അവൾ അൻഷുലിനോടു പോലും അനുവാദം ചോദിക്കാതെ ആദ്യം തന്നെ വേഗം തന്റെയാ ഡ്രെസ്സ് മാറ്റുവാനായി ജയരാജിന്റെ മുറിയിലേക്ക് പോയി.. അലമാരയിൽ നിന്ന് ഒരു കോട്ടൻ സാരി തപ്പിയെടുത്ത് സ്വാതി വേഗം ഉടുത്തു.. അപ്പോഴവളുടെ മനസ്സിലെ ചിന്ത ഇങ്ങനെയായിരുന്നു…
‘അൻഷുലിന് പോലും ഇല്ലാത്തത്ര സ്നേഹം ജയരാജേട്ടന് എൻ്റെ മോളോട് ഉണ്ടെന്ന് എനിക്കു നേരത്തേ സംശയമായിരുന്നു.. ഇപ്പോളത് ബോധ്യമായി… ജയരാജേട്ടൻ തന്നെയാണ് എന്നെയും മക്കളെയും ശെരിക്കും കരുതലോടെ നോക്കുന്നത്…‘
അവൾക്ക് ജയരാജിനോടുള്ള ഇഷ്ടവും, മതിപ്പും, ബഹുമാനവുമെല്ലാം വീണ്ടും കൂടി… സാരിയുടുത്ത് കഴിഞ്ഞതും അവൾ വേഗം സോണിയമോൾക്കു വേണ്ട ഉടുപ്പുകളും എടുത്തുകൊണ്ട് ജയരാജിനും മോൾക്കുമൊപ്പം വേഗം പോകാനിറങ്ങി.. അപ്പോഴവിടെ ഹാളിൽ എന്തു ചെയ്യണമെന്നറിയാതെ ഒരു പ്രതിമ കണക്കെ തങ്ങളെ നോക്കിയിരിക്കുന്ന അൻഷുലിനെ നോക്കിയിട്ട് അവൾ വിളിച്ചു പറഞ്ഞു…
സ്വാതി: “അൻഷു, കുഞ്ഞുമോളെ നോക്കിക്കോണെ.. അവളവിടെ തനിച്ചാ.. ഞങ്ങൾ മോളെയും കൊണ്ടു വേഗം ചെല്ലട്ടെ..”
അവിടെ നടക്കുന്നതെല്ലാം കണ്ട് അന്തം വിട്ട് ഇരിക്കുകയായിരുന്ന അൻഷുൽ ഒന്നും മിണ്ടാനാവാതെ യാന്ത്രികമായി തല കുലുക്കി സമ്മതിച്ചു.. വീട് വെളിയിൽ നിന്നും പൂട്ടിയിട്ട് അവർ മൂന്നു പേരും ജയരാജിന്റെ കാറിൽ കയറി ഉടനെ തന്നെ ഹോസ്പിറ്റലിലേക്കു തിരിച്ചു.. ആ രാത്രിയിൽ മുംബൈയുടെ ഇരുട്ട് വീണ ഒഴിഞ്ഞ റോഡിലൂടെ ജയരാജിന്റെ കാർ ചീറിപ്പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു…