അമ്മ : ” മനുഷ്യാ പെണ്ണിന് 19 ആകുന്നെ ഒള്ളു. ഇപ്പോളെ എന്തിനാ ”
അച്ഛൻ : ” അതിനെന്താ. അവൾക്ക് പക്വത ഒക്കെ ഉണ്ട് ”
അമ്മ : ” ഓഹ് ”
അച്ഛൻ : ” മോള് എന്ത് പറയുന്നു ”
മീരയ്ക്ക് ശബ്ദം പൊങ്ങുന്നില്ല. എങ്കിലും കഷ്ടപ്പെട്ട് അവൾ ചോദിച്ചു : ” അച്ഛാ കോളേജ്……. ”
അച്ഛൻ : ” അയ്യേ ഉടനെ കെട്ടിക്കാൻ പോകുവല്ല….. ഇപ്പൊ ഒന്ന് ഒറപ്പിക്കും. കല്യാണം പിന്നെ മതി. പഠിപ്പ് ഒക്കെ കഴിഞ്ഞിട്ട്. ഇനിയിപ്പോ കോഴ്സ് തീരാൻ അഞ്ചാറു മാസം കൂടിയല്ലേ ഒള്ളു. ”
അമ്മ : ” അപ്പോ അവളെ പിജി ക്ക് വിടുന്നില്ലേ. ”
അച്ഛൻ : ” കല്യാണം കഴിഞ്ഞാലും അത് ചെയ്യാമല്ലോ ”
ഇത്രയും കാര്യങ്ങൾ കേട്ടപ്പോൾ എന്റെ മനസ്സ് നീറുകയായിരുന്നു. നെഞ്ചിൽ തീ കോരി ഇട്ടത് പോലെ. ഞാൻ മീരയുടെ മുഖത്ത് നോക്കി. ഒരു പൊട്ടിക്കരച്ചിലിന്റെ വക്കിലാണ് അവൾ. എന്നെ നിസ്സഹായയായി എന്നെ നോക്കി. എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ല.
അച്ഛൻ : ” ദാ ഫോട്ടോ തന്നിട്ടുണ്ട് മാലിനി.”
അച്ഛന്റെ ഫോണിൽ അച്ഛൻ ഒരു ഫോട്ടോ കാണിച്ചു. അച്ഛൻ അത് മീരയുടെ നേരെ നീട്ടി.
അച്ഛൻ : ” എങ്ങനെ ഉണ്ട് മോളെ ഇഷ്ടപ്പെട്ടോ ”
മീര ആ ഫോട്ടോയും എന്നെയും അച്ഛനെയും അമ്മയെയും മാറി മാറി നോക്കി.
അച്ഛൻ : ” പറ മോളെ ”
മീര : ” അച്ഛൻ…. അച്ഛന്റെ ഇഷ്ടം ”
അച്ഛൻ : ” കണ്ടോടി….. കണ്ടോ എന്റെ മോള് പറഞ്ഞത്. ഞാൻ പറഞ്ഞില്ലേ എന്റെ ഇഷ്ടമാണ് അവളുടെ ഇഷ്ടമെന്ന് ”
അമ്മ : ” ഓഹ്…… അച്ഛന്റെ ഒരു മോള് ”
അച്ഛൻ : ” നീ പൊടി…… ടാ നീ കൂടി നോക്ക്. നിന്റെ അളിയനെ ”
ഞാൻ : ” അല്ല ഞാൻ എന്ത് നോക്കാനാ ”
അച്ഛൻ : ” നോക്കടാ…… ”
ഞാൻ വെറുതെ നോക്കി. ഒരു നല്ല ചെക്കൻ തന്നെ. കാണാൻ തരക്കേടില്ല.
അച്ഛൻ : ” എങ്ങനെയുണ്ടെടാ ചെക്കൻ ”
ഞാൻ : ” ഹ്മ്മ്മ്മ്….. കൊള്ളാം ”
മീര എന്നെ നോക്കി. ഞാൻ നോട്ടം മാറ്റി.
അച്ഛൻ : ” അപ്പൊ 6 മാസം കഴിഞ്ഞ് ഒരു ഡേറ്റ് വയ്ക്കാം. അപ്പോളേക്കും ചെക്കൻ നാട്ടിൽ എത്തും. ഞാൻ മാലിനിയെ വിളിക്കാം. മോള്ടെ കല്യാണം അച്ഛൻ ഗംഭീരമായി നടത്തും ”
മീരയെ നോക്കി അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞു. മീര എങ്ങനെയോ മുഖത്ത് അച്ഛന് വേണ്ടി ഒരു ചിരി വരുത്തി.
എനിക്ക് അവിടെ നിക്കാൻ തോന്നിയില്ല. ഞാൻ പെട്ടെന്ന് പുറത്തേക്കിറങ്ങി.
അമ്മ : ” എവിടെ പോകുന്നു. ടാ ”
ഞാൻ : ” കളിക്കാൻ പോകുവാ അമ്മേ ”