ടുണ്ട്.. കുറച്ചു കഴിഞ്ഞ് പനി കുറവുണ്ടെങ്കിൽ നിങ്ങൾക്ക് മോളെ വീട്ടിലേക്ക് കൊണ്ടുപോകാം.. നിങ്ങളുടെ ഭർത്താവിനോട് വിഷമിക്കാനൊന്നും ഇല്ലയെന്ന് പറയണം.. എനിക്കറിയാം അദ്ദേഹത്തിൻ്റെ മാനസികാവസ്ഥ..
സ്വാതി: “അത്.. പ്.. പറയാം ഡോക്ടർ, താങ്ക്യൂ..”
ഡോക്ടർ: “നിങ്ങൾക്ക് ലേറ്റ് മാര്യേജ് ആയിരുന്നു അല്ലേ.. മാഡത്തിന്റെ ഭർത്താവ് ഭയങ്കര സെൻസിറ്റീവ് ആണല്ലോ മോളുടെ കാര്യത്തിൽ.. ഈ ചെറിയ പനിക്കു പോലും ഇത്ര ടെൻഷൻ.. Really he is a good father at this age..”