യുഗം 10 [Achilies]

Posted by

കുറച്ചു വീക്ക് ആണെന്നറിഞ്ഞത്. അതോടെ ഗംഗയുടെ ചാടി തുള്ളിയുള്ള നടപ്പിനും സ്വാതന്ത്ര്യത്തിനും വസൂ അതിരു വെച്ചു.”നമുക്ക് ഇവളെ നോക്കാൻ ഒരു ആളെ നിർത്തിയാലോ ഹരി, ഇവളയാതൊണ്ടനിക്കൊരു പേടി, കണ്ണ് തെറ്റിയാൽ എവിടെയാന്ന് പറയാൻ പറ്റില്ല.”

ഹോസ്പിറ്റലിൽ നിന്നും വന്നു ഇനിയുള്ള കാര്യങ്ങൾ ചർച്ച ചെയുവാരുന്നു ഞങ്ങൾ, ഗംഗ വരുന്ന വഴിക്ക് വാങ്ങിയ ചോക്ലേറ്റ് എന്റെ മടിയിൽ കേറി ഇരുന്നു അകത്താക്കുന്ന തിരക്കിലും, ഇടയ്ക്ക് ഞാൻ കൊതിവിട്ടു പെണ്ണിന് വയറിളക്കം വന്നാലോന്നു പേടിച്ചിട്ടാണെന്നു തോന്നുന്നു എനിക്കും വായിൽ വെച്ച് തരുന്നുണ്ട്.

“മോളെ ഒരെണ്ണത്തിനെ പെറ്റു വളർത്തിയ ഞാൻ ഇവിടെ ഉള്ളപ്പോൾ ഗംഗ മോളെ നോക്കാൻ പുറത്തു നിന്ന് ആരെയെങ്കിലും വിളിക്കുന്നത് എനിക്ക് നാണക്കേടാ, ഞാൻ നോക്കിക്കോളാം ഗംഗ മോളെ.”

ഹേമ പറഞ്ഞതും അതംഗീകരിച്ചെന്നപോലെ വസൂ എന്നെ നോക്കി.

“എന്നെ ഹേമേട്ടത്തി നോക്കിയാൽ മതി. ”

എന്റെ കഴുത്തിൽ തൂങ്ങി പെണ്ണ് ചോക്ലേറ്റ് ഒലിക്കുന്ന ചുണ്ടുമായി എന്റെ കവിളിൽ അമർത്തി ചുംബിച്ചു.

ഞാൻ നോക്കിയതും, പെണ്ണ് ഇളിച്ചോണ്ട് അത് കൈകൊണ്ട് അവിടുന്ന് തൂത്തെടുത് ആഹ് കൈ നക്കി.

“എന്റീശ്വര ഇങ്ങനൊരെണ്ണം……”

ഞാൻ തലയിൽ കയും വെച്ച് ഇരുന്നുപോയി.

പക്ഷെ ഗംഗയെ അടക്കി ഇരുത്താൻ വിചാരിച്ച പോലെ അത്ര എളുപ്പമായിരുന്നില്ല, ഇത്ര നാൾ തട്ടി തെറിച്ചു നടന്ന പെണ്ണ് പെട്ടെന്ന് ശ്രേദ്ധിക്കണോന്നും അനങ്ങരുതെന്നും ഒക്കെ പറഞ്ഞാൽ കേൾക്കുവോ,
അതോടെ വസൂ ഗംഗായ്ക്കായി സ്പെഷ്യൽ ആയിട്ടു ഒരു ചൂരൽ വാങ്ങി വെച്ചു, സംഗതി എനിക്കിഷ്ടപ്പെട്ടെങ്കിലും. വെറുതെ ഇരുന്നു പ്രാന്ത് മൂക്കുന്ന നേരത്ത് ഗംഗ വന്നു മെക്കിട്ടു കേറുന്നത് എന്റെ അടുത്തായി, അവളുടെ പിച്ചും മാന്തും കടിയും ഇടിയുമെല്ലാം കൊണ്ട് എന്റെ ശരീരം ആന ചവിട്ടി കൂട്ടിയ ആന പിണ്ഡം പോലെ ആയി.
അവളെ നോക്കാൻ വേണ്ടി വസൂ ഹോസ്പിറ്റലിൽ പറഞ്ഞു ആഴ്ചയിൽ മൂന്ന് ദിവസം മാത്രം പോകുകയും , പിന്നെ എന്തെങ്കിലും എമർജൻസി ഉണ്ടെങ്കിലും എത്തുന്ന രീതിയിലുമായി. ഹേമയും വസുവും പഠിച്ച പണി പതിനെട്ടും നോക്കി പുറകെ ഉണ്ടെങ്കിലും കണ്ണ് തെറ്റിയാൽ പെണ്ണ് എന്തേലും ഒപ്പിക്കും, പിന്നെ അവരുടെ വായിലിരിക്കുന്നത് കേട്ടിട്ടേ സമാധാനം ഉള്ളൂ, എന്നെ പിന്നെ പണ്ടേ പേടി ഇല്ലാത്തതു കൊണ്ട് കുഴപ്പമില്ല.
എങ്കിലും ഗംഗയെ ശ്രെദ്ധിച്ചാൽ അവൾ എല്ലാം വളരെ ശ്രേദ്ധിച്ചു തന്നെ ആണ് ചെയ്യുന്നത് എന്ന് മനസിലാകും, പിന്നെ ചെയ്യുന്ന കുരുത്തക്കേടെല്ലാം അവരുടെ കെയെറും അറ്റൻഷനും കിട്ടാൻ വേണ്ടി ആണെന്ന് തോന്നാറുണ്ട്. പാവം അതെല്ലാം വളരെ ആസ്വദിക്കുന്നത് പോലെ, വീണ്ടും ഒരു കുട്ടിയെ പോലെ അവളെ എല്ലാരും നോക്കുന്നത് അനുഭവിക്കുമ്പോൾ കുട്ടികാലം തിരിച്ചു വിരുന്നു വന്ന തിളക്കമുണ്ട് അവളിൽ. അതുകൊണ്ട് തന്നെ അവളുടെ കുറുമ്പുകൾ എല്ലാം ഞാനും എന്ജോയ് ചെയ്യാറെ ഉള്ളു.

എന്തെങ്കിലും ചെറിയ ജോലികള്‍ അതായതു കറിക്കു നുറുക്കുന്നതോ മറ്റോ ഒക്കെയെ ഇപ്പോൾ ഗംഗയെ കൊണ്ട് ചെയ്യിക്കാറുള്ളൂ, പിന്നെ വൈകിട്ടത്തെ ഇത്തിരി നേരത്തെ വ്യായാമവും നടപ്പും. ഇതൊക്കെ വസൂ ചൂരലും കൊണ്ട് പുറകെ നടന്നു അവളെ കൊണ്ട് ചെയ്യിക്കുന്നതാണ്,

Leave a Reply

Your email address will not be published. Required fields are marked *