എല്ലാമെല്ലാമാണ് 5 [Jon snow]

Posted by

ജോയൽ : ” വെണ്ടല്ലേ…… 😬”

മനു : ” ഒളിച്ചോടാൻ എന്താണ് അവൾക്ക് ഇത്ര ബുദ്ധിമുട്ട് ”

ഞാൻ : ” അവളെ വളർത്തിയ അച്ഛനെയും അമ്മയോടും ഉള്ള കടപ്പാട് കാരണം അവൾ സമ്മതിക്കില്ല. ”

മനു : ” ശെരി എനിക്ക് ഒരു ഐഡിയ. ഒളിച്ചോടുന്നത് പോലെ അഭിനയിക്കാമോ ”

ഞാൻ : ” എങ്ങനെ ”

മനു : ” ഒളിച്ചോടുന്നത് പോലെ അഭിനയിക്കണം. ശെരിക്കും ഒളിച്ചോടേണ്ട. രണ്ട് ദിവസം എങ്ങോട്ടെങ്കിലും മാറി നിക്കണം. അപ്പൊ അച്ഛന് കാര്യം മനസ്സിലാവും. അപ്പോ അറിയാം അച്ഛന്റെ പ്രതികരണം. ”

ഞാനും ബഷീറിക്കയും പരസ്പരം നോക്കി.

ജോയൽ : ” അയ്യേ എന്ത് ഊള ഐഡിയ ആണ്. ഒന്ന് പൊയ്ക്കെടാ ”

ഞാൻ : ” അല്ല ബ്രോ അത് തരക്കേടില്ല ”

ജോയൽ : ” ങേ.”

ബഷീർ : ” അത് ഒന്ന് നോക്കാം. ”

ജോയൽ ഒന്ന് തലചൊറിഞ്ഞു.

ജോയൽ : ” ഹ്മ്മ്മ്മ്മ്….. ആ അതും ഒരു നല്ല ഐഡിയ തന്നെ ”

മനു : ” മൈരേ നീ ഒന്ന് മിണ്ടാതിരി ”

ജോയൽ പിന്നെ ഒന്നും മിണ്ടിയില്ല.

മനു : ” എന്നാൽ പിന്നെ ഇന്ന് തന്നെ. അല്ലെങ്കിൽ നാളെ മതിയല്ലേ. ഒരു സ്ഥലം കണ്ടു പിടിക്കണം ഇവർക്ക് നിക്കാൻ ”

ഞാൻ : ” അയ്യോ ഉടനെ വേണ്ട. കോളേജ് അടയ്ക്കാൻ നേരം മതി ”

മനു : ” ഓഹ് അപ്പൊ ടൈം ഉണ്ട് ”

ബഷീർ : ” എന്നാണ് ഈ കോളേജ് കുണ്ടാമണ്ടി തീരുന്നത് ”

ഞാൻ : ” രണ്ടു മാസം കൂടി ഉണ്ട് ഇക്കാ ”

ബഷീർ : ” എന്നാ നീ പേടിക്കണ്ട. ഓളെയും കൂട്ടി സമയം ആകുമ്പോൾ വന്നാ മതി. നമ്മൾ ഒരു സ്ഥലം അറേൻജ് ചെയ്തു തരാം. ”

ഞാൻ : ” താങ്ക്സ് ഇക്കാ ”

ബഷീർ : ” മോനെ ഇതിന് താങ്ക്സ് ഒന്നും വേണ്ട. പ്രണയത്തിന്റെ കൊട്ടേഷൻ ഫ്രീ ആണ് ”

മനു : ” എന്നാ ബ്രോ ചെല്ല്. ഞങ്ങൾക്ക് വേറെയും ഡിയലിങ്ങ്സ് ഉണ്ട്. ഇനി ഫോൺ ചെയ്ത് എല്ലാം സംസാരിക്കാം ”

ഞാൻ : ” ഓക്കേ എന്നാൽ ഞാൻ ഇറങ്ങുവാ ”

അവിടുന്ന് ഇറങ്ങിയപ്പോൾ ഏതാണ്ട് ആശ്വാസം ആയത് പോലെ തോന്നി എനിക്ക്. ഈ പ്ലാനൊക്കെ വർക്ക്‌ ഔട്ട്‌ ആയാൽ മതി ആയിരുന്നു. ഞാൻ ബൈക്ക് ഗ്രൗണ്ടിൽ കൊണ്ട് പോയി കൊടുത്തിട്ട് നേരെ വീട്ടിലേക്ക് പോയി. ഇനി എങ്ങനെയും അവളെ കൊണ്ട് ഇതിനൊക്കെ സമ്മതിപ്പിക്കണം

(തുടരും )

Leave a Reply

Your email address will not be published. Required fields are marked *