എല്ലാമെല്ലാമാണ് 5 [Jon snow]

Posted by

ഞാൻ : ” പെണ്ണിന് എന്നെ ഇഷ്ടമാ ”

ജോയൽ : ” അത് മതി ബാക്കി കാര്യം നമ്മളേറ്റ് ”

മനു : ” ഇനി പെണ്ണിന്റെ തന്തപ്പടിയെ കേറി പൂളിയിട്ട് ആണെങ്കിലും അവളെ നമുക്ക് വിളിച്ചിറക്കാം ”

ഞാൻ : ” അയ്യോ അതൊന്നും വേണ്ട ”

ജോയൽ : ” ബ്രോ പേടിക്കണ്ട ആരും ചോദിക്കാൻ വരില്ല. നമ്മൾക്ക് നല്ല ഹോൾഡ് ആണ്. മല്ലൻ ബഷീർ എന്ന് പറഞ്ഞാൽ ഇവിടെ പോലിസ് അല്ല പട്ടാളം വരെ നിന്ന് മുള്ളും. അത്രയ്ക്കും കിടിലൻ ടീമാണ് നുമ്മാ ”

ഞാൻ : ” അയ്യോ അടിപിടി ഒന്നും വേണ്ട. ഒന്നില്ലേലും അവളുടെ അച്ഛൻ അല്ലെ ”

മനു : ” ബ്രോ അവളുടെ അച്ഛൻ അല്ലെ ബ്രോടെ അല്ലല്ലോ ”

ഞാൻ : ” അത് പിന്നെ…….. എന്റെ അച്ഛനും ആണ് ”

ജോയലും മനുവും ഒരുമിച്ച് : “ഏ…… എന്തോന്ന് ”

ജോയൽ : ” മച്ചാന്റെ അച്ഛനാ…… എന്താണ്………. ഏത് സ്റ്റഫ് ആണ് അടിച്ചത് ”

ഞാൻ : ” അല്ല ബ്രോ എന്റെ അനിയത്തി ആണ് അവള് ”

ജോയൽ : ” അന്ന് കണ്ട കൊച്ചാ? ”

ഞാൻ : ” അതെ ”

മനു : ” അയ്യേ….. മൈരേ പോടാ അവിടുന്ന്. പടിയായിക്കോ നീ ഇല്ലെങ്കിൽ നിന്നെ ഇപ്പൊ തീർക്കും അവരാതി. സ്വന്തം സിസ് നെ കെട്ടാൻ നടക്കുന്നോ മയ്ത്താണ്ടി ”

ഞാൻ : ” അയ്യോ സ്വന്തം പെങ്ങളല്ല അത്. അച്ഛന്റെ അനിയന്റെ മോളാ. പക്ഷെ അവര് നേരത്തെ മരിച്ചു പോയത് കൊണ്ട് എന്റെ അച്ഛനാ അവളുടെയും അച്ഛൻ ”

മനു : ” എങ്ങനെ…… ”

ഞാൻ : ” അതായത് അവളുടെ അച്ഛൻ എന്റെ അച്ഛന്റെ അനിയൻ ആണ്. പുള്ളി നേരത്തെ മരിച്ചു പോയി. അതുകൊണ്ട് അവളുടെ വളർത്തച്ഛൻ ആണ് എന്റെ അച്ഛൻ ”

ജോയൽ : ” ഓഹ് ഡാർക്ക് “.

മനു : ” സ്വന്തം ഡാഡി ആയോണ്ട് പണിയാനും പറ്റില്ല. ”

ജോയൽ : ” അപ്പൊ ചുമ്മാതല്ല അന്ന് മുണ്ടും സാരിയുമൊക്കെ ഇട്ട് ഫാൻസി ഡ്രസ്സ്‌ കളിച്ചത്…… ഏ….. ഏ”

ചമ്മൽ കാരണം ഞാനൊന്ന് ചിരിച്ചു പോയി.

മനു : ” നിങ്ങളെ തമ്മിൽ കെട്ടിക്കില്ല എന്ന് പറഞ്ഞോ ഡാഡി

ഞാൻ : ” ഇല്ല പക്ഷെ അവൾക്ക് വേറെ കല്യാണം ആലോചിക്കുന്നുണ്ട് ”

ജോയൽ : ” നിങ്ങൾക്കങ്ങോട്ട് തുറന്നു പറഞ്ഞൂടെ മച്ചാനെ ”

ഞാൻ : ” ധൈര്യമില്ല ബ്രോ ”

മനു : ” അതാണ്…….. പെണ്ണും പെടക്കോഴിയും വേണം എന്നാലോ ധൈര്യമില്ല. ധൈര്യമില്ലേൽ ആഗ്രഹിക്കാൻ പാടില്ല മോനെ ”

ജോയൽ : ” നെഗറ്റീവോളി മൈരേ നെഗറ്റീവ് അടിക്കാതെ മിണ്ടാതിരി ”

മനു : ” ഓഹ് ”

ജോയൽ : ” നമ്മൾക്കേ ഇത് ബഷീറിക്കയോട് സംസാരിക്കാം ”

ഞാൻ : ” അതൊക്കെ വേണോ…. പണിയാകുമോ ”

ജോയൽ : ” പോന്നു ബ്രോ ഒന്നും പേടിക്കണ്ട. നാളെ ഞാൻ വിളിക്കാം നുമ്മക്ക് ഇത് സെറ്റ് ആക്കാം ”

Leave a Reply

Your email address will not be published. Required fields are marked *